Latest News

മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സുജയ്ക്ക് വിവാഹം; മെഹന്തി ചിത്രം പങ്ക് വച്ച് സീരിയല്‍ താരം അഖിന ഷിബു

Malayalilife
topbanner
മഞ്ഞില്‍ വിരിഞ്ഞ പൂവിലെ സുജയ്ക്ക് വിവാഹം; മെഹന്തി ചിത്രം പങ്ക് വച്ച് സീരിയല്‍ താരം അഖിന ഷിബു

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് മഞ്ഞില്‍ വിരിഞ്ഞ പൂവ്. പരമ്പര ഇതിനോടകം തന്നെ വലിയ ജനപ്രീതി ആര്‍ജിച്ചുകഴിഞ്ഞു. പരമ്പരയില്‍ സുജ എന്ന കഥാപാത്രത്തെയും പ്രേക്ഷകര്‍ക്ക് ഇഷ്ടമാണ്. അഖിനയാണ് സുജ എന്ന കഥാപാത്രമായി സ്‌ക്രീനില്‍ എത്തുന്നത്. വളരെ അപ്രതീക്ഷതമായി അഭിനയ രംഗത്തേക്ക് എത്തിയ അഖിനയുടെ വിവാഹവിശേഷം ആണ് ആരാധകര്‍ ഇപ്പോള്‍ ആഘോഷിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അഖിന പങ്കുവെച്ച ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രെന്‍ഡിങ്ങ്.

'എന്‍കേജ്മെന്റ് മെഹന്ദി ഡേ' എന്ന ക്യാപ്ഷ്‌നോടെയാണ് അഖിന ചിത്രങ്ങള്‍ പങ്കുവച്ചത്. ഇത് കണ്ടതോടെ ഞെട്ടലിലും സന്തോഷത്തിലുമാണ് ആരാധകര്‍. എന്നാല്‍ ആരാണ് വരന്‍ എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ മറുപടി ലഭിച്ചിട്ടില്ല. തന്റെ വീട്ടുകാര്‍ കണ്ടെത്തുന്ന പയ്യനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് അഖിന തുറന്ന് പറഞ്ഞിരുന്നു. 

നിരവധി ആരാധകരാണ് കമന്റ് ബോക്‌സിലെത്തി ആശംസകള്‍ അറിയിച്ചത്. ചേച്ചി പൊളിയാണെന്നും ഉടനെ തന്നെ വിവാഹം കഴിച്ച് നല്ലൊരു കുടുംബജീവിതം ഉണ്ടാവട്ടെ എന്നുമാണ് ആരാധകരുടെ കമന്റുകള്‍. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ ഭാര്യാഭര്‍ത്താക്കന്മാരായി എത്തുന്ന മാളവികയുടെയും യുവകൃഷ്ണയുടെയും പ്രകടനം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. രേഖ രതീഷ്, അഖില്‍ ആനന്ദ് തുടങ്ങിയവരാണ് പരമ്പരയിലെ മറ്റ് പ്രധാന താരങ്ങള്‍. 

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പര മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്. മഞ്ഞില്‍ വിരിഞ്ഞ പൂവില്‍ അഞ്ജന, മനു പ്രതാപന്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ഇരുവരും എത്തുന്നത്. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ആരംഭിച്ച പരമ്പര മുന്നൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ് ജൈത്രയാത്ര തുടരുന്നത്. തിങ്കള്‍ മുതല്‍ വെളളി വരെ രാത്രി 7.30നാണ് പരമ്പര ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akhina Shibu (@akhinashibu)

akhina shibu share mehnd photos

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES