Latest News

നേരത്തെ പ്ലാനുകള്‍ തയ്യാറാക്കി പോകരുത്; ബിഗ് ബോസിലേക്ക് എത്തുന്ന പുതിയ ആളുകള്‍ക്ക് മുന്നറിയിപ്പ് നൽകി ഗായിക അഭിരാമി

Malayalilife
നേരത്തെ പ്ലാനുകള്‍ തയ്യാറാക്കി പോകരുത്; ബിഗ് ബോസിലേക്ക് എത്തുന്ന  പുതിയ ആളുകള്‍ക്ക് മുന്നറിയിപ്പ് നൽകി ഗായിക  അഭിരാമി

പാട്ടിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരികളായവരാണ് അമൃതയും അഭിരാമിയും. സോഷ്യല്‍മീഡിയയില്‍ സജീവ താരങ്ങളാണ് ഇരുവരും. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി തിരക്കിലായിരുന്ന സമയത്താണ് രണ്ടുപേരും ബിഗ്‌ബോസിലേക്ക് എത്തിയത്. അവിടെയും ഇരുവര്‍ക്കും പ്രേക്ഷകശ്രദ്ധനേടിയിരുന്നു. ബിഗ് ബോസ് മലയാളം  മൂന്നാം സീസണ്‍ ആരംഭിക്കാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. എന്നാൽ ഇപ്പോൾ ഷോയിൽ എത്തുന്ന  പുതിയ ആളുകള്‍ക്ക് അഭിരാമിയുടെ വക ഒരു  മുന്നറിയിപ്പാണ് ശ്രദ്ധ നേടുന്നത്.

സഹിഷ്ണുതയും ക്ഷമയുമാണ് താന്‍ ബിഗ് ബോസില്‍ നിന്നും പഠിച്ചതെന്നാണ് അഭിരാമി പറയുന്നത്. അതുപോലൊരു അന്തരീക്ഷത്തില്‍ ജീവിക്കുമ്പോള്‍ ആരും കരുത്തരാകുമെന്നും താരം പറയുന്നു. ഷോ കാരണം താന്‍ കൂടുതല്‍ നല്ലൊരു വ്യക്തിയായി മാറിയെന്നും അഭിരാമി പറയുന്നു. ഷോയില്‍ ആരൊക്കെയുണ്ടാകും എന്ന് അറിയാനായി കാത്തിരിക്കുകയാണെന്നും അഭിരാമി പറഞ്ഞു. ബിഗ് ബോസ് മത്സരാര്‍ത്ഥികളായി രണ്ട് പേരെ കാണാന്‍ ആഗ്രഹമുണ്ട് അഭിരാമിയ്ക്ക്. 

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാവ് വിജയ് ബാബുവുമാണ് അവര്‍ രണ്ട് പേര്‍. രണ്ടുപേരും തന്‌റെ അടുത്ത സുഹൃത്തുക്കളാണ്. ഒരാള്‍ തന്റെ ആശയങ്ങള്‍ മനോഹരമായി അവതരിപ്പിക്കാന്‍ കഴിയുന്നയാളാണ്. അതേസമയം മറ്റേയാള്‍ തന്റെ ആശയം എന്താണെന്ന് കാണിച്ചു തരും, എടുക്കണോ വേണ്ടയോ എന്നത് നിങ്ങള്‍ക്ക് തീരുമാനിക്കാം എന്നും അഭിരാമി പറഞ്ഞു.

ബിഗ് ബോസിലേക്ക് എത്തുന്ന പുതിയ മത്സരാര്‍ത്ഥികള്‍ക്കായി ഒരു ഉപദേശവും അഭിരാമിയുടെ പക്കലുണ്ട്. ആത്മാര്‍ത്ഥമായി പെരുമാറുക എന്നതാണ് അത്. നേരത്തെ പ്ലാനുകള്‍ തയ്യാറാക്കി പോകരുതെന്ന് അഭിരാമി പറയുന്നു. എത്ര ശ്രമിച്ചാലും ഫെയ്ക്ക് ആയിരിക്കാന്‍ അവിടെ സാധിക്കില്ലെന്ന് അഭിരാമി ഓര്‍മ്മിപ്പിക്കുന്നു. എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

Singer Abhirami message to new bigg boss contestants

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക