Latest News

സീതാകല്യാണത്തിലെ അജയ് ആരെന്ന് അറിയുമോ? വിശേഷങ്ങള്‍ ഇങ്ങനെ..!

Malayalilife
സീതാകല്യാണത്തിലെ അജയ് ആരെന്ന് അറിയുമോ? വിശേഷങ്ങള്‍ ഇങ്ങനെ..!

ഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് സീരിയലാണ് സീതാകല്യാണം. കല്യാണിന്റെയും സീതയുടെയും കഥ പറയുന്ന സീരിയലില്‍ കല്യാണിന്റെ അനുജന്‍ അജയ് ആയിട്ടെത്തുന്നത് നടന്‍ ജിത്തു വേണുഗോപാലാണ്. ശക്തമായ കഥാപാത്രത്തെയാണ് ജിത്തു അവതരിപ്പിക്കുന്നത്. സീരിയല്‍ മുന്നോട്ട് പോകുമ്പോള്‍ നെഗറ്റീവ് ഷെയ്ഡിലേക്കും ജിത്തു കൂടൂമാറി. തൃശൂര്‍ സ്വദേശിയായ ജിത്തുവിന്റെ വിശേഷങ്ങള്‍ അറിയാം.

പത്താം ക്ലാസ് കഴിഞ്ഞത് മുതല്‍ അഭിനയജീവിതത്തിലേക്ക് വരണം എന്നാഗ്രഹിച്ച തൃശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയാണ് ജിത്തു വേണുഗോപാല്‍.സീതാകല്യാണത്തില്‍ നായകന്‍ കല്യാണിന്റെ അനുജനായി മിന്നുന്ന അഭിനയമാണ് ജിത്തു കാഴ്ചവയ്ക്കുന്നത്. ചിന്‍മയ കോളേജില്‍നിന്നും ബിബിഎയും പിന്നെ എംബിഎയും കഴിഞ്ഞാണ് ജിത്തു അഭിനയരംഗത്തേത്ത് എത്തുന്നത്. ചാന്‍സുകള്‍ തേടി അലഞ്ഞ ജിത്തുവിന് തുണയായത് തമിഴ് സീരിയല്‍ ലോകമായിരുന്നു. ആതിര എന്ന ഹൊറര്‍ സീരിയലില്‍ നായകനായിട്ടാണ് ജിത്തുവിന്റെ അരങ്ങേറ്റം. ഇതിന് ശേഷമാണ് സീതാകല്യാണത്തിലേക്ക് ജിത്തു എത്തിയത്. സീതാകല്യാണം തന്റെ ഭാഗ്യമായിട്ടാണ് ജിത്തു കണക്കാക്കുന്നത്.

ഇതിനിടയില്‍ കസ്തൂരിമാനിലെ കാവ്യയെ അവതരിപ്പിക്കുന്ന റബേക്ക നായികയായ സ്നേഹകൂട് എന്ന സിനിമയില്‍ വില്ലനായും ജിത്തു എത്തി. മലയാളത്തിനെക്കാള്‍ തമിഴാണ് ജിത്തുവിന് ഭാഗ്യം കൊണ്ടുവന്നത്. തമിഴ്സിനിമയില്‍നിന്ന് അവസരങ്ങള്‍ ഒരുപാട് വരുന്നുണ്ട്. ഇതിനിടെ തമിഴിലടക്കം പതിനാറോളം പരസ്യങ്ങള്‍ ചെയ്തു. ജിത്തുവിന്റെ മാതാപിതാക്കളും കുടുംബവും ഒമാനില്‍ സെറ്റില്‍ഡാണ്. കൂര്‍ക്കഞ്ചേരി താഴത്തുപുരയില്‍ വേണുഗോപാലിന്റെയും ഇന്ദുവിന്റെയും മകനാണ്. വേണുഗോപാലിന് ഒമാനില്‍ സ്വന്തമായി കമ്പനിയുണ്ട്. ഒരു ചേട്ടനും ചേച്ചിയുമാണ് ജിത്തുവിന് ഉള്ളത്. ചേട്ടന്‍ ആര്‍കിടെക് ആണ്. ചേച്ചി വിവാഹിതയായി ഒമാനില്‍ തന്നെയാണ്. ഒരു പ്രണയപരാജയം മനസില്‍ സൂക്ഷിക്കുന്ന ജിത്തുവിന് അഭിനയജീവിതത്തില്‍ സെറ്റില്‍ ആയതിന് ശേഷം വിവാഹത്തെകുറിച്ച് ആലോചിക്കാനാണ് ഇഷ്ടം. സീതാകല്യാണത്തിന്റെ കഥാപാത്രവും താനുമായി ഏറെ സാമ്യം ഉണ്ടെന്നും ജിത്തുപറയുന്നു. അതിനാല്‍ തന്നെ അവതരിക്കാനും ഏറെ എളുപ്പമുണ്ടെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

Profile of seethakalyanam actor jithu venugopal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക