Latest News

ആര്‍പ്പുവിളികളോടേയും കിരീടം ചൂടിച്ചും കൊച്ചി എയര്‍പോര്‍ട്ടില്‍ പേളി മാണിക്കു ആരാധകരുടെ ഗംഭീര വരവേല്‍പ്പ്; വിജയി ആകാന്‍ യോഗ്യന്‍ സാബു ചേട്ടന്‍ തന്നെ; ബിഗ്‌ബോസ് വീട്ടിലെ അനുഭവങ്ങള്‍ മലയാളി ലൈഫിനോടു പങ്കുവച്ച് പേളി

Malayalilife
ആര്‍പ്പുവിളികളോടേയും കിരീടം ചൂടിച്ചും കൊച്ചി എയര്‍പോര്‍ട്ടില്‍ പേളി മാണിക്കു ആരാധകരുടെ ഗംഭീര വരവേല്‍പ്പ്; വിജയി ആകാന്‍ യോഗ്യന്‍ സാബു ചേട്ടന്‍ തന്നെ; ബിഗ്‌ബോസ് വീട്ടിലെ അനുഭവങ്ങള്‍ മലയാളി ലൈഫിനോടു പങ്കുവച്ച് പേളി

ഗ്രാന്റ് ഫിനാലെ കഴിഞ്ഞ് തിരിച്ച് കേരളത്തിലെത്തിയ ബിഗ്‌ബോസിലെ ശക്തയായ മത്സരാര്‍ത്ഥി പേളി മാണിക്കു എയര്‍പ്പോര്‍ട്ടില്‍ ഗംഭീര സ്വീകരണം. ആര്‍പ്പുവിളികളും ഫ്‌ളക്‌സും കണ്ട്  പേളി തന്നെ അക്ഷരാര്‍ത്ഥത്തത്തില്‍ ഞെട്ടിപോയി. എയര്‍പോര്‍ട്ടിന്റെ അറൈവലില്‍  കൈയ്യില്‍ പൂക്കളും ഞെഞ്ചില്‍ സ്മൈലി സ്റ്റിക്കര്‍ പതിച്ചായിരുന്നു ആരാധകര്‍ പേളി മാണിയെ വരവേറ്റത്. എയര്‍പോര്‍ട്ടിന്റെ ഡിസ്പ്ലേ സ്‌ക്രീനില്‍ വിമാനം ഇറങ്ങുന്ന സമയം തെളിയാല്‍ തുടങ്ങിയപ്പോള്‍ തന്നെ ആരാധകര്‍ ആര്‍പ്പുവിളികള്‍ തുടങ്ങിയിരുന്നു. വെല്‍ക്കം ബാക്ക് ബിഗ്‌ബോസ് ക്യുന്‍ എന്ന ഫ്‌ളെക്‌സുകളുമായിട്ടാണ് പേളി ആര്‍മിക്കാര്‍ എയര്‍പ്പോര്‍ട്ടില്‍ പേളിയെ സ്വീകരിക്കാനെത്തിയത്.പൂറത്തേക്ക് വരാന്‍  തുടങ്ങിയതും ആര്‍പ്പു വിളികള്‍ കൂടി. പുറത്തേക്കു വന്ന പേളിയെ കെട്ടിപിടിച്ചു മുത്തം നല്‍കിയാണ് ആദ്യം സ്വീകരിച്ചത്  പിന്നീട് ബെക്കെ നല്‍കി ശേഷം പൂക്കള്‍ കൊണ്ട് അലങ്കരിച്ച കിരീടം തലയില്‍ ചൂടി

കൊച്ചിന്‍ എയര്‍പോട്ടില്‍ ചൊവ്വാഴ്ച്ച വൈകിട്ടോടെ എത്തിയ പേളിയെ സ്വീകരിക്കാന്‍  ആരാധകരെ കൂടാതെ സഹോദരിയും എത്തിയിരുന്നു.  പേളി എത്തുന്നു എന്ന് അറിഞ്ഞതോടെ ആരാധകര്‍ മാത്രമല്ല ഏര്‍പോര്‍ട്ടിലെത്തിയ വരും സ്വീകരണത്തിന്റെ ഭാഗമായി തടിച്ച് കൂടിയിരുന്നു. സെല്‍ഫി എടുക്കാനും ആശംസകള്‍ അറിയിക്കാനും എത്തിയവരുടെ തിരക്ക്  വേറെയും.

ബിഗ് ബോസില്‍ മത്സരിക്കാല്‍ സാധിച്ചതും ഗ്രാന്റ് ഫിനാലെ എത്താന്‍ സാധിച്ചതും ഒരു അനുഗ്രഹമായി കാണുന്നു. ഒരുപാട്  പുതിയ കാര്യങ്ങല്‍ പഠിക്കാന്‍ സാധിച്ചു. ഇവിടെ എത്തി ഇവരുടെ സ്നേഹ പ്രകടനം കാണുമ്പോള്‍  ശരിക്കും സന്തേഷം തോന്നുന്നു എന്ന് പേളി മലയാളി ലൈഫിനോട്  പറഞ്ഞു. സാബൂ ചേട്ടനു എന്റെ എല്ലാ വിധ ആശംസകളും .വിജയി ആകാനുള്ള യോഗ്യത സാബൂചേട്ടനാണ്. കാരണം സാബു ചേട്ടന്‍ എന്റെ ചേട്ടനാണ്. വീട്ടില്‍ പോയി മമ്മിനെ കാണണം അതിനുശേഷം ബാക്കി കാര്യങ്ങളെ കുറിച്ച്  ചിന്തിക്കുന്നു ഒള്ളു എന്നും പേളി പറഞ്ഞു.

പേളി വന്നിറങ്ങിയതു മുതല്‍ നിര്‍ത്താതെ മഴപെയ്യുന്നത് ശുഭ സൂചകമായി കാണുന്നു. അവസാന ആഴ്ചകള്‍ വരെ ശക്തമായ മത്സരം കാഴ്ച്ചവെച്ച പേളി തന്നെയാണ് വിജയി എന്നു പേളിയുടെ അടുത്ത സുഹൃത്ത്  ചിന്ത മലയാളി ലൈഫിനോട് പറഞ്ഞു.

Pearle Maaney ,standpoint, bigg boss,experience

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക