വിവാഹശേഷം പുതിയൊരു സന്തോഷം കൂടി; വീഡിയോ പങ്കുവച്ച് നീലക്കുയില്‍ സീരിയല്‍ നടി ലത

Malayalilife
topbanner
വിവാഹശേഷം പുതിയൊരു സന്തോഷം കൂടി; വീഡിയോ പങ്കുവച്ച് നീലക്കുയില്‍ സീരിയല്‍ നടി ലത

ലോക്ക് ഡൗണിനിടെ വിവാഹിതരായ നിരവധി താരങ്ങളാണ് ഉള്ളത്. അക്കൂട്ടത്തിൽ പ്രാധാനമായും ഹിറ്റ് സീരിയലുകളിലെ  നായികമാരും ഉൾപ്പെടുകയും ചെയ്യുന്നുണ്ട്. മലയാളിപ്രേക്ഷകരുടെ ജനപരമ്പരയായിരുന്നു നീലക്കുയിലെ റാണിയായി ശ്രദ്ധ നേടിയ ടി ലത സംഗരാജുവും ലോക്ക് ഡൗണിനിടെ വിവാഹിതയായതാണ്. കൊറോണ ശക്തമായി ബാധിക്കുന്ന സമയത്തും  പ്രശ്‌നങ്ങള്‍ക്കിടയിലും ലളിതമായിട്ടുള്ള വിവാഹമായിരുന്നു ലതയുടെത്. 

 ലത പ്രേക്ഷകരുടെ സ്വീകരമുറിയിൽ ഇടം നേടിയത് നീലക്കുയില്‍ എന്ന സീരിയലിലെ റാണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ്. താന്‍ വിവാഹിതയാവാന്‍ പോവുന്ന കാര്യം നടിയുടെ പിറന്നാള്‍ ദിനത്തിലാണ്  ആരാധകരോട് പങ്കുവെച്ചത്. തുടർന്ന്   വരനൊപ്പമുള്ള ചിത്രവും പങ്കുവെച്ചിരുന്നു . പരമ്പരാഗതമായ ആചാരാപ്രകാരമായിരുന്നു ലതയുടെയും സൂര്യന്റെയും  വിവാഹം നടന്നത്.   അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു ചടങ്ങുകളില്‍ പങ്കെടുത്തത്.  

 എന്നാൽ വിവാഹശേഷം ഇപ്പോൾ  തന്റെ വിശേഷങ്ങള്‍ ഓരോന്നായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍.  നടി നേരത്തെ ഭര്‍ത്താവിനൊപ്പം ഡ്രൈവ് ചെയ്ത് പോവുന്ന ചിത്രവും പുറത്ത് വിട്ടിരുന്നു.  നിരവധി കമന്റുകളായിരുന്നു ചിത്രത്തിന് വന്നിരുന്നത്.  മൂക്കുത്തി ഇട്ടതിനെ കുറിച്ചുള്ള വിശേഷമാണ് ഇപ്പോഴിതാ ലത പുറത്ത് വിട്ടിരിക്കുന്നത്. തന്റെ  ഇന്‍സ്റ്റാഗ്രാം പേജിലൂടെ മൂക്ക് കുത്തുന്ന വീഡിയോ ലതയാണ് പങ്കുവെച്ചിരിക്കുന്നത്.   

മൂക്ക് കുത്തുന്നതിനിടയില്‍ വേദന എടുത്ത് കരയുന്ന താരത്തിന്റെ  വീഡിയോയില്‍ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. . 'കൂടുതല്‍ പേരും കമന്റിലൂടെ മൂക്ക് കുത്തുന്നതിന് പകരം ഗണ്‍ ഷോട്ട് അടിച്ചാല്‍ മതിയായിരുന്നു എന്നാണ്   പറയുന്നത്.  ഇത്രയും വേദന അങ്ങനെയായിരുന്നെങ്കില്‍ ഉണ്ടാവില്ലായിരുന്നുവെന്നും കരയുന്നത് കാണുമ്പോള്‍ വിഷമം തോന്നുന്നുണ്ടെന്നുമൊക്കെ കമന്റുകളിലൂടെ ആരാധകര്‍ താരത്തോട് പറയുന്നതും.

ഇപ്പോഴും റാണിയായി ലത നീലക്കുയില്‍ സീരിയല്‍ അവസാനിച്ചെങ്കിലും  പ്രേക്ഷകരുടെ ഉള്ളിലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. അന്യഭാഷ നടിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രി കൂടിയാണ് ലത. അഭിനയത്തിന് ചേരുന്ന ഡബ്ബിംഗ് ശൈലിയുടെ ഭാഷയുടെ പ്രശ്നം ഉണ്ടെങ്കിലും  ആ കുറവ് പരിഹരിക്കാന്‍ നടിയ്ക്ക് സാധിച്ചിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Latha Sangaraju (@lathasangarajuofficial) on

 

Neelakuyi serial fame latha new instagram video

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES