മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമാണ് നികിത. മഞ്ഞുരുകും കാലത്തിലെ ജാനിക്കുട്ടിയെ പ്രേക്ഷകര്‍ ഇന്നും മറന്നിട്ടില്ല. ബാലതാരമായി ചെറുപ്പത്തിലെ സീരിയല്‍ രംഗത്ത് സജീവമായിരുന്നു നികിത. മഞ്ഞുരുകുംകാലത്തിന് ശേഷം താരത്തെ ആരും കണ്ടിരുന്നില്ല. ഇപ്പോഴിതാ താരത്തിന്റെ പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
മൂന്നര വയസ്സില്‍, ഓമനത്തിങ്കള്‍ പക്ഷി ആയിരുന്നു നികിതയുടെ ആദ്യ സീരിയല്‍. സംവിധായകന്‍ കൂടിയായ അച്ഛന്റെ കൂട്ടുകാരന്‍ വഴിയാണ് സീരിയലിലേക്ക് നികിത എത്തുന്നത്. തുടര്‍ന്ന് രഹസ്യം, ദേവീമാഹാത്മ്യം. ശ്രീ ഗുരുവായൂരപ്പന്‍, സസ്‌നേഹം, ജൂനിയര്‍ ചാണക്യന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ അഭിനയിച്ചു. 9തില്‍ പഠിക്കുമ്പോഴാണ് ജാനിക്കുട്ടിയായി മഞ്ഞുരുകുംകാലത്തിലേക്ക് നികിത എത്തുന്നത്. സിനിമകളിലും ബാലതാരമായി നികിത എത്തിയിരുന്നു. എന്നാല്‍ പത്താംക്ലാസിലെത്തിയതോടെ അഭിനയത്തോട് പൂര്‍ണമായും വിടപറഞ്ഞ് പഠനത്തിലായിരുന്നു നികിതയുടെ ശ്രദ്ധ. ഇപ്പോള്‍ 18 വയസാണ് നികിതയുടെ പ്രായം. സിനിമ തന്നെയാണ് തന്റെ മോഹമെന്ന് മുമ്പ് നികിത വെളിപ്പെടുത്തിയിരുന്നു.സീരിയലുകളില്‍ പാവം റോളുകളിലാണ് തിളങ്ങിയതെങ്കിലും വില്ലത്തിയാകാനും തനിക്ക് ഒട്ടും മടിയില്ലെന്നും നിതിക പറഞ്ഞിരുന്നു.
ജാനിക്കുട്ടി എന്ന കഥാപാത്രം പോലെയല്ല താനെന്ന് നികിത പറയുന്നു. കാര്യങ്ങള്‍ പറയാനും ബോള്‍ഡായി പ്രതികരിക്കാനും എനിക്ക് മടിയില്ല. ഒറ്റമോളായതു കൊണ്ട് കുറേ കൊഞ്ചിച്ചിട്ടുണ്ടെങ്കിലും തെറ്റു കണ്ടാല്‍ പ്രതികരിക്കാന്‍ പഠിപ്പിച്ചിട്ടുണ്ടെന്ന് നികിത പറയുന്നു. സീരിയല്‍, ഷോര്‍ട്ട് ഫിലിം സംവിധായകനായ രാജേഷ് ബി കുറുപ്പിന്റെയും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരിയായ ചിത്രയുടേയും ഏകമകളാണ് നികിത എന്ന ഈ മിടുക്കി.