Latest News

മഞ്ജു പത്രോസ് പങ്കുവച്ച ചിത്രങ്ങള്‍ ആരിലും സങ്കടമുണര്‍ത്തും;പക്ഷേ പിന്നിലെ കാഞ്ഞ ബുദ്ധി കണ്ടോ

Malayalilife
മഞ്ജു പത്രോസ് പങ്കുവച്ച ചിത്രങ്ങള്‍ ആരിലും സങ്കടമുണര്‍ത്തും;പക്ഷേ പിന്നിലെ കാഞ്ഞ ബുദ്ധി കണ്ടോ

ബിഗ്ബോസ് സീസണ്‍ ടൂവിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് മഞ്ജു സുനിച്ചന്‍. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെയെത്തി മിനസ്‌ക്രീനിലും പിന്നീട് ബിഗ്സ്‌ക്രീനിലും മിന്നിത്തിളങ്ങിയ താരമാണ് മഞ്ജു. ഹ്യൂമറസ് കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുത്ത താരം ബിഗ്ബോസില്‍ എത്തിയതോടെ പെട്ടുപോയി. അതുവരെ താരത്തിന് ഉണ്ടായിരുന്ന ഇമേജ് മാറി. രജിത് കുമാറുമായുണ്ടായ അടിയും മഞ്ജുവിന്റെ സംസാര രീതിയും പ്രേക്ഷകര്‍ക്ക് മഞ്ജുവിനോടുള്ള താല്‍പര്യം കുറച്ചു. പകരം വലിയ വിമര്‍ശനങ്ങള്‍ താരത്തെ തേടിയെത്തി. ഹൗസില്‍ നിന്ന് പുറത്തെത്തിയ മഞ്ജുവിനെ തേടി വലിയ സൈബറാക്രമങ്ങളുമെത്തി. താരം പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്കും പൊങ്കാലയായിരുന്നു കിട്ടികൊണ്ടിരുന്നത്. അത്തരം മോശം കമന്റുകള്‍ക്ക് മറുപടിയുമായി മഞ്ജു രംഗത്ത് എത്താറുമുണ്ട്.

ബിഗ്ബോസുമായി ബന്ധപ്പെട്ടും താരത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചുമെല്ലാം എത്തിയിരുന്ന മഞ്ജു എന്നാല്‍ ഇപ്പോള്‍ അതീവ ഗുരുതരമായ വിഷയമാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ആരെയും സങ്കടപെടുത്തുന്ന ചിത്രങ്ങള്‍ പങ്കുവച്ച് പ്രവാസികളുടെ ദുരവസ്ഥയാണ് താരം പറയുന്നത്. വളരെ രസകരമായ രീതിയില്‍ തന്നെയാണ് മഞ്ജു പറയാനുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്.വീടിന് പുറത്തിറങ്ങാണ്ട് ഇരിക്കുമ്പോള്‍ ഒടുക്കത്തെ ബോറടി ആണല്ല്യോ. ഡാല്‍ഗൊണ കോഫിയും ചക്കക്കുരു ഷേക്കും ഒക്കെ അടിച്ചു കുടിച്ചിട്ടും സമയം അങ്ങോട്ട് പോകുന്നില്ലല്ലേ.ശെടാ ഇനിയിപ്പോ എന്താ ചെയ്യണേ.. എങ്ങനെയെങ്കിലും ലോക്ഡൗണൊന്ന് കഴിയണം ചാടി പുറത്തിറങ്ങണം..കൊറോണ യുടെ കാര്യംമൊക്കെ സര്‍ക്കാരും ആരോഗ്യവകുപ്പും നോക്കിക്കോളും..അതിനാണല്ലോ നമ്മള്‍ അവരെ ജയിപ്പിച്ച് അവിടെ ഇരുത്തിയേക്കുന്നേ.ഇങ്ങനെയൊക്കെ ചിന്തിക്കുന്ന മഹാന്‍മാര്‍ താഴെയുള്ള ചിത്രം ഒന്ന് സൂക്ഷിച്ചു നോക്കണം എന്ന് പറഞ്ഞുകൊണ്ടാണ് താരം പോസ്റ്റ് ആരംഭിക്കുന്നത്. എന്നാല്‍ തുടക്കത്തില്‍ രസകരമായി കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങിയ താരം പിന്നീട് അതീവ ഗൗരവമായ കാര്യങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്.

കൊറോണ കാലത്ത് പ്രവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ലെന്നും ക്വാറന്റൈനില്‍ നമുക്ക് സ്വസ്ഥമായി ഇരിക്കാനും വലിയ രീതിയിലല്ലെങ്കിലും സുരക്ഷിതരായി പാചകം ചെയ്ത് ഭക്ഷണം കഴിക്കാനും കിടന്നുറങ്ങാനും നമുക്ക് കഴിയുന്നുണ്ടെന്നും എന്നാല്‍ പ്രവാസികള്‍ക്ക് ഒറ്റയ്ക്ക് ഉപയോഗിക്കാന്‍ ബാത്ത്റൂമുകളോ അടുക്കളയോ റൂമുകളോ ഇല്ലെന്നും അവിടെ ലോക്ഡൗണ്‍ വെറും പ്രഹസനമാണെന്നും അവിടെ പലരും പുറത്ത് ജോലിക്ക് പോകുന്നുണ്ടെന്നും പറഞ്ഞ താരം. അവരില്‍ ഒരാള്‍ക്ക് അസുഖം വന്നാല്‍ എല്ലാവര്‍ക്കും പടര്‍ന്ന് പിടിക്കുമെന്നും പറയുന്നു. മാത്രമല്ല അവരെ വെച്ച് നോക്കുമ്പോള്‍ നമ്മള്‍ എത്ര ഭാഗ്യവാന്മാരാണെന്നും നമുക്ക് വേണ്ടി ഗവണ്‍മെന്റ് ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്നും താരം പറയുന്നു. എന്നാല്‍ പ്രവാസികള്‍ക്ക് വേണ്ടിയും നമ്മള്‍ പ്രാര്‍ത്ഥിക്കണമെന്നും നമുക്ക് വേണ്ടി എല്ലാം ചെയ്തു തരുന്ന സര്‍ക്കാര്‍ പ്രവാസികളെ കൂടി തിരികെ കൊണ്ടു വരണമെന്നും അതിനായി നിരന്തരം നമ്മള്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കണമെന്നും മഞ്ജു പറയുകയാണ്. ഒരുമിച്ച് നിന്നാല്‍ എല്ലാം നടക്കും നിപ്പയിലൂടെയും പ്രളയത്തിലൂടെയും കാലം തെളിയിച്ചതാണത്.അതുകൊണ്ട് ഇതും നമുക്ക് നേടണം നമ്മുടെ പ്രവാസികളെ തിരിച്ചെത്തിക്കണം..കേരളത്തിന്റെ ഏതൊരു പ്രതിസന്ധി ഘട്ടത്തിലും വേണ്ടുവോളം മനസറിഞ്ഞ് സഹായിച്ചവരാണ് പ്രവാസികള്‍.അത് നാം മറക്കരുതെന്നും താരം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

എന്നാല്‍ മഞ്ജു പങ്കുവെച്ച പോസ്റ്റിന് ഇത്തവണ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നില്ലെങ്കിലും വിമര്‍ശനങ്ങള്‍ ഇവിടെയുമുണ്ട്. തകര്‍ന്നുപോയ ഇമേജ് വീണ്ടെടുക്കാനുള്ള താരത്തിന്റെ അടവാണിതെന്നും, പ്രളയത്തിന്റെ സമയം ഇങ്ങനെയൊരു പോസ്റ്റുമായി മഞ്ജു വന്നുപോലുമില്ലെന്നും, ഭര്‍ത്താവ് ഗള്‍ഫിലായത് കൊണ്ട് മനസ്സിലെ ഉത്കണ്ട പങ്കുവെച്ചതാണെന്നുമാണ് ചിലരുടെ കമന്റുകള്‍. അതേസമയം ചേച്ചി പറഞ്ഞത് വളരെ ശരിയാണെന്നും പ്രവാസികളോട് ഇത്രയും സ്നേഹമുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും. നമുക്ക് അവരെ തിരികെ എത്തിക്കണം എന്നുള്ള തരത്തില്‍ താരത്തിന്റെ പോസ്റ്റിനെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്. എന്നാല്‍ എല്ലാ പോസ്റ്റുകള്‍ക്കും ലഭിക്കുന്ന കമന്റുകള്‍ക്ക് പ്രതികരിച്ചിരുന്ന മഞ്ജു എന്നാല്‍ ഇതുവരെയും ഇപ്പോള്‍ പങ്കുവെച്ച പോസ്റ്റിന്റെ കമന്റുകളോട് ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്തായാലും താരത്തിന്റെ പോസ്റ്റ് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞിരിക്കുകയാണ്.

 

സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങളോടുള്ള അപേക്ഷയാണ്.. വേണ്ടതെല്ലാം നിങ്ങൾ ചെയ്യുമെന്നറിയാം.. ചെയ്യുന്നുണ്ടെന്നുമറിയാം.. എന്നാലും പ്രവർത്തനങ്ങൾ കുറച്ചുകൂടി വേഗത്തിലാക്കണം.. പ്രവാസികളെ സുരക്ഷിതമായി തിരിച്ചെത്തിക്കണം

Read more topics: # Manju pathrose new video
Manju pathrose new video

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക