പ്രേക്ഷകരുടെ പ്രിയ സീരിയല്‍ ആണ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പര. പൗര്‍ണ്ണമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഏറെ ആരാധകരുള്ള പരമ്പരയിലെ കഥാപാത്രങ്ങളുടെ യഥാര്‍ത്ഥ ജീവിതവും പ്രേക്ഷകര്‍ ഒരുപോലെ ശ്രദ്ധിക്കാറുണ്ട്. സീരിയലില്‍ പൗര്‍ണമിയെ അവതരിപ്പിക്കുന്നത് നടി ഗൗരി കൃഷ്ണനാണ്. ഇപ്പോള്‍ താരത്തിന്റെ പുതിയൊരു ചിത്രമാണ് സോഷ്യല്‍മീഡിയ ഏറ്റെടുക്കുന്നത്.
പ്രേക്ഷകരുടെ പൗര്‍ണമിയാണ് ഇപ്പോള്‍ നടി ഗൗരി കൃഷ്ണ. വിഷ്ണു നായരാണ് താരത്തിന്റെ നായകനായി സീരിലിലെത്തുന്നത്.. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രങ്ങളോടുള്ള ഇഷ്ടം വ്യക്തമാക്കുന്നതാണ് ഇരുവര്‍ക്കുമായി ആരാധകര്‍ നല്‍കിയ 'പ്രേമി' എന്ന പേര്.അനിയത്തി, എന്നു സ്വന്തം ജാനി, സീത, നിലാവും നക്ഷത്രങ്ങളും തുടങ്ങി വിവിധ സീരിയലുകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ഗൗരിയെ തേടി മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന പുരസ്‌കാരവും എത്തിയിരുന്നു. കഥാഗതിക്ക് അനുസരിച്ച് പാവം റോളില്‍ നിന്നും ശക്തമായ കഥാപാത്രത്തിലേക്ക് പൗര്‍ണമി മാറിയത് പ്രേക്ഷകരുടെ കൈയടി നേടിയിരുന്നു. ലോക്ഡൗണിനെതുടര്‍ന്ന് രണ്ടുമാസത്തോളമായി സീരിയല്‍ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. ഇപ്പോള്‍ നിയന്ത്രണങ്ങളോടെ ഷൂട്ടിങ്ങുകള്‍ പുനരാരംഭിച്ചിരുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ ഗൗരി തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകര്‍ക്കായി പങ്ക് വയ്ക്കാറുണ്ട്.അതേസമയം ഗൗരി പങ്കുവച്ച പുതിയൊരു ചിത്രമാണ് വൈറലാകുന്നത്.
താരത്തിന്റെ പുതിയ ചിത്രം ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കാന്‍ ഒരു കാരണമാണ് ഉള്ളത്. പിഎസ്സി പരീക്ഷയ്ക്ക് താന്‍ തയ്യാറെടുക്കുന്ന ചിത്രമാണ് ഗൗരി പങ്കിട്ടത്. എന്നാല്‍, ഇനി ഗൗരി പരമ്പരയിലേക്ക് വരില്ലേ എന്ന സംശയമാണ് ആരാധകര്‍ക്ക് ഉളളത്. അഭിനയരംഗത്തേക്ക് വന്നാല്‍ പിന്നെ പഠിത്തം ഉപേക്ഷിച്ച് കരിയറില്‍ മാത്രം ശ്രദ്ധിക്കുന്ന നടിമാര്‍ ഗൗരിയെ കണ്ട് പഠിക്കണമെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. കരിയര്‍ നല്‍കുന്ന തിളക്കത്തിന് പിന്നാലെ പോകാതെ യാഥാര്‍ഥ്യജീവിതം എന്തെന്നറിഞ്ഞ് മുന്നോട്ടുപോകുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് ഗൗരി. താരജാഡകളില്ലാത്ത താരമെന്നതും ഗൗരിയുടെ പ്രത്യേകതയാണ്.