മലയാളത്തിലെ ഏറ്റവു വലിയ റിയാലിറ്റി ഷോ ബിഗ്‌ബോസിന്റെ രണ്ടാം സീസണും പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഷോ അവസാനിച്ചുവെങ്കിലും ഇപ്പോഴും ഇവര്‍ എല്ലാവരും തമ്മില്‍ അടുപ്പത്തിലാണെന്നാണ് ഇവര്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളിലും പോസ്റ്റുകളിലും നിന്ന് മനസ്സിലാകുന്നത്. കൊറോണ ലോക്ഡൗണിനെതുടര്‍ന്ന് വീടിനുള്ളില്‍ എല്ലാവരും ഇരിക്കുമ്പോള്‍ ബിഗ്‌ബോസ് അംഗങ്ങള്‍ ഒത്തുകൂടിയ ചിത്രങ്ങള്‍ വൈറലായിരുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി എത്തിയിരിക്കയാണ് സോഷ്യല്‍മീഡിയ.
മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ്‌ബോസിന് തുടക്കം തന്നെ നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്. ആദ്യ സീസണ്‍ ഗംഭീരമായതോടെ രണ്ടാം സീസണിന് വേണ്ടിയുളള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. എന്നാല്‍ കളികള്‍ വേറെ ലെവല്‍ എന്ന ലാലേട്ടന്‍ പറഞ്ഞുകൊണ്ടെത്തിയ ഷോ തുടക്കം മുതല്‍ തന്നെ കല്ലുകടിയാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ആരംഭിച്ച് കുറച്ച് നാള്‍ പിന്നിട്ടപ്പോള്‍ തന്നെ തമ്മില്‍ തല്ലും വഴക്കും ഒക്കെയാണ് ഷോയില്‍ നിറഞ്ഞത്. ഇതിനിടെ എത്തിയ കണ്ണിനസുഖം ഷോയിലെ പകുതി പേരെയും ആശുപത്രിയിലാക്കുകയും ചെയ്തു. കൊറോണ എത്തിയതോടെ ബിഗ്‌ബോസ് പകുതിക്ക് അവസാനിപ്പിക്കേണ്ടിയും വന്നു. ഷോ അവസാനിച്ച ശേഷവും തങ്ങള്‍ അടുപ്പത്തിലാണ് എന്ന്് മത്സരാര്‍ത്ഥികള്‍ തെളിയിച്ചിരുന്നു.
തങ്ങള്‍ വീഡിയോ കോളിലൂടെ പരസ്പരം കണ്ട് സംസാരിക്കുന്നതിന്റെ ചിത്രങ്ങളും ഇവര്‍ പങ്കുവച്ചിരുന്നു. ഇപ്പാള്‍ പുതിയ ഒത്തു കൂടലിന്റെ ചിത്രം പങ്കുവച്ചിരിക്കയാണ് ആര്യ. പ്രദീപ് ചന്ദ്രന്‍, സുരേഷ് കൃഷ്ണന്‍, എലീന പടിക്കല്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. അതീവ സന്തോഷത്തോടെയാണ് ഇവരെല്ലാം ചിത്രത്തിന് പോസ് ചെയ്തത്. ആര്യയുടെ മകളായ റോയയും ചിത്രത്തിലുണ്ടായിരുന്നു. കുടുംബത്തെ കാണുമ്പോഴാണ് സന്തോഷം തോന്നുന്നത്. ഏറ്റവും പ്രിയപ്പെട്ടയാള്‍ക്കാരെ നാളുകള്‍ക്ക് ശേഷമായാണ് കണ്ടത്. കുടുംബത്തിലെ മറ്റുള്ള അംഗങ്ങളെ മിസ്സ് ചെയ്യുന്നുണ്ടെന്നും ആര്യ കുറിച്ചിരുന്നു. ഈ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. എന്നാലിപ്പോള്‍ ചിത്രങ്ങള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് എത്തുന്നത്. മാസ്‌ക് പോലും ധരിക്കാതെ ഫോട്ടോ എടുത്തതും ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അത്യാവശ്യത്തിനും മാത്രവും പുറത്തിറങ്ങേണ്ടിയുമുളളപ്പോള്‍ ഇവരുടെ ഗെറ്റ് ടുഗെദറാണ് ചിലരെ ചൊടിപ്പിക്കുന്നത്. ഫോട്ടോ എടുക്കാനാണെങ്കില്‍ പോലും മാസ്‌ക് മാറ്റിവച്ചതിനെ കടുത്ത ഭാഷയിലാണ് ചിലര്‍ വിമര്‍ശിക്കുന്നത്. ഞങ്ങളും സെലിബ്രിറ്റി ആയിരുന്നെങ്കില്‍ ഇങ്ങനെ കൂട്ടുകാര്‍ക്കൊപ്പം ഫോട്ടോ എടുക്കാമായിരുന്നു. നിങ്ങള്‍ക്ക് ക്വാറന്റീറീന്‍ നിയമങ്ങള്‍ ബാധകം അല്ലല്ലോ...നിങ്ങടെ ഭാഗ്യം തുടങ്ങി നിരവധി പേരാണ് കമന്റിലൂടെ പ്രതിഷേധം അറിയിക്കുന്നത്.