അവതരണ ശൈലി മികവ് കൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് രഞ്ജി ഹരിദാസ്. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലൂടെയായിരുന്നു രഞ്ജിനി ജനമസ്സുകളിലേക്ക് ഇടം നേടിയത്. ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്ന രഞ്ജിനി ഒരു അവതാരക എന്നതിലുപരി മികച്ച ഒരു മോഡലും അഭിനേത്രിയും കൂടിയാണ്. അടുത്തിടെയാണ് രഞ്ജിനി വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് താന്‍ മുന്നേറിയതെന്ന് താരം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ താരം പറയുകയാണ്.
2007ലാണ് എന്നെ ആളുകള്‍ അറിഞ്ഞുതുടങ്ങിയത്. അന്ന് ഏഷ്യാനെറ്റ് മുന്നില്‍ നില്‍ക്കുന്ന സമയമാണ്. ഏഷ്യാനെറ്റിലെ തന്നെ സാഹസിക ലോകത്തില്‍ പങ്കെടുത്തതിന് ശേഷം ഐഡിയ സ്റ്റാര്‍ സിംഗറിന്റെ അവതാരകയായപ്പോഴാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയത്. താനൊരു സെലിബ്രിറ്റി ആകാനുള്ള ആദ്യകാരണം ആ ഷോയുടെ റേഞ്ച് ആണ്. രണ്ടാമത്തേതാണ് തന്റെ ക്യാരക്ടര്‍. അക്കാലത്ത് തന്റെ പോലത്തെ സംസാരം, നില്‍ക്കുന്ന രീതി, കെട്ടിപ്പിടിക്കുന്നത് അത്തരം കാര്യങ്ങളോട് ആളുകള്‍ എക്‌സ്‌പോസ്ഡ് ആയിരുന്നില്ല. ഒരു നഗരത്തില്‍ വളര്‍ന്നത് കൊണ്ട് ആ രീതികള്‍ തനിക്ക് ശീലമായിരുന്നു. പക്ഷേ, ആളുകള്‍ക്ക് അതൊരു കണ്‍ഫ്യൂഷന്‍ ആയിരുന്നു.
പരിഷ്‌കാരിക്ക് മലയാളം ചാനലില്‍ എന്താ കാര്യം എന്ന ചോദ്യത്തിലാണ് തുടങ്ങിയത്. പക്ഷേ, ആ ചോദ്യം അവിടെ നില്‍ക്കുമ്പോഴും ആങ്കറിംഗ് എന്ന ജോലി മര്യാദയ്ക്ക് ചെയ്തത് കൊണ്ട് ആളുകള്‍ എന്നെ സ്വീകരിച്ചു. അത് ഞാന്‍ നന്നായി ചെയ്തില്ലായിരുന്നെങ്കില്‍ ബാക്കിയെല്ലാം പ്രശ്‌നത്തിലായേനെ എന്നു തോന്നുന്നു.