മിനി സ്‌ക്രീനിന്‍ പ്രേക്ഷകരുടെ കണ്ണിലുണ്ണിയാണ് ഉപ്പും മുളകിലെ പാറുകുട്ടിയായി എത്തുന്ന അമേയ. പാറുക്കുട്ടി ജനിച്ച് ആറാം മാസം മുതലാണ് അഭിനയത്തിലേക്ക് കടന്നത്. എന്നാല്‍ പാറുകുട്ടിയ്ക്ക് മുന്‍പേ മിനി സ്‌ക്രീന്‍ ഇരു കൈയും നീട്ടി സ്വീകരിച്ച താരമാണ് ബേബി അക്ഷര. അക്ഷര എന്ന പേരിനേക്കാളും, പ്രേക്ഷകര്‍ക്ക് കൂടുതല്‍ പരിചയം ബാലമോള്‍ എന്ന് പറയുന്നതാകും. ചെറുപ്പത്തില്‍ തന്നെ കറുത്തമുത്ത് എന്ന ഒറ്റ സീരിയല്‍ കൊണ്ട് മലയാളക്കരയുടെ മനസ്സ് മുഴുവന്‍ കീഴടക്കിയ താരമാണ് ഈ കൊച്ചുമിടുക്കി. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്ത ഈ ടെലി സീരിയലിലൂടെയാണ് ബാലചന്ദ്രകൃഷ്ണ എന്ന കഥാപാത്രമായി അക്ഷര പ്രശസ്തയായത്.
സൗന്ദര്യ സങ്കല്പ്പങ്ങള്‍ക്ക് വേറിട്ട ഭാവം നല്‍കിയ പരമ്പരയായിരുന്ന കറുത്തമുത്തിലെ ബാലമോളായിട്ടാണ് താരം മിനി സ്‌ക്രീന്‍ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. ബാലചന്ദ്രനായി കടന്നുവന്ന കിഷോര്‍ സത്യയുടേയും, കാര്‍ത്തുവിന്റെയും മകള്‍ ബാലയായിട്ടാണ് അക്ഷര സീരിയലില്‍ എത്തിയത്. അക്ഷരയുടെ പേരിലെ കിഷോര്‍ എന്നത്, നടന്‍ കിഷോര്‍ സത്യയുമായി ഉള്ള എന്തെങ്കിലും ബന്ധം ആണോയെന്നായിരുന്നു ആദ്യകാലങ്ങളില്‍ പ്രേക്ഷകരുടെ സംശയം. എന്നാല്‍ ഇരുവരും തമ്മില്‍ ഒരു ബന്ധമുണ്ട്. ആ ബന്ധം മറ്റൊന്നുമല്ല. അക്ഷരയെ ആദ്യമായി സീരിയലിലേക്ക് കൊണ്ട് വരുന്നതില്‍ കിഷോറിനും പങ്കുണ്ട് എന്നതാണ്. കിഷോര്‍ സത്യയുടെ ഒരു ഫ്രണ്ട് അക്ഷരയുടെ അച്ഛന്റെ ഫ്രണ്ട് ആണ്. ആ കക്ഷിയാണ് ആണ് കുട്ടി താരത്തിന് അഭിനയിക്കാനുള്ള താത്പര്യത്തെ പുറത്തു കൊണ്ടുവന്നത്.
അഭിനയത്തില്‍ മാത്രമല്ല, പഠനത്തിലും നൃത്തത്തിലും, പാട്ടിലും മിടുക്കിയാണ് അക്ഷര. കണ്ണൂര്‍ സ്വദേശിയായ അക്ഷരയുടെ കുടുംബം ഇപ്പോള്‍ എറണാകുളം വെണ്ണലയിലാണ് സ്ഥിര താമസം. ആര്‍ക്കിടെക്ടായ കിഷോറിന്റെയും, ബാങ്ക് ജീവനക്കാരി ഹേമപ്രഭയുടെയും മകളാണ് അക്ഷര കിഷോര്‍. അഖില കിഷോര്‍ ആണ് താരത്തിന്റെ ചേച്ചി. സീരിയലിലേക്ക് എത്തും മുന്നേ ചില പരസ്യ ചിത്രങ്ങളിലും അക്ഷര തിളങ്ങിയിട്ടുണ്ട്.
സീരിയലുകള്‍ക്ക് ശേഷമാണ് ബാലമോള്‍ നേരെ സിനിമയിലേക്ക് കടക്കുന്നത്. 2014 ല്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത മത്തായി കുഴപ്പക്കാരനല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് വരുന്നത്. ആടുപുലിയാട്ടം, ഹലോ നമസ്തേ, വേട്ട തുടങ്ങി നിരവധി സിനിമകളിലൂടെയും ഈ താരം ബിഗ് സ്‌ക്രീനിലും നിറഞ്ഞു. സിനിമ, സീരിയല്‍ രംഗത്ത് വരുന്നതിനു മുന്‍പ് അനേകം പരസ്യങ്ങളില്‍ അഭിനയിച്ചു ശ്രദ്ധേയയായിരുന്നു അക്ഷര.
മികച്ച ബാലതാരത്തിനുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ് 2016, മികച്ച ബാലതാരത്തിനുള്ള 2016-ലെ ഏഷ്യാനെറ്റ് കോമഡി അവാര്‍ഡ്, മികച്ച ബാലതാരത്തിനുള്ള 2017-ലെ കേരളാ ഫിലിം ക്രിറ്റിക്ള്‍സ് അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയ അക്ഷര എന്നാല്‍ ഇപ്പോള്‍ അഭിനയം പൂര്‍ണമായും ഉപേക്ഷിക്കാതെ തന്നെ മുന്നോട്ടു പോവുകയാണ്. അടുത്തിടെ ഒരു ഓണാഘോഷത്തില്‍ പങ്കെടുക്കുവാന്‍ എത്തിയ അക്ഷരയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ കണ്ടപ്പോഴാണ് ആരാധകര്‍ക്ക് മുന്നിലേക്ക് ഈ ബാലതാരം വീണ്ടും എത്തിയത്.
പിങ്ക് ബ്ലൗസണിഞ്ഞ് വലിയ പട്ടു പാവാടയിട്ട് അതിസുന്ദരിയായി മാറിയിരിക്കുകയാണ് അക്ഷര ഇപ്പോള്‍. ഡാന്‍സിലും പ്രാഗത്ഭ്യം തെളിയിച്ച മിടുക്കിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറുകയാണ് ഇപ്പോള്‍. പഠിച്ച് ഒരു ഡോക്ടറാകുവാനുള്ള ശ്രമത്തിലാണ് അക്ഷര ഇപ്പോള്‍. പഠനവും അഭിനയവും എല്ലാം ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകുവാന്‍ ബുദ്ധിമുട്ടാണെന്ന് മനസിലാക്കിയാണ് അഭിനയത്തിന് താല്‍കാലിക അവധി നല്‍കി പഠനത്തിലേക്ക് അക്ഷര ശ്രദ്ധ കേന്ദ്രീകരിച്ചത്. കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തിലാണ് അക്ഷര ഇപ്പോള്‍ പഠിക്കുന്നത്.