Latest News

ചതിക്കുഴികളില്‍ വീണു; നാണംകെട്ട് പൊട്ടിക്കരഞ്ഞു; അനുഭവം പങ്കുവച്ച് കുടുംബവിളക്കിലെ ശരണ്യ ആനന്ദ്

Malayalilife
ചതിക്കുഴികളില്‍ വീണു; നാണംകെട്ട് പൊട്ടിക്കരഞ്ഞു; അനുഭവം പങ്കുവച്ച് കുടുംബവിളക്കിലെ ശരണ്യ ആനന്ദ്

 

ഭിനയം, ഫാഷന്‍ ഡിസൈനര്‍, കൊറിയോഗ്രാഫര്‍, മോഡല്‍ തുടങ്ങി നിരവധി മേഖലയില്‍ തുടങ്ങി നില്‍ക്കുന്ന താരം ആണ് ശരണ്യ ആനന്ദ്. ആകാശഗംഗ 2 എന്ന സിനിമയിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു. ശരണ്യ ആനന്ദ് ഇപ്പോള്‍ മിനി സ്‌ക്രീനിലെ മിന്നും താരമാണ്. ആകാശഗംഗ 2 എന്ന ചിത്രത്തിന് ശേഷം മാമാങ്കം എന്ന സിനിമയിലും ശരണ്യ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. മോഹന്‍ലാല്‍ നായകനായി എത്തിയ 1971 ബിയോണ്ട് ബോര്‍ഡര്‍സ് എന്ന ചിത്രത്തില്‍ കൂടി ആണ് താരം മലയാളത്തില്‍ അരങ്ങേറിയത്.  തമിഴില്‍ അരങ്ങേറിയ താരം മലയാളത്തില്‍ ഒട്ടേറെ നല്ല ചിത്രങ്ങളുടെ ഭാഗം ആയിട്ടുണ്ട്.

തമിഴകത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള താരത്തിന് മലയാള സിനിമയില്‍ നിന്നും നേരിടേണ്ടി വന്ന ചതിയെ കുറിച്ച് താരം പറയുന്നത്. അഭിനയത്തില്‍ സിനിമക്ക് പുറമെ സീരിയലിലും സജീവമായ താരത്തിന് മലയാളത്തില്‍ നേരിടേണ്ടി വന്ന മോശം അനുഭവങ്ങളെ കുറിച്ച് ഇപ്പോള്‍ മനസ്സ് തുറന്നിരിക്കുകയാണ്. അവസരങ്ങള്‍ തേടി വന്നപ്പോള്‍ ഒട്ടേറെ ചതി കുഴികള്‍ കാണേണ്ടി വന്നു എന്ന് താരം പറയുന്നു.

തന്നോട് കഥ പറയാന്‍ വരുന്നവര്‍ വീട്ടില്‍ എത്തുമ്പോള്‍ മികച്ച കഥകള്‍ ആയിരിക്കും പറയുന്നത് എന്ന് കഥാപാത്രം കാണുമ്പോള്‍ ഒകെ പറയും എങ്കില്‍ കൂടിയും അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ കഥ വേറെ ആണെന്ന് താരം പറയുന്നു. സെറ്റില്‍ ഇതുപോലെ ഉള്ള അനുഭവം ഉണ്ടാകുമ്പോള്‍ പൊട്ടിക്കരഞ്ഞു പോയിട്ടുണ്ട് എന്നാലും അഭിനയത്തോടും വാക്കിന് നല്‍കുന്ന വില കൊണ്ടും പല ചിത്രങ്ങളും ചെയ്യുന്നത് എന്നും എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ ഉള്ള രീതികളോട് നോ പറയാന്‍ പടിച്ചു എന്നും താരം പറയുന്നു.

സിനിമയില്‍ നിന്നും ഇടവേള എടുത്ത താരം ഇപ്പോള്‍ സീരിയല്‍ ലോകത്തില്‍ സജീവമാണ്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മലയാളത്തില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ് ഉള്ള കുടുംബ വിളക്ക് എന്ന സീരിയലില്‍ വില്ലത്തിയുടെ വേഷത്തില്‍ ആണ് ശരണ്യ ആനന്ദ് എത്തുന്നത്. വമ്പന്‍ സ്വീകാര്യത ലഭിച്ച സീരിയലില്‍ കൂടി സിനിമയില്‍ കിട്ടാത്ത അത്ര മൈലേജ് ആണ് ലഭിച്ചിരിക്കുന്നത്.

Actress saranya anand reveals an inccident happend in her life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക