ഗായിക, അവതാരിക. വ്‌ളോഗര്‍, നടി എന്നീ മേഖലകളില്‍ തിളങ്ങിയ താരമാണ് അഭിരാമി സുരേഷ്. മാത്രമല്ല മോഡലിങ്ങിലും താരം തിളങ്ങിയിട്ടുണ്ട്. ഗായിക അമൃത സുരേഷിന്റെ സഹോദരി കൂടെയായ അഭിരാമി എല്ലവര്‍ക്കും പണ്ടേ സുപരിചിതയാണ്. ചേച്ചി അമൃതക്കൊപ്പം വളരെ ചെറുപ്പത്തില്‍ തന്നെ ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോയിലൂടെയെത്തി മലയാളികളുടെ എല്ലാം ഇഷ്ടം നേടിയെടുത്ത താരം അമൃതയുമായി ചേര്‍ന്ന് ആരംഭിച്ച മ്യൂസിക് ബാന്‍ഡ് 'അമൃതം ഗമയ' വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ അനേകം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ഇതിനകം ജനപ്രീതി നേടിയിട്ടുമുണ്ട്.
ഇതിനെല്ലാം പുറമേ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച ബിഗ്‌ബോസ് മലയാളം സീസണ്‍ ടൂവില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയെത്തി പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്തിരുന്നു. ബിഗ്‌ബോസിലെ ഏറ്റവും ശക്തനായ മത്സരാര്‍ത്ഥിയായ രജിത് കുമാറിനൊപ്പം നിന്നുകൊണ്ടാണ് അഭിരാമിയും അമൃതയും മത്സരിച്ചത്. അത് തന്നെയാണ് പ്രേക്ഷകര്‍ക്ക് ഇടയില്‍ ഇവര്‍ക്ക് സ്വീകാര്യത ഏറാന്‍ കാരണവും. ഹൗസില്‍ നിന്നും പുറത്തെത്തിയ താരം പിന്നീട് സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയും. തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെയ്ക്കുകയും ചെയ്യുമായിരുന്നു. അതെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാമിലെ ക്യൂ ആന്‍ഡ് സെക്ഷനില്‍ ആരാധകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്ത താരം അതിനിടയില്‍ പറഞ്ഞ ചില കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ക്രഷ് തോന്നിയതിനെപ്പറ്റിയും, ബ്രെക്ക് ആപ്പിനെ പറ്റിയും, പ്രണയത്തെകുറിച്ചുമെല്ലാം അഭിരാമി സംസാരിച്ചത്. ഇതിനിടയില്‍ ബ്രേക്ക് അപ് ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്നാണ് അഭിരാമി പറഞ്ഞത്. ബ്രേക്കപ്പിനുശേഷം തോന്നിയത് എന്താണ് എന്ന ചോദ്യത്തിന് ഒന്നും തോന്നാന്‍ പോലും പറ്റിയില്ല എന്നും. ഒരുതരം മരവിപ്പായിരുന്നെന്നും പക്ഷെ അതൊരു ഘട്ടം മാത്രമാണെന്നും അതും വിജയിക്കും എന്നാണ് താരം നല്‍കിയ മറുപടി. എന്നാല്‍ ആദ്യമായി ക്രഷ് തോന്നിയത് സ്‌കൂള്‍ ടൈമില്‍ ആയിരുന്നതായും താരം പറയുന്നുണ്ട്. അതേസമയം നിങ്ങള്‍ സിംഗിള്‍ ആണോയെന്ന ചോദ്യത്തിന് ഞാന്‍ മിംഗിള്‍ ആണെന്നാണ് താരം മറുപടി നല്‍കിയത്. എന്നാല്‍ ചേച്ചീടെ ലവര്‍ ഫിലിം ഫീല്‍ഡില്‍ ഉള്ള ആളാണോ എന്ന ചോദ്യത്തിന് ആകാം അല്ലാതിരിക്കാം, എന്ന കമന്റുകള്‍ ആണ് അഭിരാമി മറുപടി നല്‍കിയത്.താരത്തിന്റെ ഈ തുറന്ന് പറച്ചിലുകളാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.