മലയാളി വീട്ടമ്മമാരുടെ സ്വന്തം അമൃതയായി എത്തി പ്രേക്ഷകഹൃദയം കീഴടക്കിയ യുവ നടിയാണ് മേഘ്ന വിന്‍സെന്‍റ്. തനി നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ മേഘ്ന വിവാഹത്തോടെയാണ് പരമ്പരയിൽ നിന്നും വിട്ട് നിന്നിരുന്നു. എന്നാൽ വിവാഹ മോചിതയായ താരത്തിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നപ്പോൾ എല്ലാ ആരോപണങ്ങളോടും മുഖം തിരിച്ച മേഘന സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും പ്രേക്ഷകർക്കിടയിൽ സജീവമായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ മേഘ്‌ന തന്റെ പപ്പയെക്കുറിച്ച് പറഞ്ഞെത്തിരിക്കുന്ന വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
കഴിഞ്ഞ ദിവസം അമ്മ നിമ്മിക്കൊപ്പമായാണ് മേഘ്ന തന്റെ മേഘ്നാസ് സ്റ്റുഡിയോ ബോക്സ് ചാനലിലെ പുതിയ എപ്പിസോഡിൽ എത്തിയിരിക്കുന്നത്. തന്‍റെ പപ്പയെക്കുറിച്ചായിരുന്നു താരം ആദ്യം പറഞ്ഞ് തുടങ്ങിയത് . ഇത്തവണത്തെ വരവ് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയേകാനായാണ്എന്നും താരം പറഞ്ഞിരുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞെന്നും തന്നെക്കുറിച്ച് നിരവധി വ്യാജപ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും താരം പറഞ്ഞിരുന്നു.
അച്ഛനെക്കുറിച്ച് നിരവധി ചോദ്യങ്ങൾ വന്നിരുന്നു. അദ്ദേഹത്തിന്റെ പേര് വിൻസെന്റ് എന്നാണ്. അച്ഛനും അമ്മയും വേർപിരിഞ്ഞു. ഇപ്പോൾ ചെല്ലാനത്താണ് അദ്ദേഹം താമസിക്കുന്നത്. അവിടെ അടുത്തിടെ കടൽക്ഷോഭമുണ്ടായെന്നും എന്നാൽ അദ്ദേഹം സുരക്ഷിതനും സന്തോഷവാനുമായി ഇരിക്കുന്നുവെന്നും മേഘ്ന പറഞ്ഞു. അദ്ദേഹം എന്നും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെയെന്നായിരുന്നു മേഘ്നയുടെ അമ്മയും പറഞ്ഞത്.
എങ്ങനെയാണ് പ്രതിസന്ധികളെ ഇത്ര കരുത്തോടെ നേരിടുന്നതെന്നുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. മുന്‍പൊന്നും സംസാരിക്കാനൊന്നും അറിയില്ലായിരുന്നു. എവിടെ എന്താണ് പറയേണ്ടതെന്ന് അന്നറിയില്ലായിരുന്നു. നിങ്ങള്‍ ആ അരുവിക്കര പ്രസംഗമൊക്കെ കണ്ടിട്ടുണ്ടെങ്കിൽ മനസ്സിലാവും ഞാനെത്ര വലിയ മണ്ടിയായിരുന്നെന്ന്. ആ അവസ്ഥയൊക്കെ മാറിയെന്നും മേഘ്ന പറയുന്നു.
ആരെയും പെട്ടെന്ന് വിശ്വസിക്കുന്ന ആളായിരുന്നു. നമ്മളിങ്ങനെ പറ്റിക്കപ്പെടാനായി നിന്നു കൊടുത്താൽ ആരും വന്ന് എളുപ്പം പറ്റിച്ച് പോകും. ജീവിതത്തിൽ എന്തു വേണമെങ്കിലും സംഭവിക്കാം. പക്ഷേ നമുക്ക് രണ്ടു സാധ്യതകളുണ്ട്. ഒന്നല്ലെങ്കിൽ അവിടെ കിടക്കാം. അല്ലെങ്കിൽ എഴുന്നേറ്റു നിന്ന് മുന്നേറി കാണിക്കാം. അമ്മൂമ്മയ്ക്ക് എന്നെ ജീവനാണ്. ലോക് ഡൗണായപ്പോള്‍ ഇത്രയും ദിവസം കാണാതിരിക്കാനാവില്ലെന്ന് വാശി പിടിച്ചതോടെയാണ് കുടുംബസമേതമായി ചെന്നൈയിലേക്ക് മാറിയത്.
എന്നാൽ തനിക്ക് എതിരെ നടക്കുന്ന പ്രചാരണങ്ങൾ കാണാറില്ലേ എന്നും എന്തുകൊണ്ടാണ് പ്രതികരിക്കാത്തതെന്നുമുള്ള ചോദ്യത്തിനും താരം മറുപടി നൽകിയിട്ടുണ്ട്. അറിയുക പോലും ചെയ്യാത്ത കാര്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും അതെല്ലാം അവഗണിക്കുകയാണ് ചെയ്യാറെന്നും മേഘ്ന വെളിപ്പെടുത്തുന്നു.