സീരിയലുകളിലൂടെ ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന നടീനടന്‍മാരാണ് എസ് പി ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളുടെ ഇരുവരും പ്രേക്ഷക ശ്രദ്ധ നേടിയത്. ലോലിതന്റെ ചിരിയും മണ്ഡുവിന്റെ മണ്ടത്തരവുമൊക്കെ പ്രേക്ഷകര്‍ അന്നേ സ്വീകരിച്ചതാണ്. കഴിഞ്ഞ വർഷം അവസാനമായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. വിവാഹിതരായ ശേഷവും ഇരുവരും അഭിനയത്തിൽ സജീവമാകുകയാണ് ഇപ്പോൾ. അഭിനയം എന്ന പോലെ തന്നെ ജീവിതത്തിലും സന്തോഷം കണ്ടെത്തുന്ന ഇവർ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച ഒരു ചിത്രമാണ് വൈറലാകുന്നത്.
ഈ ലോക്ക് ഡൌൺ കാലത്ത് സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർശേഷങ്ങൾ പാലിച്ച് വീടുകളിൽ കഴിയുകയാണ് ഈ ദമ്പതികൾ. അതിന്റെ ഭാഗമായി വീട്ടൽ നിന്നും പകർത്തിയ ചില നിമിഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ് ഇരുവരും. ഇപ്പോൾ സ്നേഹ പങ്കു വയ്ക്കുന്ന ഒരു ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൃഷ്‌ണനായി നിൽക്കുന്ന ശ്രീകുമാറും അരുകിൽ രാധയായി നിൽക്കുന്ന സ്നേഹയുടെയും ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നത്. ഇരുവരൂയെടും ചിത്രങ്ങൾക്ക് ലവ് റീക്ഷൻ നൽകികൊണ്ട് രചന നാരായണൻ കുട്ടി അടക്കമുള്ള താരങ്ങളും എത്തിയിരിക്കുകയാണ്. ചിത്രത്തിനോടൊപ്പം ലോലിതൻ ,മണ്ഡോദരി, മറിമായം ,ഹാപ്പി ലൈഫ് ,ഹുസ്ബന്ദ് ആൻഡ് വൈഫ് , ലവ് എന്നീ ഹാഷ്ടാഗുകളും സ്നേഹ നൽകിയിട്ടുണ്ട്. ചേട്ടന്റെ കണ്ടപ്പോൾ മീശമാധവനിലെ ഹരിശ്രീഅശോകനെ പോലെ ഉണ്ട്, ക്യൂട്ട് കപ്പിൾസ് തുടങ്ങിയ മന്റുകളാണ് ആരാധകർ നൽകിയിരിക്കുന്നത്.
മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട പി എസ് ശ്രീകുമാറിനെ തേടി സിനിമയിലും നിന്നും അവസരങ്ങൾ വന്നു. എബിസിഡി, മെമ്മറീസ് , ലക്കി സ്റ്റാർ , സലാല മൊബൈൽസ് ,സലാം കാശ്മീർ തുടങ്ങിയ ചിത്രങ്ങളിലും ശ്രീകുമാർ അഭിനയിച്ചിട്ടുണ്ട്.