Latest News

ഇത് വിജയത്തിന്റെയോ പരാജയത്തിന്റെയോ കഥ അല്ല; പിസിഒഡി കാരണം ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് പ്രചോദനവുമായി സരിഗമപ താരം ശ്വേത അശോക്

Malayalilife
ഇത് വിജയത്തിന്റെയോ പരാജയത്തിന്റെയോ കഥ അല്ല; പിസിഒഡി കാരണം  ബുദ്ധിമുട്ടുന്ന സ്ത്രീകൾക്ക് പ്രചോദനവുമായി സരിഗമപ താരം ശ്വേത അശോക്

സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്തിരുന്ന  സരിഗമപ സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ താരമാണ് ശ്വേത അശോക്. ഈ ഗായിക സരിഗമപയിൽ കോളേജ് അധ്യാപനം ഉപേക്ഷിച്ചാണ്  എത്തിയത്.  നിരവധി ആരാധകരാണ് മികച്ച മത്സരാർത്ഥിയായിരുന്ന ശ്വേതക്ക് ഉള്ളത്. ഒട്ടുമിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ജഇഛഉ അഥവാ ജീഹ്യര്യേെശര ീ്മൃ്യ ്യെിറൃീാല. പതിവു തെറ്റി വരുന്ന മാസമുറകള്‍ നിയന്ത്രിക്കാനാകാത്ത ശരീര വണ്ണം അങ്ങനെ ഒട്ടേറെ ബുദ്ധിമുട്ടുകളുള്ള ഈ അവസ്ഥ ഒരുപാട് പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഇപ്പോഴിതാ അവര്‍ക്കു പ്രചോദനമായി ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് സരിഗമപ താരം ശ്വേത അശോക്. PCOD എന്ന രോഗവസ്ഥ തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ മാറ്റങ്ങളെപ്പറ്റി ശ്വേത തന്റെ ഫേസ്ബുക് പേജില്‍ തുറന്നെഴുതിയിരിക്കുകയാണ്.

ശ്വേതയുടെ കുറിപ്പിലൂടെ...

ഇത് വിജയത്തിന്റെയോ പരാജയത്തിന്റെയോ കഥ അല്ലെന്നു പറഞ്ഞു കൊണ്ട് എന്റെ കഥ ഞാൻ പറയട്ടെ . 21 ആം വയസ്സിൽ ഫസ്റ്റ് ഇയർ പിജി വെക്കേഷൻ സമയത്താണ് 58 കിലോ ഭാരത്തിൽ നിന്ന് 62 ലേക്ക് ഒറ്റ ചാട്ടം ചാടിയത് . ചെറുപ്പം മുതലേ അശ് ചേച്ചി എന്റെ അനിയത്തിയെ പോലെ ഉണ്ടെന്നു എല്ലാരും പറഞ്ഞുതുകൊണ്ടാണോ , എന്റെ ഒണക്കൻ ചിന്താരീതി കൊണ്ടാണോ എന്നറിയില്ല (എന്റെ )വണ്ണം കൂടുന്നതിനോട് എനിക്ക് ഒരു താല്പര്യവുമില്ലായിരുന്നു . കുറഞ്ഞ മാസങ്ങൾ കൊണ്ടു വണ്ണം പെട്ടെന്ന് കൂടിയതിനും , പതിവു തെറ്റി വരുന്ന മാസമുറകൾക്കും, കഴുത്തിലും മുഖത്തും വന്ന കറുപ്പ് വരകൾക്കും , പൂങ്കുല പോലെ ഇല്ലെങ്കിലും അത്യാവശ്യം കട്ടിയുള്ള മുടി എല്ലാം കൊഴിഞ്ഞു പീച്ചിമ്പാല് ആയതിനും എല്ലാം കാരണം Polycystic ovary syndrome എന്ന എന്തോ ഒരു സാധനം ആണെന്ന് പറഞ്ഞപ്പോൾ ഉയെന്റെ പടച്ചോനെ ഞാനിപ്പം മരിക്കുഓളി  എന്ന പേടിയേനു . പിന്നെ ഡോക്ടര്സിന്റെ കൃത്യമായ ഉപദേശവും , ഗൂഗിൾ അച്ചാച്ചന്റെ കൊറേ എഴുത്തുകളും വായിച്ചപ്പോ മനസിലായി മ്മള് ഒറങ്ന്നതും ത് ന്ന് ന്നതു എല്ലൊ ഒന്ന് ക്രമീകരിച്ചാൽ ഈ സാധനത്തിന കൊറച്‌ച്‌ control ചെയ്യാനാവും എന്ന് . അപ്പൊ തൊടങ്ങിയ ഭക്ഷണ ക്രമീകരണങ്ങളും വ്യായാമവും ഒക്കെ ഇപ്പഴും കൂടെയുണ്ട് .

അലോപ്പതിയും ആയുർവേദവും ഹോമിയോ ഉം തുടങ്ങി എല്ലാ ചികിത്സ രീതികളും പരീക്ഷിച്ചിട്ടുണ്ട്(ഇതൊക്കെ കൃത്യമായിട്ടു ചെയ്യുമോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു )എന്നാൽ വണ്ണത്തിനും സിൻഡ്രത്തിനും എന്തെങ്കിലും വ്യത്യാസം വന്നിനോ ന്ന് ചോയ്ച്ചാൽ എനക്കൊരു മറുപടി തരാൻ പറ്റൂല്ല . ഒരു എനർജി ക്ക് ഫ്രണ്ട്സിനോട് പറഞ്ഞു നമുക്ക് വണ്ണം കുറയ്ക്കാൻ ഒരു challenge ചെയ്യാം എന്നു. ഒരുമാസം ഒരു ദിവസം വിട്ടുപോവാതെ കൃത്യമായി excrcise ചെയ്ത പക്കോഡ (PCOD ക്ക്‌ മലയാളം translation app കൊടുത്ത പേര് ) ഉള്ള എന്റെ വണ്ണം ഒരു തരി കുറഞ്ഞില്ല എന്റെ കൂടെ excercise ചെയ്ത ഫ്രണ്ട്സിന്റെ വണ്ണവും കുറഞ്ഞു അവർ excercise ഉം നിർത്തി , എന്താല്ലേ . മാസങ്ങളും വർഷങ്ങളും കഴിഞ്ഞു മ്മളെ പക്കോഡ ഇപ്പോം കൂടെത്തന്നെണ്ട് .

ഇതിനിടയിൽ വന്ന depression ഉം മാനസിക സമ്മർദ്ദങ്ങളും ഒക്കെ ആയിരിക്കണം വണ്ണം 69 വരെ എത്തിയപ്പോ വണ്ണം കുറയണ്ട ഹെൽത്തി ആയിരുന്നാൽ മതി എന്നായി ചിന്ത . പിന്നെ ഒന്നും നോക്കിയില്ല ഒന്നും കൂടി ഗുളികകളുടെ കൂടെ കൂടി . ഇതിനോടൊപ്പം ഡോക്ടർ പറഞ്ഞുതന്ന intermittent fasting um , mostly vegetarian ഭക്ഷണരീതിയും പിന്തുടർന്നപ്പോൾ 69നിന്ന് 64ലേക് ഒരു പിൻ ചാട്ടം അങ്ങു ചാടി . ഈ ശ്വേതേനെ ഒരു പക്കോടക്കും തോൽപ്പിക്കാനാവില്ല മക്കളെ. PCOD കൊണ്ട് വിഷമിക്കുന്ന എന്റെ എല്ലാ പ്രിയ കൂട്ടുകാരികളോടും പറയാനാഗ്രഹിക്കുന്നു നമ്മൾ മുന്നേറിക്കൊണ്ടേയിരിക്കും ഫാസ്റ്റിംഗും excerciseum balanced food കഴിച്ചും . നിങ്ങളുടെ ലക്ഷ്യം എന്താണോ അത് കാണുന്നത് വരെ .

Read more topics: # Singer swetha ashok,# note about pcod
Singer swetha ashok note about pcod

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക