Latest News

അവസരങ്ങള്‍ തേടി വരാന്‍ അഡ്ജസ്റ്റമെന്റുകള്‍ക്ക് തയ്യാറാവണം;വെളിപ്പെടുത്തലുമായി നടി മൃദുല വിജയ്

Malayalilife
അവസരങ്ങള്‍ തേടി വരാന്‍ അഡ്ജസ്റ്റമെന്റുകള്‍ക്ക് തയ്യാറാവണം;വെളിപ്പെടുത്തലുമായി  നടി മൃദുല വിജയ്

ലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്‌ടതാരമാണ്  നടി മൃദുല വിജയ്. ജെന്നിഫര്‍ കറുപ്പയ്യ എന്ന 2016 ല്‍ പുറത്തിറങ്ങിയ തമിഴ് സിനിമയില്‍ കൂടിയാണ് മൃദുല അഭിനയ ജീവിതത്തിലേക്ക് കടന്നത്. തുടർന്ന് നിരവധി മലയാളം സീരിയലുകളിൽ വേഷമിടും ചെയ്‌തു. ഭാര്യ, കല്യാണ സൗഗന്ധികം തുടങ്ങിയ സീരിയലിലുടെ പ്രേക്ഷക ഹൃദയം താരത്തിന് കീഴടക്കാൻ സാധിച്ചു.

പൂക്കാലം വരവായി എന്ന സീരിയലില്‍ എന്ന  സീരിയലിലാണ് താരം ഇപ്പോൾ വേഷമിടുന്നത്. എന്നാൽ ഇപ്പോൾ  സ്ത്രീകള്‍ സിനിമാ സീരിയല്‍ രംഗത്ത് അനുഭവിക്കുന്ന ഒരുപാട് ബുദ്ധിമുട്ടുകളും തടസങ്ങളും പല തവണ സോഷ്യല്‍ മീഡിയയില്‍ ഏറെ തവണ ചർച്ചയായിരിക്കെ വീണ്ടും  ഒരു വെളിപ്പെടുത്തല്‍  കൂടി മൃദുല സോഷ്യൽ മീഡിയയിലൂടെ നടത്തുകയാണ്.

 സിനിമയില്‍ നിന്നും സീരിയലിലേക്ക് വന്നപ്പോള്‍ ആശങ്കയുണ്ടായിരുന്നുവെന്നും, കുടുംബ പ്രേക്ഷകര്‍ക്ക് എന്നും തന്നെ കാണാന്‍ സാധിക്കുമെന്നും അവരുടെ അഭിപ്രായം അറിയാന്‍ കഴിഞ്ഞെന്നും മൃദുല പറയുന്നു. ഒരുപാട് ഓഫറുകള്‍ തനിക്ക് സിനിമയില്‍ നിന്നും വന്നിട്ടുണ്ടെന്നും പക്ഷെ അവര്‍ എല്ലാം അഡ്ജസ്റ്റമെന്റുകള്‍ ആഗ്രഹിച്ചാണ് സമീപിച്ചത്. അങ്ങനെ അതിന് വേണ്ടി തയാറായിരിന്നു എങ്കില്‍ ആ ഓഫര്‍ കിട്ടിയേനെ പക്ഷെ താന്‍ അത് നിരസിച്ചു.

എന്തിനും തയാറായി നില്‍ക്കുന്ന ചിലരെ പോലെ തനിക്കാകാന്‍ കഴിയില്ലെന്നും മൃദുല പറയയുന്നു. കഴിവു ള്ള ഒരുപാട് പേര് ചുറ്റിനും ഉണ്ടെന്നും അവര്‍ വളര്‍ന്ന് വരണം പക്ഷെ സിനിമയില്‍ സജീവമായ ചിലര്‍ക്ക് പക്ഷെ അഡ്ജസ്റ്മെന്റുകളോടാണ് താല്‍പര്യമെന്നും മൃദുല വിജയ് തുറന്നടിക്കുന്നു.

Opportunities to come only for Adjustments said mridula vijay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക