Latest News

ലക്ഷ്മി നക്ഷത്ര... സ്വാസിക... മൃദുല... മീനാക്ഷി; ഇവര്‍ക്കെല്ലാമുള്ളത് ഒരൊറ്റ പ്രത്യേകത; പോയവര്‍ഷത്തെ മിനിസ്‌ക്രീന്‍ താരങ്ങള്‍ ഇവര്‍

Malayalilife
ലക്ഷ്മി നക്ഷത്ര... സ്വാസിക... മൃദുല... മീനാക്ഷി; ഇവര്‍ക്കെല്ലാമുള്ളത് ഒരൊറ്റ പ്രത്യേകത; പോയവര്‍ഷത്തെ മിനിസ്‌ക്രീന്‍ താരങ്ങള്‍ ഇവര്‍

2020ല്‍ മലയാളി പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ട മിനിസ്‌ക്രീന്‍ താരങ്ങളുടെ പട്ടിക പുറത്ത്. മാളവിക വെയില്‍സ്, റബേക്ക സന്തോഷ്, മൃദുല വിജയ്, ലക്ഷ്മി നക്ഷത്ര, ആര്യ, മീനാക്ഷി രവീന്ദ്രന്‍, ശ്രുതി രജനികാന്ത് എന്നിവരുടെ പേരാണ് പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോല തിളങ്ങുന്ന താരമാണ് മാളവിക. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലവാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് നടി വെള്ളിത്തിരയില്‍ എത്തുന്നത്. മലയാളത്തെ കൂടാതെ തമിഴിലും കന്നഡയിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 2015 ലാണ് മാളവിക മിനിസ്‌ക്രീനില്‍ എത്തുന്നത്. മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്ത പൊന്നമ്പിളി എന്ന പരമ്പരയിലൂടെയാണ് തുടക്കം.

പിന്നീട് അമ്മുവിന്റെ അമ്മ, മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്നി പരമ്പരകളിലും അഭിനയിച്ചിരുന്നു. നിലവില്‍ മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്. ഈ ടൈംസ് പട്ടികയില്‍ ഇടം പിടിച്ച മറ്റൊരു നടിയാണ് റെബേക്ക സന്തോഷ് . ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാന്‍ എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരയാകുന്നത്. കാവ്യ എന്ന കഥാപാത്രത്തെയായിരുന്നു സീരിയലില്‍ നടി അവതരിപ്പിച്ചത്. പരമ്പര അവസാനിച്ചിട്ടും കാവ്യ എന്ന പേരിലാണ് നടിയെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുട പ്രിയപ്പെട്ട താരമാണ് മൃദുല വിജയ്. 2015 മുതല്‍ മിനിസ്‌ക്രീനില്‍ സജീവമാണെങ്കിലും ഭാര്യ എന്ന പരമ്പരയിലൂടെയാണ് നടി പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.നിലവില്‍ സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന പൂക്കാലം വരവായി എന്ന സീരിയലില്‍ അഭിനയിക്കുകയാണ്. റൊമാന്റ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന സീരിയലില്‍ അരുണ്‍ ആണ് ജോഡിയായി എത്തുന്നത്. ബഡായി ബംഗ്ലാവ് എന്ന ടോക്ക് ഷോയിലാണ് ആര്യ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാകുന്നത്. പിന്നീട് ബിഗ് ബോസ് സീസണ്‍ 2 ലും എത്തിയിരുന്നു. സിനിമയിലും സജീവമാണ് ആര്യ.

റിയാലിറ്റി ഷോയിലൂടെയാണ് മീനാക്ഷി മലയാളി പ്രേക്ഷകരുടെ ഇടയില്‍ സുപരിചിതയാകുന്നത്. ഇപ്പോള്‍ മഴവില്‍ മനോരമ സംപ്രേക്ഷണം ചെയ്യുന്ന ഉടന്‍ പണം 3.o എന്ന റിയാലിറ്റി ഷോയുടെ അവതാരകയാണ്. ഡെയിന്‍ ഡേവിസാണ് മീനാക്ഷിയ്‌ക്കൊപ്പം അവതാരകനായി എത്തുന്നത്. സ്‌റ്റൈലന്‍ ലുക്കിലാണ് മീനാക്ഷി ഷോയിലൂടെ പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മിയുടെ അവതരണമാണ് പ്രേക്ഷകരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്. രസകരമായ അവതരണ ശൈലിയാണ് താരത്തിന്റേത്. നിലവില്‍ സ്റ്റാര്‍മാജികിന്റെ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ട താരമാണ് രേഷ്മ . മോഡല്‍ കൂടിയാണ് രേഷ്മ. സോഷ്യല്‍ മീഡിയയില്‍ താരത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്.

അഭിനേത്രി എന്നതില്‍ ഉപരി നര്‍ത്തകിയും അവതാരകയുമാണ് സ്വാസിക. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സജീവമായ താരം സിനിമയിലൂടെയാണ് കരിയര്‍ ആരംഭിക്കുന്നത്. സീരിയലിലും സിനിമയിലും ഒരുപോലെ സജീവമാണ് താരം. സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന മനം പോലെ മംഗല്യം എന്ന പരമ്പരയിലാണ് നിലവില്‍ അഭിനയിക്കുന്നത്. കൂടാതെ അമൃത ടിവിയില്‍ ഒരു ടോക്ക് ഷോ അവതരിപ്പിക്കുന്നുണ്ട്. സത്യ എന്ന പെണ്‍കുട്ടി എന്ന പരമ്പരിയിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ മാറിയ താരമാണ് മെര്‍ഷീന നീനു. പരമ്പരയിലെ സത്യ എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.




 

Read more topics: # Miniscreen stars,# in last year
Miniscreen stars in last year

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക