Latest News

സണ്ണി ലിയോണുമായുള്ള ബന്ധം എന്താണ്; തുറന്ന് പറഞ്ഞ് നടി സ്റ്റെഫി ലിയോൺ

Malayalilife
സണ്ണി ലിയോണുമായുള്ള ബന്ധം എന്താണ്; തുറന്ന് പറഞ്ഞ് നടി  സ്റ്റെഫി ലിയോൺ

ലയാള സിനിമ സീരിയൽ പ്രേമികൾക്ക് ഏറെ സുപരിചിതയായ താരമാണ് സ്റ്റെഫി ലിയോൺ. അഭിനേത്രി  എന്നതിലുപരി മികച്ചൊരു നർത്തകി കൂടിയാണ്  താരം. ആറു സീരിയലുകളിൽ നായികയായി തിളങ്ങി സ്റ്റെഫി ഇതിൽ രണ്ട് ഇരട്ട വേഷങ്ങളും ചെയ്തിരുന്നു. അരയന്നങ്ങളുടെ വീട്, അഗ്‌നിപുത്രി, വിവാഹിത, ഇഷ്ടം, സാഗരം സാക്ഷിയായി തുടങ്ങിയ സീരിയലുകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. താരത്തിന്റെ ആദ്യ സീരിയൽ  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത അഗ്‌നിപുത്രിയാണ്. 2-3 സിനിമകളിലും സ്റ്റെഫി വേഷമിടുകയും ചെയ്തിട്ടുണ്ട്. 

 സംവിധായകൻ ലിയോൺ കെ തോമസാണ്  സ്റ്റെഫിയുടെ ഭർത്താവ്.എന്നാൽ പലരും ഇടക്കൊക്കെ തമാശയ്ക്ക് സ്റ്റെഫിയെ   കളിയാക്കി ചോദിക്കുന്ന ഒരു ചോദ്യമാണ്, സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നുള്ളത്. എന്നാൽ ഇപ്പോൾ ഇതിനെല്ലാം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെ  മറുപടി നൽകിയിരിക്കുകയാണ്.

 എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണ് സണ്ണി ലിയോണുമായി എന്തെങ്കിലും ബന്ധമുണ്ടോ സ്റ്റെഫി ലിയോണിന് എന്ന്. എനിക്ക് സണ്ണി ലിയോണുമായി യാതൊരു ബന്ധവുമില്ല.എന്റെ ഭർത്താവിന്റെ പേരാണ് ലിയോൺ, ലിയോൺ കെ തോമസ്. അപ്പോൾ സ്വാഭാവികമായി എന്റെ പേരിന്റെ കൂടെ വരണ്ട പേരല്ല അത്. ഞാൻ സണ്ണി ലിയോണിന്റെ ആരുമല്ല. ഞാൻ ലിയോൺ കെ തോമസ്സിന്റെ സ്വന്തം സ്റ്റെഫി ലിയോൺ ആണ്.

വളരെ അഭിമാനത്തോടെ ഞാൻ കൊണ്ടുനടക്കുന്ന പേരാണിത്. ഞങ്ങൾ പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. ഞാൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ഒരു മ്യൂസിക് ആൽബത്തിന് വേണ്ടി വർക്ക് ചെയ്യാൻ വിളിച്ചപ്പോഴാണ് ഞങ്ങൾ കണ്ടത്. പ്രണയിച്ച് അങ്ങനെ നടന്നിട്ടൊന്നുമില്ല പക്ഷേ സ്‌നേഹമായിരുന്നു.രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു. ആദ്യമായി പ്രണയം തുറന്നുപറഞ്ഞത് ലിയോൺ ചേട്ടനാണ്. അഭിനയിക്കാനുള്ള ഫുൾ സപ്പോർട്ട് തരുന്നത് എനിക്ക് പുള്ളിയാണ്. ഞാൻ ജോസ്‌മോൻ എന്നാണ് ലിയോൺ ചേട്ടനെ വിളിക്കുന്നത്. എന്നെ ജോസ്മോളൂ എന്നും ആണെന്ന് സ്റ്റെഫി വ്യക്തമാക്കുന്നു.

Actress stephy leone statement about the relationship of sunny leone

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക