പ്രണയ വിവാഹം; രണ്ട് മക്കളായ ശേഷം അഭിനയത്തിലേക്ക്; കൂടെവിടെയിലെ അദിതി ടീച്ചർ; നടി ശ്രീധന്യയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ

Malayalilife
പ്രണയ വിവാഹം; രണ്ട് മക്കളായ ശേഷം അഭിനയത്തിലേക്ക്; കൂടെവിടെയിലെ അദിതി ടീച്ചർ; നടി ശ്രീധന്യയുടെ യഥാർത്ഥ ജീവിതം ഇങ്ങനെ

2021 നെ ഏറെ ആകാംഷയോടെ പ്രേക്ഷകർ വരവേറ്റ പരമ്പരയാണ് കൂടെവിടെ. സൂര്യ എന്ന പെൺകുട്ടിയുടെ സാഹസികമായ ജീവിത കഥയാണ് പരമ്പരയിലൂടെ തുറന്ന് കാട്ടുന്നത്. സൂര്യയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളും , അവളുടെ പോരാട്ടവീര്യം , കുടുംബ ബന്ധങ്ങളുടെ തീഷ്ണതയും ആണ് പരമ്പരയിലൂടെ  പ്രേക്ഷകർക്കുമുന്നിൽ തുറന്ന് കാട്ടുന്നത്. ഈ പരമ്പരയിലൂടെ മലയാളത്തിന്റെ പ്രിയ നടൻ കൃഷ്ണകുമാർ വീണ്ടും സീരിയൽ മേഖലയിലേക്ക് ചുവട് വച്ചത്. എന്നാൽ പരമ്പരയിൽ അഥിതി ടീച്ചറായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ശ്രീധന്യ.  ഒരു ടെലിവിഷൻ അവതാര കൂടിയാണ് ശ്രീധന്യ.

പ്രണയ മീനുകളുടെ കടൽ , ഇരുപത്തി ഒന്നാം നൂറ്റാണ്ട് തുടങ്ങിയ ജനപ്രിയ സിനിമകളിൽ താരം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ യഥാർത്ഥ പേര് ഗായത്രി എന്നാണ്. 1977 ജനുവരി 20 ന്  തൃശ്ശൂരിലെ യാഥാസ്ഥിതിക കുടുംബത്തിലാണ് താരം ജനിച്ചത്.  തൃശൂർ വിമല കോളേജിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ താരത്തിന്റെ മാതാപിതാക്കൾക്ക് ഒരിക്കലും മാധ്യമങ്ങളിലോ ഫിലിം ലൈനിലോ  മകൾ പോകുന്നതിൽ താൽപ്പര്യമുണ്ടായിരുന്നില്ല.  എന്നാൽ എന്നും അത്തരം മേഖലകളിൽ മാത്രമാണ് ശ്രീധന്യക്ക് പ്രിയവും.  തുടർന്ന് കോളേജ് കാലത്ത് പ്രണയിച്ചിരുന്ന  തൃപ്പൂണിത്തുറ സ്വദേശിയായ  ഋഷികേശ് എന്ന യുവാവിനെ താരം വിവാഹം കഴിക്കുകയും ചെയ്തു. എന്നാൽ താരത്തിന്റെ അഭിലാഷം എന്ന പോലെ മാധ്യമ മേഖലയിൽ ജോലി ചെയ്യാൻ ഉള്ള പിന്തുണയും ഭർത്താവായ  ഋഷികേശ്  നൽകിയിരുന്നു. ഋഷികേശ് ശ്രീധന്യ ദമ്പതികൾക്ക്   വൈഷ്ണവി, മൃണാളിനി എന്നി  രണ്ട് പെണ്മകകളാണ് ഉള്ളത്.

തൃശ്ശൂരിലെ പനമ്പള്ളി നഗറിൽ ആയിരുന്നപ്പോൾ ആണ്  ധന്യക്ക് ആദ്യ ഷോ ആയ  ‘സിംഗ് എൻ വിൻ’  ചെയ്യാൻ അവസരം തേടി എത്തുന്നത്.
നിഖിലായിരുന്നു പരിപാടിയുടെ അവതാരകൻ ആയി എത്തിയത്. എന്നാൽ ആ പരിപാടി താരം സ്വീകരിച്ചിരുന്നില്ല.  തുടർന്ന്നി രവധി ഷോകൾക്കായി സ്റ്റാർ ആങ്കറായി  മാറുകയും ചെയ്തു .  എന്നാൽ താരത്തെ ഏറെ ശ്രദ്ധേയാക്കിയത് നടി റെയ്നു മാത്യൂസിനോട് സാമ്യതയാണ്.  എന്നാൽ മലയാളത്തിന്റെ ബിഗ് സ്ക്രീനിലേക്ക് ചുവട് വച്ച താരം  പിഎച്ച്ഡി നേടാൻ ഒരു ഇടവേള എടുത്തിരുന്നു. എന്നാൽ ഒരുവേള  ഒരു പരീക്ഷണമെന്ന നിലയിൽ,  സിനിമ മേഖകളായിലേക്ക് പ്രവേശിക്കുകയും ചെയ്തു. രണ്ടോ മൂന്നോ സിനിമകൾ ചെയ്ത ശേഷം കൂടുതൽ വേഷങ്ങൾ സ്വീകരിക്കാനുള്ള ആത്മവിശ്വാസം അവർക്ക് ലഭിച്ചു. നവാഗതനായ രാജു മേക്കർ സംവിധാനം ചെയ്ത ‘മമ്മിയുഡെ സ്വന്തം അച്ചൂസ്’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചു. ഒരു സിനിമയിൽ അമ്മയുടെ വേഷത്തിൽ അഭിനയിച്ച ധന്യ ലെഫ്റ് റൈറ്റ് ലെഫ്റ്  പോലുള്ള നിരവധി ചിത്രങ്ങൾ ചെയ്തു. കൂടാതെ, മെഗാ സ്റ്റാർ, മമ്മൂട്ടിയുടെ മംഗ്ലീഷ് എന്ന സിനിമയിലും വേഷമിട്ടിരുന്നു.  മികച്ച അവതാര എന്ന നിലയിൽ നിരവധി അംഗീകാരങ്ങൾക്കും താരം അർഹയായി.

താരത്തിന്  ജുഡിത്ത് എന്ന മൂത്ത സഹോദരനുണ്ട്. കുട്ടിക്കാലം മുതൽ  ശ്രീധന്യക്ക്  നൃത്തത്തോട് വളരെയധികം ഇഷ്ടമായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ  നൃത്തം അഭ്യസിച്ചിരുന്നു. നടിയുടെ  ആദ്യ സിനിമ ‘അപൂർവ രാഗം’ ആയിരുന്നു, പക്ഷേ അവർ ആ സിനിമയിൽ ഒരു സപ്പോർട്ടീവ് റോളിലായിരുന്നു. ‘കടൽ കുതിര ’ എന്ന് പേരിട്ടിരിക്കുന്ന ഒരു തമിഴ് ചിത്രത്തിലും അവർ അഭിനയിച്ചു. ധന്യ എല്ലായ്പ്പോഴും തന്റെ ജോലിയോട് വളരെ ദൃഡാ  നിശ്ചയത്തിലാണ്. നിലവിൽ കൂടെവിടെ എന്ന പരമ്പരയിൽ അഭിനയിക്കുന്ന താരം യാഥാർത്ഥത്തിലും ഒരു അദ്ധ്യാപിക കൂടിയാണ്. 

Read more topics: # Actress sreedhanya,# realistic life
Actress sreedhanya realistic life

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES