ആരുടെ മുഖത്തും നോക്കാനാകാതെ ഒരു പുതപ്പിനുള്ളിൽ മൂടിപുതച്ചിരുന്ന ദിവസങ്ങൾ ആയിരുന്നു അത്:മേഘ്‌ന വിൻസെന്റ്

Malayalilife
ആരുടെ മുഖത്തും നോക്കാനാകാതെ ഒരു പുതപ്പിനുള്ളിൽ മൂടിപുതച്ചിരുന്ന  ദിവസങ്ങൾ ആയിരുന്നു അത്:മേഘ്‌ന വിൻസെന്റ്

ന്ദന മഴയിലൂടെ അമൃതയായി എത്തി പ്രേക്ഷ മനസ്സ് കീഴടക്കിയ താരമാണ് മേഘ്‌ന വിൻസെന്റ്. തനി നാടൻ പെൺകുട്ടിയായി ചന്ദനമഴയിൽ എത്തിയ മേഘ്ന വിവാഹത്തോടെയാണ് പരമ്പരയിൽ നിന്നും വിട്ട് നിന്നിരുന്നത്. അഭിനയത്തിന് പുറമെ നൃത്തത്തിലും മേഘ്‌ന തന്റെതായ കഴിവ് തെളിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിൽ കൂടി മലയാള പാരമ്പരയിലേക്ക് എപ്പോൾ തിരിച്ച് എത്തും എന്ന് തുറന്ന് പറയുകയാണ്.

തൻറെ വിശേഷങ്ങൾ   യൂട്യൂബ് ചാനലിൽ കൂടി പങ്കുവെച്ച് എത്തിയിരിക്കുകയാണ് മേഘ്ന. മേഘ്‌നയോട് ആരാധകർ ചോദിച്ച ചോദ്യങ്ങൾക്ക് താരം നൽകിയ മറുപടികൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.  പുതിയ വിഡിയോയിൽ കൂടി മലയാളത്തിലേക്ക് എന്നാണ് തിരിച്ച് വരുന്നത്, വിഷാദത്തെ എങ്ങനെയാണ് മറികടന്നത് തുടങ്ങി ഒരുപാട് ആരാധകരുടെ ചോദ്യത്തിന് താരം മറുപടി നൽകിയിരിക്കുകയാണ്. ഒരുപാട് പേര് ചോദിച്ച ചോദ്യം ആണ് ഞാൻ എന്നാണു മലയാളത്തിലേക്ക് വരുന്നതിനു. ആദ്യം തന്നെ ഞാൻ നിങ്ങളോട് നന്ദി പറയട്ടെ, ഇത്രയും നാളുകൾ ആയിട്ടും എന്നെ മറക്കാതിരിക്കുന്നതിനു. മലയാളം സീരിയലിലേക്ക് ഉടനെ തിരിച്ചുവരുമെന്നും കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പറയാം എന്നുമാണ്.

അത് പോലെ തന്നെ ഒരുപാട് ആളുകൾ   തന്നോട് ചോദിച്ച മറ്റൊരു കാര്യമാണ്, ഞാൻ  എങ്ങനെ ഡിപ്രെഷനെ അതിജീവിച്ചു എന്നത്. ആ അവസ്ഥ എങ്ങനെ പറഞ്ഞു മനസ്സിലാക്കണം എന്ന് എനിക്ക് അറിയില്ല. ആ സമയത്ത് ആളുകളെ ഫേസ് ചെയ്യാനാകാതെ ഞാൻ  ഫുൾ  ടൈം ഒരു ബെഡ്ഷീറ്റിനകത്ത് മൂടി പുതച്ചിരിക്കുകയായിരുന്നു.

നമ്മളെ കാണാൻ ആരെങ്കിലും വന്നാൽ തന്നെയും നമുക്ക് അവരെ അഭിമുഖീകരിക്കാൻ കഴിയില്ല. ആ അവസ്ഥ അനുഭവിച്ചവർക്ക് അത് നന്നായി മനസ്സിലാകും. അതിൽ നിന്നും പുറത്ത് വരണം എന്നൊക്കെ നമുക്ക് ആഗ്രഹം കാണും. എനാൽ പുറത്ത് വരുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഞാൻ  അനുഭവിച്ചത് എന്താണെന്ന് വാക്കുകളിലൂടെയല്ല, വീഡിയോയിലൂടെ കാണിക്കണമെന്നാണ് എന്റെ ആഗ്രഹം. എത്രയും പെട്ടന്ന് ഒരു വിഡിയോയിൽ കൂടി ആ അവസ്ഥ ഞാൻ നിങ്ങൾക്ക് മുമ്പിൽ കാണിക്കാം എന്നും മേഘ്ന പറഞ്ഞു.


 

Actress meghna vincent words about how to overcome depression

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES