എന്റെ ഹൃദയവും ആത്മാവും ഒക്കെയാണ് എന്റെ മകൾ; അവൾ എന്റെ അമ്മയാണ്; കുറിപ്പ് പങ്കുവച്ച് ആര്യ

Malayalilife
എന്റെ ഹൃദയവും ആത്മാവും ഒക്കെയാണ് എന്റെ മകൾ; അവൾ എന്റെ അമ്മയാണ്; കുറിപ്പ് പങ്കുവച്ച് ആര്യ

ഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന   ബഡായി ബംഗ്ലാവിലൂടെയാണ് പ്രേക്ഷകപ്രീതി നേടിയ താരമാണ്  ആര്യ. നിരവധി പരിപാടികൾ, സ്റ്റേജ് ഷോകൾ, അവാർഡ് പരിപാടികൾ ഒക്കെ ആര്യ നന്നായി കൈകാര്യം ചെയ്തിട്ടുള്ളതാണ്. മികച്ച ഒരു അഭിനേത്രി കൂടിയാണ് താൻ എന്ന് ആര്യ ഇതിനോടകം തന്നെ തെളിയിക്കുകയും ചെയ്തു.  വലിയ ഫാൻ ഫോളോവേഴ്സ് ഉള്ള ഒരു സജീവമായ താരമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ക്വസ്റ്റ്യൻ ആൻസർ സെക്ഷൻ എന്നൊരു സ്റ്റോറിലൂടെ താരം നിരവധി കാര്യങ്ങൾ തുറന്നു പറഞ്ഞു. ആര്യ തന്റെ വിശേഷങ്ങള്‍ പറഞ്ഞത് വലിയ ചര്‍ച്ചയായിരുന്നു. എന്നാൽ ഇപ്പോൾ മകളെ കുറിച്ചുള്ള താരത്തിന്റെ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

എന്റെ ഹൃദയവും ആത്മാവും ഒക്കെയാണ് എന്റെ മകൾ ആണ്. അവൾ എന്റെ അമ്മയാണ്, എന്റെ മകളാണ്, എന്റെ ഏറ്റവും നല്ല സുഹൃത്താണ് , എന്റെ ആത്മാവ്‌, എന്റെ ലോകം എല്ലാം അവൾ ആണ്. മാത്രമല്ല എനിക്ക് മുന്നോട്ട് പോകാനുള്ള കാരണവും, ഞാൻ ഇന്ന് ജീവിച്ചിരിക്കാനുള്ള ഒരേയൊരു കാരണവും എന്റെ മകൾ ആണ്. ഒരായിരം ജന്മദിനാശംസകൾ കുഞ്ഞേ.. മമ്മ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കുവാൻ സാധിക്കില്ല എന്നും കുറിപ്പിലൂടെ ആര്യ പറയുന്നു. മകൾ റോയിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ആര്യ ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

ഫെബ്രുവരി 17 നായിരുന്നു ആര്യയുടെ മകൾ റോയിയുടെ പിറന്നാൾ ആഘോഷം. ആര്യ അതിഗംഭീരമായി തന്നെ മകളുടെ പിറന്നാൾ ആഘോഷിച്ചു. പിറന്നാൾ ആഘോഷ ചിത്രങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ ഖുശിയുടെ പിറന്നാളിന് ആര്യയ്ക്ക് പങ്കെടുക്കാൻ സാധിച്ചില്ല. ആര്യ പിറന്നാൾ ദിവസം  ബിഗ് ബോസ് വീടിനുള്ളിൽ ആയിരുന്നു. അതിനാൽ അച്ഛൻ രോഹിത് സുശീലനോടൊപ്പമായിരുന്നു റോയ തന്റെ പിറന്നാൾ ഗംഭീരമാക്കിയത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arya Babu (@arya.badai)

 

Actress Arya Satheesh Babu words about her daughter

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES