ഫോണും ഇന്റര്‍നെറ്റും ഒന്നും ഉപയോഗിക്കന്‍ കഴിയാത്തത് കൊണ്ടു തന്നെ അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചും അനുഭവങ്ങള്‍ പങ്കുവച്ചുമാണ് ബിഗ്‌ബോസ് അംഗങ്ങള്‍ സമയം കൊല്ലുന്നത്. അത്തരത്തില്‍ ബിഗ്‌ബോസ് അംഗങ്ങളുടെ ജീവിതത്തെക്കുറിച്ചും തങ്ങള്‍ കടന്നു വന്ന വഴികളെക്കുറിച്ചുമൊക്കെ ടാസ്‌കിന്റെ ഭാഗമായും അല്ലാതെയുമൊക്കെ ചര്‍ച്ച ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം ബിഗ്‌ബോസ് മത്സരാര്‍ത്ഥികളുടെ മുന്നില്‍ വച്ച് തന്റെ ജീവിതകഥ രജിത്ത് പങ്കുവച്ചിരുന്നു. ഭാര്യയുമായുളള പ്രശ്‌നത്തിനിടെ തന്റെ കുഞ്ഞിനെ നഷ്ടപ്പെട്ട കഥയാണ് അദ്ദേഹം പങ്കുവച്ചത്. തന്റെ ഭാര്യ വീട്ടുകാര്‍ക്ക് ചെയ്ത ഒരു സഹായത്തെക്കുറിച്ചും പിന്നാലെ തനിക്ക് തന്റെ കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ചും രജിത്ത് പറഞ്ഞു.
കുഞ്ഞിനെ നഷ്ടപ്പെട്ടതോടെ ഭാര്യയ്‌ക്കൊപ്പം നില്‍ക്കാതെ വിവാഹം നടത്തിക്കൊടുക്കാന്‍ പോയതിനെക്കുറിച്ചാണ് രജിത്ത് പറഞ്ഞത്. എന്നാല്‍ പറഞ്ഞ് കഴിയും വരെ നിശബ്ദരായി കേട്ട് കൊണ്ടിരുന്ന അംഗങ്ങള്‍ രജിത്ത് പറഞ്ഞ് നിര്‍ത്തിയതിന് പിന്നാലെ വിമര്‍ശിക്കുകയായിരുന്നു. സംഭവത്തില്‍ ബിഗ്‌ബോസിലെ എല്ലാവരും രജിത്തിന് വിമര്‍ശിച്ചപ്പോള്‍ സംഭവസ്ഥലത്ത് ഇല്ലാതിരുന്ന ഫുക്രു മറ്റുളളവരില്‍ നിന്നാണ് കഥ കേള്‍ക്കുന്നത് എന്നാല്‍ എന്താണ് കാര്യമെന്ന് വ്യക്തമാകാതിരുന്നതോടെ ഫുക്രു നേരിട്ട് രജിത്തിനോട് എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയായിരുന്നു. ടികടോക്കിലൂടെയും ഡബ്‌സമാഷിലൂടെയും ശ്രദ്ധിക്കപ്പെട്ട ഫുക്രുവിന് നിരവധി ആരാധകരാണുളളത്. അതിനൊപ്പം താരം അല്‍പം ഓവറാണ് എന്ന് പറയുന്നവരും കുറവല്ല. ബിഗ്‌ബോസിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയാണ് ഫുക്രു. ബിഗ്‌ബോസ് ആരാധകര്‍ക്ക് ഏറ്റവുമധികം ഇഷ്ടവും ഫുക്രുവിനോടാണ്. ബിഗ്‌ബോസില്‍ അഭിപ്രായ വ്യത്യാസങ്ങളും തര്‍ക്കങ്ങളും ഒക്കെ ഉണ്ടാകുമ്പോഴും ഫുക്രു ഒന്നിലും ഇടപെടാതെയും ശ്രദ്ധിക്കാതെയും ഇരിക്കുന്നത് കാണാം.
കുടുംബത്തിലുള്ളവര്‍ വളരെ സീരിയസ് ഡിസ്‌കഷനില്‍ ഇരിക്കുമ്പോള്‍ നിലത്തൂടെ ഇഴയുന്ന വണ്ടിന്റെ ചലനങ്ങളും അടുത്തിരിക്കയ്ക്കുന്ന രേഷ്മയുടെ തലമുടി പിരിച്ചും ഫുക്രു സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. കഴിഞ്ഞദിവസം നടന്ന എപ്പിസോഡില്‍ തനിക്ക് നാല് പേരെ ഒഴിച്ചാല്‍ പെണ്‍പടകളില്‍ ആരെയും ഇഷ്ടമല്ല എന്ന് പരീകുട്ടിയോട് തുറന്നു പറയുന്നതും ഫുക്രുവിന്റെ വ്യക്തിത്വമാണ് സൂചിപ്പിക്കുന്നതെന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയരുന്നുണ്ട്. ആര്യചേച്ചി, വീണ ചേച്ചി തസ്‌നി താത്ത, പിന്നെ ഇവള്‍( രേഷ്മയാണോ എലീന യാണോ എന്ന കാര്യത്തില്‍ വ്യക്തത ഇല്ല ) ഇവരെ മാത്രമേ എനിക്ക് ഇഷ്ടം ഉള്ളൂ. മറ്റൊന്നിനെയും എനിക്ക് ഇഷ്ടമല്ല. മഞ്ജു ചേച്ചിയൊക്കെ ഏറ്റ സാധനം ആണ്. അവരൊക്കെ ഇളകും. ഇളകി ആടും ഇവിടെ. വന്‍ വയലന്റ് ആകും ഇവിടെയെന്നും ഫുക്രു പരീകുട്ടിയോട് വ്യക്തമാക്കി.കൊട്ടാരക്കര സ്വദേശിയായ 23 കാരനായ കൃഷ്ണജീവാണ് ടിക് ടോക് വീഡിയോകളിലൂടെയും, ബൈക്ക് സ്റ്റണ്ടര്‍ ആയും ആരാധകരുടെ സ്വന്തം ഫു ക്രു ആയി മാറിയത്. സോഷ്യല്‍ മീഡിയിയലൂടെ ബിഗ്‌ബോസിലെത്തിയ ഫുക്രുവിന് ഇപ്പോഴും വലിയ സപ്പോര്‍ട്ടാണ് ലഭിക്കുന്നത്. ബിഗ്‌ബോസില്‍ പലരും അനിഷ്ടത്തോടെയൊക്കെ പെരുമാറിത്തുടങ്ങുമ്പോഴും കാര്യമറിയാതെ ഒന്നിലും അഭിപ്രായം പറയാന്‍ പോവുകയോ തര്‍ക്കിക്കുകയോ ചെയ്യാത്ത ഫുക്രുവിന്റെ പെരുമാറ്റമാണ് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്നത്. ഫുക്രുവിനെ ഇഷ്ടമില്ലാതിരുന്ന പ്രേക്ഷകര്‍ക്ക് വരെ താരത്തിനോട് ഇപ്പോള്‍ സ്‌നേഹം തോന്നുന്നുണ്ട്.