ജേതാവാകാന്‍ പറ്റിയില്ലെങ്കിലും വോട്ടിങ്ങില്‍ രണ്ടാം സ്ഥാനത്ത് നേടിയ പേളി തന്നെയാണ് തങ്ങളുടെ ബിഗ്ബോസ് വിന്നര്‍ എന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയില്‍ പേളി ഫാന്‍സ് ചര്‍ച്ച ചെയ്യുന്നത്. അതേ സമയം ബിഗ്ബോസ് വീട്ടില്‍ താന്‍ നേരിട്ട കാര്യങ്ങളും അവയെ അതിജീവിക്കാന്‍ താന്‍ പയറ്റിയ തന്ത്രങ്ങളുമെല്ലാം തുറന്നു പറഞ്ഞ് പേളി രംഗത്തെത്തിയിരിക്കുകയാണ്.
ബിഗ്‌ബോസ് വീട്ടില്‍ 100 ദിവസങ്ങള്‍ തികച്ച് ശക്തയായ മത്സരാര്‍ത്ഥിയായി മാറിയ പേളി ബിഗ്‌ബോസ് വീട് തനിക്കു നല്‍കിയത് വ്യത്യസ്തമായ അനുഭവമാണെന്നാണ് പറയുന്നത്. തുടക്കത്തില്‍ മുതല്‍ വീട്ടില്‍ പോകണമെന്നു പറഞ്ഞു കരഞ്ഞുകൊണ്ടിരുന്ന പേളിയാണ് ഒടുവില്‍ ബിഗ്‌ബോസിലെ അവശേഷിച്ച ഒരേയൊരു സ്ത്രീ മത്സരാര്‍ത്ഥി ആയി മാറി ഫൈനല്‍ വരെ എത്തിയത്.
ബിഗ്‌ബോസിലെ തന്റെ നൂറു ദിവസങ്ങള്‍ ജീവിതത്തിലെ വിലപ്പെട്ട അനുഭവങ്ങളാണ് സമ്മാനിച്ചതെന്നു പേളി പറയുന്നു. എന്നാല്‍ തന്നെ സമ്മര്‍ദ്ദത്തിലേക്ക് നയിച്ചത് പ്രേക്ഷകര്‍ എങ്ങനെ വിലയിരുത്തുമെന്ന ആശങ്കയാണെന്നു പറഞ്ഞ പേളി മോട്ടിവേഷണല്‍ സ്പീക്കറായ തനിക്ക് സ്വയം മോട്ടിവേഷന്‍ ചെയ്യാന്‍ സാധിക്കാതെ എപ്പോഴും കരഞ്ഞു കൊണ്ടിരിക്കുന്നത് ജനങ്ങള്‍ക്കിടയില്‍ ഉളള പ്രതിച്ഛായ ഇല്ലാതാക്കുമെന്നു ഭയന്നിരുന്നതായും പറഞ്ഞു. ജീവിതത്തില്‍ ഇഷ്ടമല്ലാത്ത സംസാരങ്ങളില്‍ നിന്നും പ്രശ്‌നങ്ങളില്‍ നിന്നും സാധാരണ ഒഴിഞ്ഞു മാറുന്നതാണ് പതിവ്, എന്നാല്‍ ഇവിടെ നിന്നും എങ്ങോട്ടും രക്ഷപ്പെടാനാകില്ല എന്നതാണ് ഏറെ പ്രതിസന്ധിയിലാക്കിയതെന്നും പേളി പറയുന്നു. അതേസമയം രക്ഷപ്പെടാനാകാത്തപ്പോള്‍ കരച്ചില്‍ താന്‍ ആയുധമാക്കിയെന്ന് പേളി തുറന്നു പറഞ്ഞതും പ്രേക്ഷകരുടെ കൈയടി നേടുകയാണ്. സഹികെട്ട് കരയുമ്പോള്‍ വഴക്കിടാന്‍ വരുന്നവര്‍ തിരിച്ചുപോയിയെന്നും പേളി സമ്മതിക്കുന്നു. ഓന്തെന്നായിരുന്നു ബിഗ്‌ബോസിലെ തന്റെ ഇരട്ടപ്പേരെന്നു പറഞ്ഞ പേളി വിഷമഘട്ടങ്ങളില്‍ സ്വയം മോട്ടിവേറ്റ് ചെയ്യ്ത് സന്തോഷത്തോടെ ഇരിക്കുന്നത് കൊണ്ട് താന്‍ ഫേക്കാണ് എന്ന് എല്ലാവരും തെറ്റിദ്ധരിച്ചതായും പറയുന്നു.
ബിഗ്‌ബോസിനു പുറത്തെത്തിയപ്പോള്‍ പറഞ്ഞറിയിക്കാന്‍ ആകാത്ത ആശ്വാസമായിരുന്നുവെന്നു പേളി പറയുന്നു. തനിക്കു ഇത്രയേറെ സപ്പോര്‍ട്ടു കിട്ടുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രേക്ഷകരുടെ സപ്പോര്‍ട്ട് ഏറെ സന്തോഷിപ്പിച്ചുവെന്നും പേളി പ്രതികരിച്ചു. എത്ര നന്ദി പറഞ്ഞാലും മതിയാകിലെന്നും പേളി കൂട്ടിച്ചേര്‍ത്തു. സാബു ജയിച്ചതിനുള്ള സന്തോഷവും പേളി പ്രേക്ഷകരോട് പങ്കുവച്ചു. ശ്രീനിയെ തനിക്ക് സത്യത്തില്‍ ഇഷ്ടമാണെന്നും പേളി ലൈവിലൂടെ വ്യക്തമാക്കുന്നുണ്ട്.