കുടുംബവിളക്ക് സീരിയലിലൂടെയാണ് ആതിര മാധവ് പ്രേക്ഷക ശ്രദ്ധ നേടിയത്. വില്ലത്തിയായിട്ടാണ് വന്നത് എങ്കിലും പിന്നീട് പോസിറ്റീവ് റോളിലേക്ക് മാറി. ഗര്‍ഭിണിയായ ശേഷമാണ് ആതിര സീരിയലില്‍ നിന്നും മാറി നിന്നത്. പരമ്പരയില്‍ നിന്നും മാറിയെങ്കിലും ആതിരയുടെ വിശേഷങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.
യൂട്യൂബ് ചാനലുമായും ആതിര സജീവമാണ്. അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ തിരിച്ചുവരവും നടത്തിയിരുന്നു ആതിര. നിലവില്‍ മാനത്തെ കൊട്ടാരം എന്ന സീരിയലിലാണ് അഭിനയിക്കുന്നത്. ഇപ്പോഴിതാ തന്റെ ന്യു ഇയര്‍ ആഘോഷങ്ങള്‍ പനി പിടിച്ച് കുളമായെന്ന് പറയുകയാണ് നടി.
നല്ല പനി ഉള്ളപ്പോഴും ഏറ്റെടുത്ത വര്‍ക്ക് പൂര്‍ത്തിയാക്കാന്‍ തയ്യാറാവുകയായിരുന്നു ആതിര മാധവ്. വര്‍ക്ക് കുഴപ്പമില്ലാതെ ചെയ്‌തെങ്കിലും അവസാനം ആയതോടെ നേരെ ആശുപത്രിയില്‍ പോകേണ്ടി വന്നു. നെബുലൈസെഷന്‍ എടുത്ത് തിരികെ വീട്ടില്‍ വന്നതോടെ വീണ്ടും രോഗം വഷളായി. പിന്നീട് ഡോക്ടറെ കണ്ടപ്പോഴാണ് ന്യുമോണിയ ആയെന്ന് അറിയുന്നത്. ആശുപത്രിയില്‍ കിടക്കാനുള്ള മടി കൊണ്ട് മെഡിസിന്‍ വാങ്ങി വീട്ടിലെത്തി റസ്റ്റ് ചെയ്യുകയാണെന്നും നടി പറയുന്നു. വയ്യെങ്കില്‍ റെസ്റ്റ് എടുക്കണമെന്നും താരം തന്റെ ആരാധകരെ ഓര്‍മിപ്പിക്കുന്നുണ്ട്.
2020 ല്‍ ആണ് ആതിര മാധവിന്റെയും രാജീവ് മേനോന്റെയും വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.