ബിഗ്ബോസില്‍ എത്തിയതോടെ ബഡായി ആര്യ എന്ന പേര് മാറി ബിഗ്ബോസ് ആര്യ എന്നാക്കി മാറ്റിയിരിക്കയാണ് ആരാധകര്‍. മകള്‍ റോയയെ മിസ് ചെയ്യുന്നതിനെ പറ്റി ആര്യ പലപ്പോഴും വാചാലയാകാറുണ്ട്. ഇന്നായിരുന്നു താരത്തിന്റെ മകളുടെ പിറന്നാള്‍. ആര്യയുടെ അഭാവത്തില്‍ റോയയുടെ പിറന്നാള്‍ ഗംഭീരമായി ആാഘോഷിച്ചിരിക്കയാണ് അച്ഛനായ രോഹിത്തും അപ്പച്ചിയായ അര്‍ച്ചന സുശീലനും.
മലയാളി മിനിസക്രീന്‍ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ഷോയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ബോസ്. ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ്ബോസ് രണ്ടാം സീസണ്‍ ആരംഭിച്ചപ്പോള്‍ മത്സരരാര്‍ത്ഥികളില്‍ മിക്കവരെയും സോഷ്യല്‍ മീഡിയയിലും സിനിമ സീരിയല്‍ രംഗങ്ങളിലുമൊക്കെ കണ്ട് പരിചയിച്ചവരായിരുന്നു. മിനിസ്‌ക്രീനില്‍ കണ്ട് പരിചയിച്ച വീണ, ആര്യ, മഞ്ജു ടിക്ടോക്കിലൂടെ പരിചിതനായ ഫുക്രു തുടങ്ങിയവരാണ് ഷോയിലെ പരിചിതരായ മത്സരരാര്‍ത്ഥികള്‍. സാധാരണ കണ്ടു പരിചയിച്ചതില്‍ നിന്നും വ്യത്യാസമായിരുന്നു താരങ്ങള്‍ ഹൗസിനുളളില്‍. ഏറ്റവുമധികം ഞെട്ടിച്ചത് ആര്യയാണ്.
ആര്യ വളരെ പക്വതയുള്ള ഒരു വ്യക്തയായിട്ടാണ് ബിഗ് ബോസില്‍ എത്തിയിരിക്കുന്നതെന്നാണ് ഏവരും പറയുന്നത്. കാര്യങ്ങളെ വളരെ കാര്യ ഗൗരവത്തോടെയാണ് ആര്യ ഷോയിലൂടെ കൈകാര്യം ചെയ്യുന്നതെന്നാണ് ഏവരും എടുത്തുപറയുന്ന ഘടകം. മാത്രമല്ല സഹ മത്സരാര്‍ത്ഥികളോട് താരം ഇടപെടുന്ന രീതിയും ചര്‍ച്ചയാകുന്നുണ്ട്. മിനി സ്‌ക്രീനില്‍ കോമഡിയൊക്കെ പറഞ്ഞ് വാചാലയാകുന്ന താരത്തിന്റെ ബിഗ്ബോസിലെ പെരുമാറ്റം കണ്ട് ഞെട്ടുകയായിരുന്നു പ്രേക്ഷകര്‍അവതാരക നടി, നര്‍ത്തകി, ഫാഷന്‍ ഡിസൈനര്‍ തുടങ്ങിയ വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ചിട്ടുള്ളയാളാണ് തിരുവനന്തപുരം സ്വദേശിയായ ആര്യ. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഒരു ഫേസ് ബുക്ക് പോസ്റ്റിലൂടെയായിരുന്നു താന്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരിക്കുകയാണെന്ന് ആര്യ വെളിപ്പെടുത്തിയിട്ടുള്ളത്. നടി അര്‍ച്ചന സുശീലന്റെ സഹോദരനായ രോഹിത് സുശീലന്‍ ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ബിഗ് ബോസില്‍ വെച്ച് തന്റെ ദാമ്പത്യ ജീവിതത്തിലുണ്ടായ താളത്തകര്‍ച്ചയെക്കുറിച്ച് പറഞ്ഞപ്പോള്‍ അതില്‍ 85ശതമാനം തെറ്റും തന്റെ ഭാഗത്തായിരുന്നു എന്നാണ് ആര്യ പറഞ്ഞത്.
ഏറെ കാലമായി ആര്യയും രോഹിത്തും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. മുന്‍പ് അക്കാര്യം ആര്യ തന്നെ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ ഒരുമിച്ചല്ലെന്നും എന്നാല്‍ തങ്ങള്‍ അടുത്ത സുഹൃത്തുക്കളാണെന്നുമാണ് ആര്യ വ്യക്തമാക്കിയത്. മകള്‍ റോയ ആര്യയ്ക്കൊപ്പമാണ് ഉളളത്. അവതാരകയും നടിയുമൊക്കെയായി മിനിസ്‌ക്രീനിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അര്‍ച്ചന രോഹിത്തിന്റെ സഹോദരിയാണ്. ഭര്‍ത്താവുമായി പിരിഞ്ഞ ശേഷവും അര്‍ച്ചനയുടെ സഹോദരി കല്‍പ്പന സുശീലന്റെ മകന്‍ ഡിങ്കുവിന്റെ പിറന്നാള്‍ ആഘോഷത്തിന് റോയ എത്തിയതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ ഇത്തവണ മകളുടെ പിറന്നാള്‍ ദിനത്തില്‍ ആര്യ ബഡായി ബംഗ്ലാവില്‍ മത്സരിക്കാന്‍ എത്തിയിരിക്കയാണ്. എങ്കിലും ഖുഷി എന്നു വിളിക്കുന്ന റോയയുടെ പിറന്നാള്‍ അടിപൊളിയാക്കിയിരിക്കയാണ് അച്ഛനും അപ്പച്ചിയും. ഇതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ഡ സോഷ്യല്‍മീഡിയ കീഴടക്കുന്നത്.