Latest News

ഉറപ്പായും രണ്ടാമതൊരു വിവാഹം ഉണ്ടാകും;  ആരാധകരുടെ നിരന്തര ചോദ്യങ്ങള്‍ക്ക് സ്റ്റാര്‍ സിംഗറിലെ അഞ്ജു നല്കിയ മറുപടി ഇങ്ങനെ

Malayalilife
topbanner
ഉറപ്പായും രണ്ടാമതൊരു വിവാഹം ഉണ്ടാകും;  ആരാധകരുടെ നിരന്തര ചോദ്യങ്ങള്‍ക്ക് സ്റ്റാര്‍ സിംഗറിലെ അഞ്ജു നല്കിയ മറുപടി ഇങ്ങനെ

ഡിയ സ്റ്റാര്‍ സിംഗറിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഗായികയാണ് അഞ്ജു ജോസഫ്. കുട്ടിത്തം നിറഞ്ഞ ശബ്ദവും മുഖവുമായിരുന്നു അഞ്ജുവിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയാക്കിയത്. ഷോയുടെ ടൈറ്റില്‍ വിന്നര്‍ ആയില്ലെങ്കിലും മികച്ച അവസരങ്ങളായിരുന്നു പിന്നീട് അഞ്ജുവിന് ലഭിച്ചത്. ആദ്യ വിവാഹം തകര്‍ച്ചയില്‍ അവസാനിച്ചുവെങ്കിലും ചാനല്‍ പരിപാടികളും സ്റ്റേജ് ഷോകളും യൂട്യൂബ് ചാനലുമൊക്കെയായി സജീവമാണ് താരം. ഇപ്പോഴിതാ, തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗായിക. ആരാധകരുടെ നിരന്തരമായ ചോദ്യത്തിന് ഉത്തരവുമായാണ് അഞ്ജു ജോസഫ് ഇക്കുറി എത്തിയിരിക്കുന്നത്.

സ്റ്റാര്‍ മാജിക് എന്ന സൂപ്പര്‍ ഹിറ്റ് കോമഡി ഷോയുടെ ഡയറക്ടറായ അനൂപ് ജോണിനെയാണ് അഞ്ജു ആദ്യം വിവാഹം കഴിച്ചത്. സാധാരണ സ്റ്റേജ് ഷോകളുടെ ഡയറക്ടര്‍മാരെ പ്രേക്ഷകര്‍ അറിയാറില്ലെങ്കിലും അനൂപ് ജോണ്‍ പ്രേക്ഷകര്‍ക്ക് വളരെ പരിചിതനാണ്. അടുത്ത കാലത്താണ് അനൂപ് ജോണ്‍ ആണ് തന്റെ ആദ്യ ഭര്‍ത്താവ് എന്നും തങ്ങള്‍ വിവാഹമോചിതരായി എന്നും അഞ്ജു തുറന്നു പറഞ്ഞത്. വേര്‍പിരിയലിനു ശേഷം കണ്ണീരിനും വേദനയിലും അമര്‍ന്ന തന്റെ സ്വകാര്യ ജീവിതത്തില്‍ വീണ്ടും സന്തോഷം നിറയുവാന്‍ പോവുകാണെന്ന വിശേഷമാണ് അഞ്ജു ആരാധകരെ അറിയിച്ചിരിക്കുന്നത്.

ഒരുപാട് ആളുകള്‍ എന്നോട് ചോദിക്കുന്ന ചോദ്യമാണ് രണ്ടാം വിവാഹം ഉണ്ടോ, ഉണ്ടെങ്കില്‍ എപ്പോഴാണ്, ആരെയാണ് കണ്ടുവച്ചിട്ടുള്ളത് എന്നതിനെ കുറിച്ചൊക്കെ. ഉറപ്പായും ഞാന്‍ വിവാഹം കഴിക്കും. പക്ഷെ പറ്റിയ ഒരാളെ, നമ്മള്‍ക്ക് പറ്റും എന്ന ചിന്ത മനസ്സില്‍ വരുമ്പോള്‍ ശരിയായ സമയം ആകുമ്പോള്‍ ഉറപ്പായും വിവാഹം ഉണ്ടാകും. ഞാന്‍ ഒരിക്കലും വിവാഹം എന്ന സിസ്റ്റത്തിന് എതിരല്ല. വിവാഹം ഞാന്‍ അംഗീകരിക്കുന്ന ആള്‍ തന്നെയാണ്. അതുകൊണ്ട് തന്നെ ഉറപ്പായും എന്റെ ജീവിതത്തിലും വിവാഹം ഉണ്ടാകും എന്നാണ് ഫേസ് ബുക്കില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ അഞ്ജു പറഞ്ഞത്.

തന്റെ വിവാഹമോചനത്തെ കുറിച്ച് അഞ്ജു മുന്‍പ് പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: ഞാന്‍ വിവാഹമോചിതയാണെന്ന് അറിയാത്തതുകൊണ്ടാകാം പലരും അത് തമാശയായൊക്കെ എന്നോട് സംസാരിക്കുമ്പോള്‍ പറയുന്നത്. പക്ഷെ ഈ അവസ്ഥയിലൂടെ പോയിട്ടുള്ളവര്‍ ഒരിക്കലും അത് പറയില്ല. ഡിവോഴ്‌സായാല്‍ അത് രണ്ട് പേരെയും എഫക്ട് ചെയ്യും. ഡിവോഴ്‌സിന് ശേഷം ഒരു ജീവിതമുണ്ട്. നമ്മള്‍ ഒരാളെ സ്‌നേഹിക്കുമ്പോള്‍ നമ്മള്‍ വിചാരിക്കും അവരില്ലാതെ നമുക്ക് ഇനി ജീവിക്കാനാവില്ലെന്ന്.

ഹാപ്പിയായുള്ള റിലേഷന്‍ഷിപ്പ് അല്ലെങ്കില്‍ വേര്‍പിരിയണം. എനിക്ക് നേരത്തെ എന്നെ ഇഷ്ടമല്ലായിരുന്നു. മറ്റുള്ളവര്‍ക്ക് വേണ്ടിയാണ് ജീവിച്ചിരുന്നത്. ഗുഡ് ഗേള്‍ സിന്‍ഡ്രം ആയിരുന്നു. ഗേള്‍ നെക്സ്റ്റ് ഡോര്‍ ഇമേജ് ബ്രേക്ക് ചെയ്യരുതെന്ന് ഉണ്ടായിരുന്നു. മാത്രമല്ല ഞാന്‍ തന്നെ കണ്ടുപിടിച്ച റിലേഷന്‍ഷിപ്പായിരുന്നു എന്റേത്. അതുകൊണ്ട് തന്നെ ഈ റിലേഷന്‍ഷിപ്പ് എങ്ങനെയെങ്കിലും വര്‍ക്ക് ചെയ്യണമെന്ന പ്രഷര്‍ ഞാന്‍ തന്നെ എനിക്ക് മുകളിലിട്ടിരുന്നു.

എനിക്ക് ഇമോഷന്‍സ് വരുന്നത് വലിയ പാടായിരുന്നു. നമ്മള്‍ക്ക് വിഷമം വരുന്ന ദിവസം വന്നാല്‍ എനിക്ക് എന്താ ഇങ്ങനെ വന്നത് എന്ന് ചിന്തിക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ ഇമോഷനെ ഓവര്‍കം ചെയ്യാന്‍ പഠിച്ചു. എനിക്ക് പറയാന്‍ ഉള്ളത് ആര്‍ക്കെങ്കിലും ഇത് പോലെ ഒരു വിഷയം ഉണ്ടായാല്‍ തെറാപ്പി ചെയ്യണം എന്നാണ്. പക്ഷെ ആരും മുന്‍പോട്ട് ഇറങ്ങില്ല- എന്നും അഞ്ജു പറഞ്ഞിരുന്നു.

anju joseph mass reply

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES