ബിഗ്‌ബോസ് ഷോയില്‍ കൂടുതല്‍ ആരാധകര്‍ ഉറ്റുനോക്കിയ വ്യക്തിത്വങ്ങള്‍ ആയിരുന്നു അമൃതയും അഭിരാമിയും. ബിഗ് ബോസില്‍ ഏറ്റവും ഒടുവില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരാണ് അമൃതയും അഭിരാമിയും. ഇവരുടെ വരവോടെ ഷോ മറ്റൊരു ലെവലില്‍ പോവുകയായിരുന്നു. ബിഗ് ബോസില്‍ എത്തും മുന്‍പ് തന്നെ ഇരുവരും പ്രേക്ഷക പ്രീതി എടുത്ത താരങ്ങള്‍ കൂടിയാണ്. ബിഗ് ബോസില്‍ എത്തിയപ്പോള്‍ പരിചയക്കാര്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും , ഒറ്റയ്ക്ക് നിന്നും രജിത് ടീമിനൊപ്പം നിന്നുമായിരുന്നു അമൃതയും അഭിരാമിയും കളിച്ചത്.
ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷവും അതിലെ ഓളം കെട്ടടങ്ങിയിട്ടില്ലബിഗ് ബോസിന്റെ ആദ്യ സീസണിനെക്കാളും രണ്ടിന് ആരാധകര്‍ ഏറെയായിരുന്നു. മോഹന്‍ലാല്‍ ടാഗ് ലൈനില്‍ സൂചിപ്പിച്ച പോലെ 'കളികള്‍ വേറെ ലെവല്‍' ആയിരുന്നു ഈ സീസണില്‍. നിരവധി വിവാദങ്ങളും സംഘര്‍ഷങ്ങളും, സൗഹൃദവും എല്ലാം കൂടി 74 ദിനങ്ങള്‍ ആയിരുന്നു ഈ സീസണില്‍ ഉണ്ടായിരുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത നിരവധി ആളുകള്‍ ആയിരുന്നു ഷോയിലേക്ക് എത്തിയതും. ബിഗ്‌ബോസിന് ശേഷവും ഇവരുടെ വിശേഷങ്ങള്‍ ആരാധകര്‍ തിരക്കാറുണ്ട്. തന്റെ ഏറ്റവും വലിയ സപ്പോര്‍ട്ടാണ് അനിയത്തിയെന്ന് അമൃത പലപ്പോഴും പറയാറുണ്ട്.. താന്‍ ഉയരങ്ങളിലേക്ക് പോയപ്പോള്‍ തനിക്കൊപ്പം അഭിരാമിയുടെയും കൈപിടിച്ച് ഉയര്‍ത്തിയ ആളാണ് അമൃത.
കഴിഞ്ഞ ദിവമായിരുന്നു അമൃതയുടെ പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ നിരവധി ആരാധകരും താരങ്ങളുമാണ് ആശംസകളുമായി എത്തിയത്. തന്റെ ചേച്ചിയുടെ പിറന്നാള്‍ ഗംഭീര ആഘോഷമാക്കുകയായിരുന്നു അഭിരാമി. ചേച്ചിയുടെ ചിത്രങ്ങളും കുറിപ്പും അഭിരാമി പങ്കുവച്ചിരുന്നു. കേക്കില്‍ മുങ്ങിയ അമൃതയുടെ ചിത്രങ്ങളാണ് അഭിരാമി പങ്കുവച്ചത്. താന്‍ മുപ്പതിലേക്ക് കടന്നിരിക്കയാണ് എന്ന് പറഞ്ഞുകൊണ്ട് ചിത്രവും അമൃത പങ്കുവച്ചിരുന്നു. ഇപ്പോള്‍ തന്റെ പിറന്നാള്‍ ആഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങളുമായി എത്തിയിരിക്കയാണ് താരം. കുടുംബത്തോടൊപ്പമുളള എക്കാലത്തെയും മികച്ച പിറന്നാള്‍. ഇന്ന് എന്റെ അനിയത്തിയുടെ ദിവസമാണ്. എന്റെ മുഖത്ത് ചിരി കൊണ്ടു വരാന്‍ അവളെടുക്കുന്ന പ്രയത്നങ്ങള്‍. പിറന്നാള്‍ ആഘോഷ പ്പലാനിങ്ങിനും ഒരുക്കങ്ങള്‍ക്കും നന്ദി. പിറന്നാള്‍ ആഘോഷത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം.