മിനി സ്‌ക്രീനില്‍ ടോപ് റേറ്റിങ്ങില്‍ നില്‍ക്കുന്ന പരമ്പരയായ കുടുംബവിളക്കിലെ ശീതളായി എത്തി മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് അമൃതാ നായര്‍. കുട്ടിക്കാലം മുതല്‍ക്കെ വളരെയേറെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ചുറ്റുപാടില്‍ വളര്‍ന്ന അമൃതയ്ക്ക് കുടുംബവിളക്കില്‍ എത്തിയ ശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അങ്ങനെയിരിക്കെ അപ്രതീക്ഷിതമായിരുന്നു പരമ്പരയില്‍ നിന്നുള്ള നടിയുടെ പിന്മാറ്റം. തുടര്‍ന്ന് ആയിരക്കണക്കിന് ആരാധകരാണ് നടിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് തിരക്കിയെത്തിയത്. എന്നാല്‍ മറ്റൊരു മികച്ച വേഷത്തിനു വേണ്ടിയാണ് തന്റെ പിന്മാറ്റം എന്നായിരുന്നു നടിയുടെ വാക്കുകള്‍.
പിന്നീട് കൗമുദി ചാനലിലെ ലേഡീസ് ഹോസ്റ്റലിലും ഗീതാ ഗോവിന്ദത്തിലെ രേഖയായും കളിവീട്ടിലെ സ്നേഹയായും ഒക്കെ തിളങ്ങിയെങ്കിലും പ്രേക്ഷകരില്‍ ഭൂരിഭാഗം പേര്‍ക്കും ഇന്നും അമൃത കുടുംബവിളക്കിലെ ശീതളാണ്. തന്റെ എല്ലാ സ്വകാര്യ വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കുന്ന അമൃതാ നായര്‍ യൂ ട്യൂബ് ചാനലുമായും സജീവമാണ്. ഇപ്പോഴിതാ, വേദന നിറയുന്ന വാക്കുകളോടെയാണ് നടി എത്തിയിരിക്കുന്നത്.
കഴിഞ്ഞ 2 വര്‍ഷമായി കളിവീട് സീരിയലിന്റെ കൂടെ ഉള്ള എന്റെ യാത്ര അവസാനിക്കുന്നു ?? സ്നേഹ എന്ന കഥാപാത്രത്തെ സ്നേഹിച്ച സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി ??കുറെ നല്ല വ്യക്തികളുടെ കൂടെ അഭിനയിക്കാന്‍ സാധിച്ചു ?? നല്ല സൗഹൃദങ്ങള്‍ കിട്ടി ??ഏറ്റവും പ്രിയപ്പെട്ട ലൊക്കേഷന്‍ കുറെ നല്ല ആളുകള്‍ ഒപ്പം നല്ലൊരു production company ?? ഒരുപാട് നല്ല ഓര്‍മ്മകള്‍ ?? Thank you everyone ?? എന്നാണ് അമൃത വേദനയോടെ കുറിച്ചിരിക്കുന്നത്.
എന്നാല്‍ കളിവീട് എന്ന പരമ്പരയില്‍ നിന്നുള്ള നടിയുടെ പിന്മാറ്റം ഞെട്ടലോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നിരവധി പേരാണ് സ്നേഹയെ മിസ് ചെയ്യും എന്നു പറഞ്ഞ് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പരമ്പര അവസാനിച്ചതാണോ എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. കളിവീട്ടിലെ എല്ലാ താരങ്ങളേയും മെന്‍ഷന്‍ ചെയ്തായിരുന്നു അമൃത കുറിപ്പ് അവസാനിപ്പിച്ചത്. കളിവീട്ടിലൂടെയാണ് പരമ്പരയിലെ നായികയായ റെബേക്കാ സന്തോഷുമായി അമൃത വളരെയധികം കൂട്ടായത്. റെബേക്കയുടെ അനുജത്തിയെ പോലെ, നടിയുടെ വീട്ടിലെ ഒരംഗത്തെ പോലെ അമൃത ഇപ്പോള്‍ മാറിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ഇരുവരും തമ്മിലുള്ള കൂട്ടുകെട്ടിനും ആരാധകര്‍ ഉണ്ടായിരുന്നു. അവര്‍ക്കു കൂടിയാണ് ഇപ്പോള്‍ വേദനയായി മാറിയിരിക്കുന്നത്.
കുടുംബവിളക്കില്‍ നിരവധി പേര്‍ മാറി മാറിയെത്തി വേഷമായിരുന്നു ശീതള്‍ എന്ന കഥാപാത്രത്തിന്റേത്. നടി മൃദുലാ നായരുടെ അനുജത്തി പാര്‍വതി വിവാഹം കഴിഞ്ഞ് പോയപ്പോഴാണ് അമൃത എത്തിയത്. ശീതള്‍ ആയി എത്തും മുന്‍പേ തന്നെ മിനി സ്‌ക്രീന്‍ പരമ്പരകളിലും സ്റ്റാര്‍മാജിക്കിലും അമൃത തിളങ്ങിയിട്ടുണ്ട്. സെയില്‍സ് ഗേള്‍ ആയി ജോലി ചെയ്യുകയായിരുന്നു അമൃത ആദ്യം. ആയിടയ്ക്കാണ് ജീവിതം തന്നെ വഴിതിരിച്ചുവിട്ട ഒരു ഓഡിഷനില്‍ പങ്കെടുത്തത്. ജോസ് പേരൂര്‍ക്കട വഴിയാണ് അമൃത പരമ്പരയിലേക്ക് എത്തുന്നത്.