ഞങ്ങള്‍ക്കിടയിലുള്ളത് സൗഹൃദത്തിനും അപ്പുറമുള്ള ആത്മബന്ധം; വിവാഹ മോചനത്തിനു ശേഷം കഞ്ചാവിനും ലഹരിക്കും അടിമയായ താന്‍ അതില്‍ മോചനം നേടിയത് അമേയ കാരണം; ആ ബന്ധത്തെ എന്ത് പേരിലും വിളിച്ചോട്ടെ, അവിഹിതമെന്ന് പറയരുത്; ജിഷിനും അമേയയ്ക്കും പറയാനുള്ളത്

Malayalilife
ഞങ്ങള്‍ക്കിടയിലുള്ളത് സൗഹൃദത്തിനും അപ്പുറമുള്ള ആത്മബന്ധം; വിവാഹ മോചനത്തിനു ശേഷം കഞ്ചാവിനും ലഹരിക്കും അടിമയായ താന്‍ അതില്‍ മോചനം നേടിയത് അമേയ കാരണം; ആ ബന്ധത്തെ എന്ത് പേരിലും വിളിച്ചോട്ടെ, അവിഹിതമെന്ന് പറയരുത്; ജിഷിനും അമേയയ്ക്കും പറയാനുള്ളത്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ജിഷിന്‍ മോഹന്‍.
സീരിയലുകളില്‍ വില്ലത്തി വേഷത്തില്‍ ശ്രദ്ധേയയായ നടിയാണ് അമേയ നായര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജിഷിനും അമേയയുമായുള്ള പുതിയ പ്രണയം ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഇരുവരും പ്രണയത്തില്‍ ആണെന്നും ലിവിങ് ടുഗദറായി ജീവിക്കുകയാണെന്നും തുടങ്ങി നിരവധി വാര്‍ത്തകള്‍ വന്നിരുന്നു.

തങ്ങള്‍ക്കെതിരെ വന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി ഇരുവരും രംഗത്ത് വരികയും ചെയ്തു. ജിഷിനുമായി പ്രണയം അല്ലെന്നും എന്നാല്‍ സൗഹൃദത്തിന് മുകളിലുള്ള റിലേഷന്‍ ഉണ്ടെന്നും അമേയ വ്യക്തമാക്കി. തങ്ങള്‍ സിറ്റുവേഷന്‍ഷിപ്പില്‍ ആണെന്നാണ് നടന്റെ മറുപടി.അമേയയുമായി സൗഹൃദത്തിന് അപ്പുറമുള്ള ആത്മബന്ധമാണ് എന്നാണ് ജിഷിന്‍ പറയുന്നത്. 

'ഞാന്‍ ഒരു പെണ്‍കുട്ടിയുടെ കൂടെ ഫോട്ടോ ഇട്ടാല്‍ അത് ചര്‍ച്ചയാക്കുകയാണ്. ഞാന്‍ ഇതൊന്നും കാര്യമാക്കുന്നില്ല. എന്നാല്‍ ഇത്തരം കമന്റുകള്‍ അമേയയെ ബാധിക്കുന്നുണ്ട്. ആവള്‍ ആദ്യം നല്‍കിയ അഭിമുഖത്തിന് താഴെ ആക്ഷേപ കമന്റുകളായിരുന്നു. ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അമേയ ജീവിക്കുന്നത്. എന്റെ കുടുംബം തകര്‍ത്തു എന്ന തരത്തിലുള്ള കമന്റുകള്‍ എന്ത് അടിസ്ഥാനത്തിലാണ് ആളുകള്‍ പറയുന്നത്. അമേയയെ പരിചയപ്പെട്ടിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂ. വിവാഹ മോചനം കഴിഞ്ഞിട്ട് മൂന്ന് കൊല്ലമായി. ഇനി വിവാഹ മോചനം ആയാല്‍ വീട്ടില്‍ ഒതുങ്ങി കൂടണം എന്നാണോ, അല്ല സന്തോഷിക്കാന്‍ പാടില്ലെ. വേറെ പെണ്ണിനെ നോക്കാന്‍ പാടില്ലെ' ജിഷിന്‍ പറയുന്നു. 

അമേയയുമായുള്ള ബന്ധം സംബന്ധിച്ച് നടി പറഞ്ഞത് തന്നെയാണ് തനിക്കും ആവര്‍ത്തിക്കാനുള്ളത് എന്ന് ജിഷിന്‍ പറയുന്നു. സൗഹൃദത്തിന് അപ്പുറമുള്ള ബന്ധമാണ് അത് പ്രണയമെന്നൊന്നും പറയാന്‍ പറ്റില്ല. തമ്മില്‍ കരുതലും ഒരു ബോണ്ടും ഉണ്ട്. അത് വിവാഹത്തിലേക്ക് പോകില്ല. ആ ബന്ധത്തെ എന്ത് പേരിലും വിളിച്ചോട്ടെ, അവിഹിതമെന്ന് പറയരുത്. കമന്റിടുന്ന പലര്‍ക്കുമാണ് പ്രശ്‌നമെന്നും ജിഷിന്‍ കൂട്ടിച്ചേര്‍ക്കുന്നു. 

നേരത്തെ അമേയയും ജിഷിനുമായുള്ള ബന്ധത്തെക്കുറിച്ച് പറഞ്ഞിരുന്നു. സൗഹൃദത്തിനും മുകളില്‍ ഒരു അടുപ്പവും ഇഷ്ടവും ജിഷിനോട് ഉണ്ടെന്നും ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമാകുമെന്നുമാണ് അമേയ പറഞ്ഞത്. വിവാദങ്ങളെ പൂര്‍ണ്ണമായും തള്ളി കളയുന്നില്ല. എന്നാല്‍ കേട്ട വിവാദങ്ങള്‍ എല്ലാം ശരിയുമല്ല. ജിഷിനെ എനിക്ക് അറിയില്ല, എന്റെ ഫ്രണ്ടാണ് എന്ന് പറഞ്ഞാല്‍ അത് കള്ളമാകും. കള്ളം പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞാന്‍ വളരെ സ്‌ട്രെയ്റ്റ് ഫോര്‍വേഡാണ്. കന്യാദാനം സീരിയലിലാണ് ഞാന്‍ ജിഷിന്‍ ചേട്ടനൊപ്പം ആദ്യമായി വര്‍ക്ക് ചെയ്യുന്നത്. ഒരു വര്‍ഷമായി ഞങ്ങള്‍ പരിചയപ്പെട്ടിട്ട്. ഇതിന് മുമ്പ് പൂക്കാലം വരവായി സീരിയലിന്റെ സെറ്റില്‍ വെച്ച് കണ്ടിട്ടുണ്ട്. പക്ഷെ സംസാരിച്ചിരുന്നില്ല.

ഞങ്ങളുടേത് പ്രണയമാണെന്ന് ഞാന്‍ ഒരിക്കലും പറയില്ല. വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല. ഇതൊക്കെ സോഷ്യല്‍മീഡിയ ഉണ്ടാക്കിയതാണ്. സൗഹൃദത്തിനും മുകളില്‍ ഒരു അടുപ്പവും ഇഷ്ടവും ഞങ്ങള്‍ക്കിടയിലുണ്ട്. പക്ഷെ വിവാഹം, ദാമ്പത്യം എന്നതിലേക്ക് എത്തിയിട്ടില്ല. ഞങ്ങള്‍ ടീനേജിലല്ല. എനിക്കും അദ്ദേഹത്തിനും ജീവിതത്തില്‍ ഡ്രോ ബാക്‌സ് ഉണ്ടായിട്ടുണ്ട്.

അതുകൊണ്ട് ചാടിക്കേറി വിവാഹം കഴിക്കാവുന്ന അവസ്ഥയിലല്ല. ഞങ്ങള്‍ പരസ്പരം നന്നായി മനസിലാക്കുന്നുണ്ടെന്ന് മനസിലായപ്പോള്‍ കൂടുതല്‍ ഫ്രണ്ട്ഷിപ്പായി. ഞങ്ങള്‍ ഒരുമിച്ച് സിനിമയ്ക്ക് പോകാറുണ്ട്. ഒന്നും ആരുടെ മുന്നിലും ഞങ്ങള്‍ ഒളിപ്പിക്കുന്നില്ല. പിന്നെ ഫ്യൂച്ചര്‍ ആര്‍ക്കും പ്രഡിക്ട് ചെയ്യാന്‍ പറ്റില്ലല്ലോ. ഇത് എവിടെ പോകും എവിടെ അവസാനിക്കും എന്നത് എന്റെ കയ്യിലല്ല എന്നും അമേയ പറയുന്നു.

പിന്നെ ഞങ്ങള്‍ ലിവിങ് ടുഗദറായി ജീവിക്കുകയാണെന്നും ചിലര്‍ പറഞ്ഞിരുന്നു. അത് രണ്ടാളും എറണാകുളത്ത് താമസിക്കുന്നതുകൊണ്ട് പറയുന്നതായിരിക്കും. എന്നെ മനസ്സിലാക്കാത്ത ഒത്തിരി ശത്രുക്കള്‍ ഉണ്ട്. ഞാന്‍ എങ്ങനെയെങ്കിലും നശിച്ചു പണ്ടാരമടങ്ങി കാണണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ട്.

മാംഗല്യം സീരിയലില്‍ ഞാനും അഭിനയിച്ചിരുന്നു. അതില്‍ നിന്ന് പിന്മാറിയത് ജിഷിന്റെ പേരിലാണെന്നും അദ്ദേഹത്തിന്റെ മുന്‍ ഭാര്യ ആ സീരിയലില്‍ അഭിനയിക്കുന്നത് കൊണ്ട് രണ്ടാളും ജിഷിന് വേണ്ടി വഴക്കാണെന്നും ആളുകള്‍ പറയുന്നത് ഞാനും കേട്ടിരുന്നു. ഒരു സ്ത്രീയുടെ കുഞ്ഞിന്റെ ശാപം ഏറ്റുവാങ്ങിയിട്ടുള്ള ജീവിതമാണ്. അമേയ കാരണം ഒരു കുടുംബം തകര്‍ന്നു എന്നൊക്കെ കഴിഞ്ഞദിവസം ഞങ്ങളുടെ വീഡിയോയുടെ താഴെ ചിലര്‍ കമന്റ്മായി വന്നിരുന്നു.

ഞാന്‍ കാരണമല്ല പിരിഞ്ഞതെന്ന് ഈ രണ്ടു വ്യക്തികള്‍ക്കും അറിയാം. ഞാന്‍ മംഗലത്തില്‍ വര്‍ക്ക് ചെയ്തപ്പോള്‍ ഏറ്റവും ഇഷ്ടമുള്ള വ്യക്തിയായിരുന്നു അവര്‍. എല്ലാവരോടും പെട്ടെന്ന് കമ്പനി ആകുന്ന സ്വഭാവമാണ്. ഞങ്ങള്‍ തമ്മില്‍ ക്ലാഷ് ആയതാണ് സീരിയലില്‍ നിന്നും മാറാന്‍ കാരണമെന്നും എവിടെയോ കേട്ടിരുന്നു. എന്നാല്‍ സംഭവിച്ചത് അങ്ങനെയല്ല. തുടക്കത്തില്‍ ആ സീരിയലിലെ എന്റെ കഥാപാത്രം വലുതായി വരികയും ഒരു ഭര്‍ത്താവ് ഉണ്ടാവുകയും തുടങ്ങി വലിയൊരു റോളിലേക്ക് എത്തിയിരുന്നു. നടന്‍ വിവേക് ഗോപനാണ് എന്റെ ഭര്‍ത്താവായി അഭിനയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ഇതേ ചാനലിലെ വേറൊരു സീരിയലില്‍ നായകനായി കിട്ടിയതോടെ ഈ കഥാപാത്രം മരിച്ചതായി കാണിച്ചു. ഭര്‍ത്താവ് മരിച്ചു ഭാര്യ പറഞ്ഞുകൊണ്ടിരിക്കുന്ന കഥാപാത്രമായി ചെയ്യുന്നതിനോട് എനിക്ക് ഒട്ടും യോജിപ്പില്ലായിരുന്നു. പിന്നാലെ എന്റെ റോളിനും പ്രാധാന്യം കുറഞ്ഞുവന്നു. മാസത്തില്‍ ഒരു ദിവസം മാത്രം ഷൂട്ട് എന്ന നിലയിലേക്ക് എത്തി. ഒരു ദിവസത്തെ ഷൂട്ടിന് വേണ്ടി പോയി വരുക എന്നത് വിഷമമായി. അങ്ങനെ എനിക്ക് ഷൂട്ട് ഉണ്ടെന്ന് പറഞ്ഞ് ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഇന്ന് അമേയ്ക്ക് ഷൂട്ട് ഇല്ലല്ലോ എന്നാണ് സംവിധായകന്‍ പറഞ്ഞത്. അതെനിക്ക് കൂടുതല്‍ വിഷമം ആയി. അതോടെയാണ് അത് വേണ്ട എന്ന തീരുമാനത്തിലേക്ക് ഞാന്‍ എത്തിയത്. മാസത്തില്‍ ഒരു അഞ്ചു ദിവസം എങ്കിലും നമ്മള്‍ക്ക് ഷൂട്ട് കിട്ടണം. അല്ലെങ്കില്‍ കാര്യമില്ല. അങ്ങനെയാണ് ഞാന്‍ അവരോട് വിളിച്ച് ഈ ക്യാരക്ടര്‍ ചെയ്യാന്‍ താല്പര്യമില്ലെന്ന് പറയുന്നതെന്നും അമേയ കൂട്ടിച്ചേര്‍ത്തു.

മൂന്നു വര്‍ഷത്തോളമായി ജിഷിന്‍ വിവാഹമോചിതനാണ്. സിനിമാ-സീരിയല്‍ താരം വരദയെയായിരുന്നു ജിഷിന്‍ വിവാഹം ചെയ്തിരുന്നത്. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു.

ameya nair Jishin About relationship

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES