Latest News

വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോ; സിബിനെന്ന് പറയുന്ന ചെറുപ്പക്കാരനെ ഭ്രാന്തനാക്കി ചിത്രീകരിച്ചുകൊണ്ട് ഷോയില്‍ നിന്ന് പുറത്താക്കിയത് നെറികേട്; ബിഗ് ബോസിനെതിരെ പൊട്ടിത്തെറിച്ച് അഖില്‍ മാരാര്‍

Malayalilife
topbanner
 വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോ; സിബിനെന്ന് പറയുന്ന ചെറുപ്പക്കാരനെ ഭ്രാന്തനാക്കി ചിത്രീകരിച്ചുകൊണ്ട് ഷോയില്‍ നിന്ന് പുറത്താക്കിയത് നെറികേട്; ബിഗ് ബോസിനെതിരെ പൊട്ടിത്തെറിച്ച് അഖില്‍ മാരാര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ നിന്നും സിബിന്‍ പുറത്തായതിന്റെ വിവാദങ്ങള്‍ തുടരുകയാണ്. ബിഗ് ബോസില്‍ വെച്ച് മാനസിക സംഘര്‍ഷം അനുഭവിച്ചതിനെ തുടര്‍ന്ന് സിബിന്‍ സൈക്കോളജിസ്റ്റിന്റെ സഹായം തേടിയിരുന്നു. സൈക്കോളജിസ്റ്റിന്റെ നിര്‍ദ്ദേശ പ്രകാരം സിബിന് വിശ്രമം ആവശ്യമാണെന്ന് അറിയിച്ചുകൊണ്ടായിരുന്നു ബിഗ് ബോസ് സിബിനെ പുറത്തേക്ക് കൊണ്ടുപോയത്.

വിശ്രമം കഴിഞ്ഞ് സിബിന്‍ ഉടന്‍ പുറത്തേക്ക് വരുമെന്ന പ്രതീക്ഷയിലായിരുന്നു പ്രേക്ഷകര്‍. എന്നാല്‍ കണക്ക്കൂട്ടലുകളെല്ലാം തെറ്റിച്ച് കൊണ്ടാണ് സിബിന്‍ പുറത്തേക്ക് എത്തിയത്. എന്തുകൊണ്ട് താന്‍ പുറത്തേക്ക് വന്നതെന്നും ബിഗ് ബോസ് ഷോയെ കുറിച്ചുമെല്ലാം പ്രതികരിച്ച് സിബിനും രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ ഷോയ്‌ക്കെതിരെ തുറന്നടിച്ച് സംവിധായകനും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാരും രംഗത്തെത്തി. 

സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്ന സിബിനെ പുറത്താക്കിയതിനെതിരെ ഗുരുതര ആരോപണമാണ് അഖില്‍ ഉന്നയിച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയുടെ തലപ്പത്തിരിക്കുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് സിബിനെ പുറത്താക്കാന്‍ ശ്രമമിച്ചതെന്നും പല നെറികേടുകളും ഷോയില്‍ ഇവര്‍ കാണിക്കുന്നുണ്ടെന്നും അഖില്‍ ആരോപിച്ചു.

'റോബിന് പറ്റിയത് റോബിന്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ വായില്‍ തോന്നിയ വിവരക്കേടുകള്‍ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാന്‍ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാന്‍ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാന്‍ തയ്യാറായിക്കൊണ്ടാണ്. ആരേയും തനിക്ക് ഭയമില്ല, സത്യം വിളിച്ചുപറയുക തന്നെ ചെയ്യും' അഖില്‍ പറഞ്ഞു.

അഖിലിന്റെ വാക്കുകള്‍ ഇങ്ങനെ:

'ബിഗ് ബോസ് എന്ന ഷോയെ കുറിച്ചും ചാനലിന്റെ തലപ്പത്തിരിക്കുന്ന ചിലരുടെ നെറികേടുകള്‍ കൃത്യമായി അറിയാവുന്ന ആളാണ് ഞാന്‍. അതിനര്‍ത്ഥം അതുവെച്ചിട്ട് റോബിന്‍ പറഞ്ഞത് പോലെ നന്ദികേട് കാണിക്കരുതെന്ന് പറയാന്‍ വരരുത്. എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ബിഗ് ബോസിന്റേയോ ചാനലിന്റേയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് സിനിമ ചെയ്യാന്‍ നില്‍ക്കുന്നയാളാണ് ഞാന്‍. ചാനലുമായുള്ള എല്ലാ ബന്ധവും എനിക്ക് ഗുണകരമായി മാറുകയേ ഉള്ളൂ. ഇതെല്ലാം അറിഞ്ഞ് മിണ്ടാതെ നിന്നാല്‍ എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ. റോബിന്‍ വ്യക്തിപരമായി ഉണ്ടായ ഒരു സംഭവത്തില്‍ പ്രതികരിച്ചത് പോലെയല്ല ഞാന്‍ ഇവിടെ പറയുന്നത്. എനിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മാത്രമല്ല എല്ലാവരുമായി സൗഹൃദം മാത്രമേ ഉള്ളൂ. 

ബിഗ് ബോസ് സീസണ്‍ 6 ന്റെ 50ാം ദിവസത്തെ തുടര്‍ന്ന് ഷോയ്ക്ക് ആശംസ അറിയിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് അവര്‍ എന്നെ വിളിച്ചിരുന്നു. വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ് എന്നാലും എന്നെ ജനങ്ങള്‍ അറിയാന്‍ കാരണമായ ആ ഷോയോടുള്ള ഇഷ്ടം കൊണ്ട് വീഡിയോ എടുത്ത് അയക്കാമെന്ന് പറഞ്ഞ് വീഡിയോ അയച്ചയാളാണ് ഞാന്‍. ഇപ്പോള്‍ ഇത് പറയാന്‍ കാരണം ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ട സിബിനെന്ന് പറയുന്ന ചെറുപ്പക്കാരനെ ഭ്രാന്തനാക്കി ചിത്രീകരിച്ചുകൊണ്ട് തലപ്പത്തിരിക്കുന്ന ചിലര്‍ നടത്തിയ നെറികേടിനെതിരെ പറയാതിരിക്കാന്‍ എനിക്ക് ആവില്ല. ഇവന്‍മാര്‍ എന്റെ സിനിമയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരിക്കും. അങ്ങനെയെങ്കില്‍ സിനിമ വേണ്ടെന്ന് ഞാന്‍ വെയ്ക്കും. രണ്ടേ രണ്ട് പേരാണ് ഇതിന് പിന്നില്‍. ചാനലിന്റെ ആള്‍ ഇന്ത്യ ഹെഡൊക്കെ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തോടും അവിടെയുള്ള മറ്റ് നല്ലവരായ മനുഷ്യരെയുമൊക്കെ ഓര്‍ത്തത് കൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്.

ഞാന്‍ ഇന്നേ ദിവസമാണ് അറിയുന്നത് സിബിനെന്ന് പറയുന്ന ചെറുപ്പക്കാരന്‍ ആ ഷോയില്‍ നിന്നും പുറത്തുപോകണമെന്ന് ആഗ്രഹിച്ചതല്ല.അഞ്ച് വര്‍ഷമായി ഈ ഷോയുടെ ഡയറക്ടര്‍ ആയിരുന്ന അര്‍ജുന്‍ എന്നയാള്‍ ഇറങ്ങിപ്പോയെന്ന യാഥാര്‍ത്ഥ്യം കൂടി അറിഞ്ഞതുകൊണ്ടാണ്. ഈ ഷോയുടെ ക്രീയേറ്റീവ് ഡയറക്ടര്‍ ആയിരുന്ന റുബീന എന്ന സ്ത്രീയെ ഈ സീസണില്‍ നിന്നും മാറ്റി നിര്‍ത്തി. ഇവന്‍മാരുടെ താത്പര്യത്തിന് അനുസരിച്ചുള്ള മത്സരാര്‍ത്ഥികള്‍ ജയിച്ചുവരാന്‍ വേണ്ടി ഇവര്‍ കാണിക്കുന്ന ഈ നെറികേടുകള്‍ ആരെങ്കിലുമൊക്കെ വിളിച്ചുപറയേണ്ടേ? റോബിന് പറ്റിയത് റോബിന്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ വായില്‍ തോന്നിയ വിവരക്കേടുകള്‍ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാന്‍ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാന്‍ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാന്‍ തയ്യാറായിക്കൊണ്ടാണ്. ആരേയും തനിക്ക് ഭയമില്ല, സത്യം വിളിച്ചുപറയുക തന്നെ ചെയ്യും', അഖില്‍ പറഞ്ഞു.

സിബിന്‍ തന്റെ പുറത്താക്കലിനെക്കുറിച്ച് പറഞ്ഞതിങ്ങനെ:

എന്നെ സ്വീകരിക്കുകയും സപ്പോര്‍ട്ട് ചെയ്തവര്‍ക്കും നന്ദി. ഇത്രയും സ്വീകാര്യത എനിക്ക് കിട്ടുമെന്ന് ഞാനൊരിക്കലും വിചാരിച്ചിരുന്നില്ല. ഇത്രയും സീസണുകള്‍ കണ്ടിട്ടും എന്നെ സ്വീകരിച്ച എല്ലാ അമ്മമാരോടും കൂട്ടുകാരോടും ഒത്തിരി സന്തോഷം അറിയിക്കുന്നു. ഇതിനൊപ്പം കുറച്ച് ക്വാല്‍ിഫിക്കേഷന്‍ തരാന്‍ ഉദ്ദേശിക്കുകയാണ്. ചില യൂട്യൂബ് ചാനലുകളിലും മറ്റുമൊക്കെ പലതരം കഥകള്‍ പ്രചരിക്കുന്നുണ്ട്. അതുകൊണ്ട് എന്റെ ഭാഗത്ത് നിന്നും വിശദീകരണം തരാമെന്ന് കരുതിയാണ് പറയുന്നത്. ഞാന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന, എന്റെ എന്‍ട്രി കണ്ടാല്‍ മനസിലാകും. ഒരു ദൈവത്തെ കാണുന്നത് പോലെ കണ്ട ആളാണ് മോഹന്‍ലാല്‍. ഞാന്‍ ആദ്യമായി തിയേറ്ററില്‍ പോയി കണ്ടത് ലാലേട്ടന്റെ ഹരികൃഷ്ണന്‍സ് എന്ന സിനിമയാണ്. അന്ന് മനസില്‍ കയറ്റിയ ആരാധനപാത്രം എന്നെ വഴക്ക് പറഞ്ഞത് ഉള്‍കൊള്ളാന്‍ എനിക്ക് സാധിച്ചില്ല. അതെന്റെ മാത്രം കുഴപ്പമാണ്. അതിലാരെയും കുറ്റം പറയില്ല.


ഒന്നിന് പുറകേ ഒന്നായി അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളുണ്ട്. ലക്ഷക്കണക്കിന് ആളുകളുടെ അഭിപ്രായമാണ് എന്ന് പറഞ്ഞതോടെ എനിക്ക് പാളി പോയോ എന്ന ചിന്ത വന്നു. ഞാനൊരു എന്റര്‍ടെയിനറാണ്. എല്ലാവരെയും രസിപ്പിക്കാന്‍ ശ്രമിച്ചിട്ടും അത് ആരിലേക്കും എത്തിയില്ലേ? അവര്‍ക്കൊക്കെ എന്നെ അപഹാസ്യനായിട്ടുള്ള ഒരാളായിട്ടാണോ തോന്നിയത്, എന്റെ തമാശ ആര്‍ക്കും മനസിലായില്ലേ എന്നിങ്ങനെയുള്ള ചിന്തകള്‍ വന്നു. പിന്നെ മനുഷ്യനല്ലേ പുള്ളേ... ദേഷ്യം വരുമ്പോള്‍ അതുപോലെ പ്രകടിപ്പിക്കും. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞാന്‍ ഇവിടെ വരെ എത്തിയത്. എന്റെ ലൈഫ് സ്റ്റോറി ബിഗ് ബോസില്‍ പറയാന്‍ പറ്റിയില്ല. ബാക്ഗ്രൗണ്ട് ഡാന്‍സറായിട്ടും കൊറിയോഗ്രാഫറായിട്ടും ലൈറ്റ് പിടിക്കുന്ന ആളായിട്ടുമൊക്കെ ഞാന്‍ പണി എടുത്തിട്ടുണ്ട്. എന്നിട്ടാണ് ഈ കൊച്ച് സ്ഥലത്ത് എത്തി നില്‍ക്കുന്നത്.


ഇമോഷണലി ഞാന്‍ തകര്‍ന്ന് പോയി. ശരിക്കും അങ്ങനെയാവാന്‍ പാടില്ല. അതെന്റെ കുറവാണെന്ന് ഞാന്‍ സമ്മതിക്കുന്നു. അത്രയും വലിയൊരു നടന്‍ പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു. ശനി, ഞായര്‍ എപ്പിസോഡിനുള്ളില്‍ ചില കാര്യങ്ങള്‍ സംഭവിച്ചെങ്കിലും നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല. അത് ഞാനും പറയുന്നില്ല. അതിന്റെയൊക്കെ ഫലമായിട്ട് ഞായറാഴ്ച ആയപ്പോഴെക്കും ഞാന്‍ ഭയങ്കരമായി തകര്‍ന്ന് പോയി. വല്ലാതെ വിഷമിച്ചാണ് അകത്തിരുന്നത്. എങ്ങനെയും പുറത്ത് പോകണമെന്ന് വിചാരിച്ചു. പിന്നെ പൂജയാണ് എനിക്കവിടെ ട്രിഗര്‍ ചെയ്ത മറ്റൊരു പ്രശ്നം. അവള്‍ വേദന കൊണ്ട് കരയുകയാണ്. പുറത്ത് പോകാനും പറ്റുന്നില്ല, അങ്ങനെയാണ് ആകെ തകര്‍ന്ന നിലയിലേക്ക് എത്തുന്നത്. എന്റെ ട്രിഗറിംഗ് പോയിന്റ് അതാണ്. ബാക്കിയുള്ളവരെ പോലെ എന്നെ കംപെയര്‍ ചെയ്യരുത്. കഴിഞ്ഞ സീസണിലെയും ഒന്നാം സീസണിലെയും വിന്നറിന്റെ മനക്കട്ടി അങ്ങേ ലെവലിലാണ്. അത്രയ്ക്കൊന്നും മനക്കട്ടിയുള്ള ആളല്ല ഞാന്‍. അങ്ങനെയുള്ള ഒരാള്‍ ഈ ഗെയിമില്‍ വരാന്‍ പാടില്ലെന്ന് നിങ്ങള്‍ പറയുമായിരിക്കും. എല്ലാവരും എല്ലാം തികഞ്ഞത് ആയിരിക്കില്ലല്ലോ. എന്റെ കുറവ് കാരണം രണ്ട് ദിവസം ഞാന്‍ വല്ലാതെ കരയുകയും വിഷമിക്കുകയും ചെയ്തു. എങ്ങനെയും പുറത്ത് പോകണമെന്ന് പറഞ്ഞ് കണ്‍ഫെഷന്‍ റൂമില്‍ പോയി. ഞാന്‍ പറഞ്ഞതൊന്നും അവര്‍ ഉള്‍കൊണ്ടില്ല. വീണ്ടും തിരികെ വീടിനകത്തേക്ക് വന്നു. ഒട്ടും പറ്റില്ലെന്ന് വന്നതോടെയാണ് സൈക്കോളജിസ്റ്റിനെ കാണാന്‍ അവസരം കിട്ടിയതെന്നാണ്' സിബിന്‍ പറയുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Akhil marar (@akhilmarar1)

akhil marar against bigg boss

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES