മലയാളികളുടെ ചലച്ചിത്രാസ്വാദനം തരംതാഴ്ന്നുവെന്ന വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിമര്‍ശിച്ച് മേജര്‍ രവി. ചന്ദനക്കുറി ഇട്ട് മോഹന്‍ലാലിന്റെ സിനിമ കാണാന്‍ പോകുന്നുവെന്ന് എടുത്തു പറയുന്ന അടൂരിന്റെ പ്രസ്താവന കാപട്യം നിറഞ്ഞതാണ്. ഈ ഡിജിറ്റല്‍ ലോകത്ത് ആര്‍ക്കു വേണമെങ്കിലും സിനിമ എടുക്കാം. ഒരു പരീക്ഷയ്ക്കു പഠിച്ചു മാര്‍ക്ക് വാങ്ങേണ്ട സംഗതിയല്ല സിനിമയെന്നും മേജര്‍ രവി പറഞ്ഞു.
വാളയാര്‍ സംഭവത്തിലും അദ്ദേഹം നിലപാട് വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞാല്‍ ജോളി കേസ് പോലെ തീരാവുന്ന കേസാണ് വാളയാറിലേതെന്നും ഏതു പാര്‍ട്ടിക്കാരായാലും തെറ്റു ചെയ്താല്‍ അതു ചെയ്‌തെന്നു ചൂണ്ടിക്കാട്ടാനുള്ള ചങ്കൂറ്റം നേതാക്കന്മാര്‍ക്ക് ഉണ്ടാകണമെന്നും മേജര്‍ രവി പറഞ്ഞു.നിങ്ങള്‍ നിങ്ങളുടെതായ സമയത്ത്, സിനിമകള്‍ എടുത്തിട്ട്, അതെല്ലാം വിദേശരാജ്യങ്ങളില്‍ പോയി വിറ്റിട്ട്, ഇത്രയും വലിയ വ്യക്തിയായെന്ന് പറയുന്നതിനെ നിങ്ങളുടെ ഭാഗ്യമായി മാത്രം കണക്കാക്കിയാല്‍ മതി. കാരണം ആ സിനിമയെ കുറച്ചു പേര്‍ അഭിനന്ദിച്ചു. ഇവിടത്തെ നാട്ടുകാര്‍ക്ക് ആര്‍ക്കും ആ സിനിമ മനസിലായിട്ടില്ല. ഇന്നു മലയാള സിനിമയെ തരംതാഴ്ത്തി സംസാരിക്കുന്ന സമയത്ത് അദ്ദേഹം ഈയടുത്ത കാലത്ത് എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്, ആ ചെയ്ത സിനിമകള്‍ക്ക് എവിടെയാണ് അംഗീകാരം കിട്ടിയിരിക്കുന്നത് എന്നുള്ളത് അദ്ദേഹം തന്നെ തിരിഞ്ഞു നോക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു