25ന്റെ നിറവില്‍ സരിഗമപ; ആഘോഷം കോവിഡ് ധനസമാഹാരണ യജ്ഞമാക്കി സീ

Malayalilife
topbanner
25ന്റെ നിറവില്‍ സരിഗമപ; ആഘോഷം കോവിഡ് ധനസമാഹാരണ യജ്ഞമാക്കി സീ

ബോളിവുഡിന്റെയും മറ്റു ഭാഷാ സിനിമകളുടേയും താളമായി മാറിയ നിരവധി ഗായകരെ വാര്‍ത്തെടുത്ത ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ 25 വര്‍ഷം പിന്നിടുന്നു. മലയാളത്തിലെ യുവത്വം നിറഞ്ഞ വിനോദ ചാനലായ സീ കേരളം ഉള്‍പ്പെടെ സീ നെറ്റ്‌വര്‍ക്ക് വിവിധ ഭാഷകളില്‍ ഇന്ത്യയിലൂടനീളം സംപ്രേഷണം ചെയ്യുന്ന ഈ സംഗീത പരിപാടിയുടെ രജത ജൂബിലി ഈ ലോക്ഡൗണ്‍ കാലം വീട്ടകങ്ങളില്‍ വേറിട്ട അനുഭവമായാണ് ആഘോഷിക്കുന്നത്.

ചാനലിലും ഏറെ ഫോളോവേഴ്‌സുള്ള സോഷ്യല്‍ മീഡിയയിലും രണ്ടു തരം സംഗീത വിരുന്നുമായാണ് സീ മേയ് 24 ഞായറാഴ്ച പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്നത്. രാവിലെ 10.30ന് ചാനലിന്റെ ഫേസ്ബുക്ക് പേജില്‍ സരിഗമപ കുടുംബം ഒരു ലൈവത്തോണിലൂടെ പ്രേക്ഷകര്‍ക്കൊപ്പം ചേരും. വൈകുന്നേരം 7.30ന് ചാനലില്‍ കണ്‍സേര്‍ട്ടും പ്രക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട്. വിവിധ ഭാഷകളിലുള്ള സീ ചാനലുകളിലെ സരിഗമപ താരങ്ങളും ജഡ്ജസും ജൂറികളും അണിനിരക്കുന്ന ലൈവ് പരിപാടിയാണിത്. താരങ്ങളും അതിഥികളുമെല്ലാം അവരുടെ വീട്ടിലിരുന്ന് തന്നെയാണ് സ്‌ക്രീനില്‍ ഒരുമിച്ചെത്തുന്നത്. മേയ് 24നു നടക്കുന്ന ലൈവ് സംഗീത പരിപാടി സീ നെറ്റ് വര്‍ക്കിന്റെ വിവിധ ഭാഷാ വിനോദ ചാനലുകളില്‍ തത്സമയം സംപ്രേഷണം ചെയ്യും.

ഈ രണ്ടു പ്രത്യേക പരിപാടികളും കോവിഡ്19 പശ്ചാത്തലത്തില്‍ പ്രത്യേക സഹായ ധനസമാഹരണ യജ്ഞം കൂടിയാകും. ഇന്ത്യയിലൂടനീളമുള്ള സംഗീത രംഗത്തെ നിരവധി കലാകാരന്മാരും പ്രമുഖരും ഈ യജ്ഞത്തിനായി ഒരു വേദിയില്‍ കൈകോര്‍ക്കും.

മലയാളത്തിലടക്കം വിവിധ ഭാഷാ സിനിമകളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്ത ഗായിക ശ്രേയ ഘോഷല്‍ മുതല്‍ നിരവധി പിന്നണി ഗായകര്‍ സീ നെറ്റ് വര്‍ക്കിന്റെ സരിഗമപ സംഗീത റിയാലിറ്റി ഷോയിലൂടെ അരങ്ങിലെത്തിയവരാണ്. ഒരു വര്‍ഷം കൊണ്ട് മലയാളി പ്രേക്ഷകര്‍ നെഞ്ചേറ്റിയ സീ കേരളം അവതരിപ്പിക്കുന്ന സരിഗമപയിലെ 10 ഫൈനലിസ്റ്റുകള്‍ ഇതിനകം തന്നെ പിന്നണി ഗായകരായി മാറിക്കഴിഞ്ഞു. മലയാളികള്‍ പൂര്‍ണ ഹൃദയത്തോടെ സ്വീകരിച്ച ഈ പരിപാടിയുടെ വലിയ വിജയ മാണിത്.

 

Sarigamapa a popular music reality show has been around for 25 years

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES