തമിഴ് മിനിസ്‌ക്രീന്‍ പരമ്പരകളില്‍ സഹതാര വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടിയാണ് റീഹാന.സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് താരം ഇപ്പോഴിതാ സിനിമാ മേഖലയില്‍ നടക്കുന്ന ചൂഷണങ്ങളെക്കുറിച്ച് തുറന്ന് പറച്ചിലാണ് ശ്രദ്ധനേടുന്നത്. തനിയ്ക്ക് പറയാനുള്ള കാര്യങ്ങള്‍ വരും വരായികകളെ കുറിച്ച് ആലോചിക്കാതെ തന്നെ വെട്ടി തുറന്ന് പറയുന്ന റീഹാനയുടെ അഭിമുഖം ഇതിന് മുന്‍പും വൈറലായിട്ടുണ്ട്. സിനിമ - സീരിയല്‍ രംഗത്തെയും മറ്റ് തൊഴിലിടങ്ങളിലെയും ലൈംഗിക അതിക്രമങ്ങളെ കുറിച്ചാണ് ഇപ്പോള്‍ റീഹാന സംസാരിച്ചിരിയ്ക്കുന്നത്.
വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണെന്നും അവസരങ്ങള്‍ക്കായി കൂടെ കിടക്കാന്‍ ക്ഷണിക്കുന്നവര്‍ ഉണ്ടെന്നും പറയുകയാണ് റീഹാന. സിനിമയില്‍ കാസ്റ്റിങ് കൗച്ച് എന്ന പേരിലാണ് ഈ ചൂഷണങ്ങള്‍ അറിയപ്പെടുന്നത്. അവിടെയും വേണോ വേണ്ടയോ എന്ന തീരുമാനം എടുക്കേണ്ടത് നമ്മളാണ്. ചില ആര്‍ട്ടിസ്റ്റുകള്‍ അവരുടെ നിലനില്‍പിന് വേണ്ടി തയ്യാറാവും. ചിലര്‍ അവസരം വേണ്ട മാനം മതിയെന്ന് കരുതി പിന്മാറും.
അതെല്ലാം ഓരോരുത്തരുടെ ചോയിസാണ്. സിനിമയില്‍ മാത്രമല്ല ഇത്. പണം കാണിച്ച് കൊതിപ്പിച്ചും, അവസരങ്ങള്‍ വാഗ്ദാനം ചെയ്തും പല മേഖലകളിലും നടക്കുന്നുണ്ട്. മകള്‍ക്ക് നല്ല അവസരം കിട്ടാന്‍ കൂടെ കിടക്കാന്‍ തയ്യാറായ ഒരു നടിയുടെ അമ്മയെ തനിക്ക് അറിയാമെന്നും റീഹാന പറയുന്നു.
മകള്‍ക്ക് അവസരം നല്‍കാന്‍ അമ്മയോട് കൂടെ കിടക്കാന്‍ ആവശ്യപ്പെടുകയും. മകള്‍ക്ക് നല്ല അവസരം കിട്ടണം എന്ന് പറഞ്ഞ് അമ്മ അതിന് സമ്മതിക്കുകയുമായിരുന്നു. എന്നാല്‍ ആ കുട്ടിക്ക് അവസരം നല്‍കിയില്ല. ഇവിടെ ആരാണ് തെറ്റുകാര്‍? അവരെ ഉപയോഗിച്ചവരാണോ, അതോ അതിന് സമ്മതിച്ചവരോ? എന്നും താരം ചോദിച്ചു. ഇന്ന് സിനിമയില്‍ മുന്നേറണമെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് കഴിവ് മാത്രം പോര, വീട്ടുവീഴ്ചകള്‍ക്ക് തയ്യാറാവണം.
ഇനി വിട്ടു വീഴ്ച ചെയ്താലും കഴിവില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. സിനിമയില്‍ വരുന്ന ഭൂരിപക്ഷം നായികമാരും അഡ്ജസ്റ്റ്മെന്റിന് തയ്യാറായി കൊണ്ട് തന്നെയാണ്. ചുരുക്കം ചിലര്‍ മാത്രമാണ് വീട്ടുവീഴ്ച ചെയ്യാതെ അഭിനയിക്കുന്നത്. അവരുടെ കരിയര്‍ ഗ്രാഫ് നോക്കിയാല്‍ അറിയാന്‍ കഴിയും, വളരെ പതിയെ ആയിരിക്കും അവരുടെ വളര്‍ച്ച' എന്നും റിഹാന പറഞ്ഞു.
ചെറുപ്പം മുതലെ തനിയ്ക്ക് നേരെ വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെ പ്രതികരിക്കാറുണ്ട് എന്ന് റീഹാന പറഞ്ഞു. പന്ത്രണ്ട് വയസ്സ് പ്രായമുള്ളപ്പോളായിരുന്നു അത്. മറ്റ് കുട്ടികള്‍ക്കൊപ്പം ഒളിച്ചു കളിക്കുന്നതിന് ഇടയില്‍ ഒരാള്‍ എന്റെ ശരീരത്തില്‍ തെറ്റായ ഉദ്ദേശത്തോടെ തൊട്ടു. അപ്പോള്‍ തന്നെ കൈയ്യില്‍ കിട്ടിയത് എടുത്ത് അയാളെ തിരിച്ചടിച്ചു. അപ്പോള്‍ മുതലേ ആ ധൈര്യം ഉണ്ടെങ്കില്‍, ഇപ്പോള്‍ അത് ഞാന്‍ തീര്‍ച്ചയായും കാണിക്കും എന്ന് പറഞ്ഞുകൊണ്ട് ആണ് അഭിമുഖം തുടങ്ങുന്നത്.
പിന്നീട് ഹോര്‍മോണ്‍ ചെയ്ഞ്ചുകള്‍ എല്ലാം വരുമ്പോള്‍ നമുക്ക് പ്രണയം തോന്നിയേക്കാം. പക്ഷെ എനിക്ക് അതും ഉണ്ടായിരുന്നില്ല. മറ്റ് പല ഉത്തരവാദിത്വങ്ങള്‍ക്കും നടുവിലായിരുന്നു ഞാന്‍. ആ ഉത്തരവാദിത്വം കാരണമാണ് ഒന്‍പതാം ക്ലാസ് മുതല്‍ എനിക്ക് പഠനം നിര്‍ത്തേണ്ടി വന്നത്. പല ഷോപ്പുകളിലും പോയി സെയില്‍സ് ഗേള്‍ ആയും, അക്കൗണ്ടന്റ് ആയും ജോലി ചെയ്തു. അങ്ങനെ ജോലി ചെയ്യാന്‍ പോയ ഇടത്ത് നിന്ന് ദുരനുഭവം ഉണ്ടായപ്പോള്‍, അവിടെ പ്രതികരിക്കാന്‍ നിന്നില്ല, ആ ജോലി ഉപേക്ഷിച്ച് ഇറങ്ങി.
അങ്ങനെ ജോലി ചെയ്യുന്ന ഇടത്ത് നിന്ന് എല്ലാം തെറ്റായ അനുഭവം ഉണ്ടായപ്പോള്‍, ഇത് തുടരും എന്ന് എനിക്ക് ബോധ്യമായി. ഒരു സ്ത്രീ എന്നാല്‍ ആണുങ്ങളുടെ ഉപദ്രവം നേരിട്ടുകൊണ്ടേയിരിയ്ക്കും. അത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ എങ്ങിനെ തീരുമാനങ്ങള്‍ എടുക്കുന്നു എന്നതിലാണ് അതിജീവനം എന്ന് എനിക്ക് മനസ്സിലായി. അവിടെ കിടന്ന് ഒച്ച എടുത്ത് ബഹളം ഉണ്ടാക്കിയത് കൊണ്ടോ, വീട്ടുകാരെ കൂട്ടിക്കൊണ്ട് വന്നത് കൊണ്ടോ പൊലീസില്‍ പരാതി നല്‍കിയതുകൊണ്ട് കാര്യമില്ല. കൃത്യമായ രീതിയില്‍ പ്രതികരിക്കാന്‍ കഴിയണമെന്നും നടി പറയുന്നു.
സിനിമയില്‍ തനിക്ക് നേരിട്ടത് അവസരം നല്‍കാം, സിനിമയില്‍ റോളുണ്ട് എന്ന് പറഞ്ഞ് കോണ്ടാക്ട് നമ്പര്‍ വാങ്ങും. അതിന് ശേഷം നമുക്ക് അവസരവും തരും. അഭിനയിച്ചു തുടങ്ങിയാല്‍ പിന്നെ മെസേജുകളാണ്. ആദ്യം സുന്ദരിയാണ്, മികച്ച അഭിനയമാണ് എന്നൊക്കെ പറഞ്ഞ് പ്രശംസിയ്ക്കും. അതിനൊക്കെ അപ്പുറം, നേരിട്ട് അഡ്ജസ്റ്റ്മെന്റിന് വേണ്ടി ആവശ്യപ്പെടും. ആ പരിതി ലംഘിച്ചാല്‍ ഞാന്‍ എല്ലായിടത്ത് നിന്നും അയാളെ ബ്ലോക്ക് ചെയ്യും, തൊട്ടടുത്ത ദിവസം മുതല്‍ എന്നെ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന പ്രൊജക്ടില്‍ നിന്നും ഒഴിവാക്കും- ഈ രീതിയിലാണ് അധികവും സംഭവിയ്ക്കുന്നത്. ഒരു ലിമിറ്റ് കടന്ന് എന്നോട് മോശമായി ഇടപെടാനുള്ള അവസരം ഞാന്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്നും നടി പറയുന്നു.