Latest News

സെല്‍മീ ദ ആന്‍സറില്‍ വിലപേശലുമായി റബേക്കയും ഡെല്ലയും; അറിവിന്റെ വേദിയില്‍ കസ്തൂരിമാന്‍ നടിമാരുടെ തകര്‍പ്പന്‍ പ്രകടനം

Malayalilife
 സെല്‍മീ ദ ആന്‍സറില്‍ വിലപേശലുമായി റബേക്കയും ഡെല്ലയും; അറിവിന്റെ വേദിയില്‍ കസ്തൂരിമാന്‍ നടിമാരുടെ തകര്‍പ്പന്‍ പ്രകടനം

ഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന കസ്തൂരിമാന്‍ എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരരായ താരങ്ങളാണ് ഡെല്ലയും റെബേക്കയും. സീരിയലിലെ നായിക കഥാപാത്രമായ കാവ്യയെയാണ് റബേക്ക അവതരിപ്പിക്കുന്നത്. ടേക്ക് ഓഫ്, ഒരു സിനിമാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങളില്‍ റെബേക്ക എത്തിയിരുന്നു. കസ്തൂരിമാന്‍ കൂടാതെ നിരവധി സീരിയലുകളിലും റെബേക്ക തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. അഭിനയ രംഗത്തെ പുതുമുഖ താരമാണ് ഡെല്ല. കാവ്യയുടെ രണ്ടാമത്തെ സഹോദരി കീര്‍ത്തിയുടെ വേഷമാണ് ഡെല്ല കൈകാര്യം ചെയ്യുന്നത്. വളരെ കുറച്ചു നാള്‍ കൊണ്ടു തന്നെ കസ്തൂരിമാന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളില്‍ ഇടം പിടിക്കുകയായിരുന്നു. നിരവധി ട്വിസ്റ്റുകളും ജീവയുടേയും കാവ്യയുടെയും റൊമാന്‍സും ഒക്കെയായി സീരിയല്‍ മുന്നേറുകയാണ്. 

ഇപ്പോള്‍ ഏഷ്യാനെറ്റിലെ തന്നെ സെല്‍ മീ ദ ആന്‍സര്‍ എന്ന പരിപാടിയില്‍ റെബേക്കയും ഡെല്ലയും എത്തുകയാണ്. അറിവിന്റെ വേദിയിലേക്ക് വിലപേശലുമായി ഇരുവരും എത്തുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. സെല്‍ മീ ദ ആന്‍സര്‍ വേദിയില്‍ ഇരുവരും ഒരുമിച്ചുളള ഡാന്‍സിന്റെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഹിന്ദിപാട്ടിനു ചുവടു വയ്ക്കുന്ന ഇരുവരുടെയും വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. മനോഹരമായ നൃത്തച്ചുവടുകളോടെയാണ് ഇരുവരും എത്തിയിരിക്കുന്നത്. സക്രീനിനു പുറത്ത് ടിക്ടോക്കിലും ഡബ്സ്മാഷിലുമൊക്കെ താരങ്ങളാണ് കസ്തൂരിമാനിലെ അഭിനേതാക്കള്‍. സീരിയലിലെ മുത്തശ്ശിയായി അഭിനയിക്കുന്ന ശ്രീലത നമ്പൂതരിയും ഡബ്സ്മാഷുകളിലുണ്ട്. സീരിയലിനെക്കാളും കൂടുതല്‍ കസ്തൂരിമാനിലെ അഭിനേതാക്കളെ ശ്രദ്ധേയരാക്കിയത്  ഡബ്സമാഷുകളാണ്. ഒന്നിനൊന്നു മികച്ച ഡബ്സ്മാഷുകളാണ് ഇവരുടേതായി പുറത്തിറങ്ങുന്നത്. റെബേക്കയും ശ്രീക്കുട്ടിയുടെ വേഷം അഭിനയിക്കുന്ന ഹരിതയുമാണ് ഡബ്സ്മാഷിലെ സ്ഥിരം താരങ്ങള്‍. സീരിയലിലെ എല്ലാ കഥാപാത്രങ്ങളും ചേര്‍ന്നുളള ഡബ്സ്മാഷുകളും ഏറെ വൈറലാകുന്നുണ്ട്. ഇപ്പോള്‍ ഏഷ്യാനെറ്റിലെ തന്നെ സെല്‍ മീ ദ ആന്‍സര്‍ എന്ന പരിപാടിയില്‍ റെബേക്കയും ഡെല്ലയും എത്തുകയാണ്. അറിവിന്റെ വേദിയിലേക്ക് വിലപേശലുമായി ഇരുവരും എത്തുന്നത് കാണാനുളള കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുവരും ഒത്തുചേര്‍ന്ന് സെല്‍മീ ദ ആന്‍സര്‍   താമശകളും ഡബ്സ്മാഷുകളും കാണാ


 

Rebecca and Della in Sell me the answer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES