ശ്രീനി പേളി ബന്ധം അനുദിനം വളരുകയാണെങ്കിലും ഇപ്പോഴും മത്സാര്‍ഥികള്‍ക്കിടയില്‍ ഇവരുടെ ബന്ധത്തെ സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്നലെ സുരേഷും സാബുവും തമ്മില്‍ സംസാരിച്ചതും ഇത് തന്നെയായിരുന്നു. ശ്രീനി പേളിയെ ചതിക്കുകയാണെന്നാണ് സാബു പറയുന്നത് അതിന് വ്യക്തമായ കാരണവും സാബു വെളിപ്പെടുത്തി. ഇതു കേട്ട ആരാധകരും ഞെട്ടലിലാണ് സോഷ്യല്‍മീഡിയയില്‍ പേളിഷ് പ്രണയം ആഘോഷിച്ചിരുന്ന ആരാധകര്‍ക്കിടയിലും ഇപ്പോള്‍ ശ്രീനി ഒരു ചതിയനാണോ എന്നാണ് ചര്‍ച്ച നടക്കുന്നത്.
ഇന്നലെ രാത്രിയാണ് സുരേഷും സാബുവും പേളി-ശ്രീനി പ്രണയത്തെകുറിച്ച് ചര്‍ച്ച നടത്തിയത്. എന്നാല്‍ ശ്രീനി സീരിയസ് ആണെന്നും പേളി തമാശയ്ക്കാണെന്നും പറഞ്ഞ് സുരേഷാണ് ചര്‍ച്ച തുടങ്ങിയത്. അതേസമയം അങ്ങനെയല്ലെന്നും ശ്രിനീയാണ് ചതിക്കുന്നതെന്നും പേളി പാവമാണെന്നുമാണ് സാബു പറഞ്ഞത്. ശ്രീനി ഷോയില്‍ ജയിക്കുകയെന്ന് ഉദ്ദേശത്തോടെയാണ് പേളിയെ പ്രണയിക്കുന്നതെന്നാണ് സാബു പറയുന്നത്. തമിഴ് ബിഗ് ബോസ് കണ്ടാണ് ശ്രിനി ഷോയിലേക്ക് എത്തിയതെന്നും തമിഴില്‍ ജയിച്ചത് ഷോയില്‍ ഇത്തരത്തില്‍ പ്രണയിച്ച ഒരാളാണെന്നും ശ്രീനി പറഞ്ഞതായും സാബു പറയുന്നു.
ഷോയില്‍ എത്തുന്ന വരെയും ശക്തമായ ഒരു പ്രണയം ഉണ്ടായിരുന്ന ആളാണ് ശ്രിനിയെന്ന് സാബു പറയുന്നു. അങ്ങനെയുള്ള ശ്രിനി എങ്ങനെയാണ് ദിവസങ്ങള്‍ കൊണ്ട് പേളിയെ പ്രണയിക്കുകയെന്ന ചോദ്യവും സാബു ഉന്നയിക്കുന്നുണ്ട്. ബിഗ് ബോസ് ഷോയില്‍ ജയിക്കണമെന്നും അതില്‍ നിന്നും ജയിച്ച് നേടുന്ന പണം കൊണ്ട് ജീവിതം കെട്ടിപ്പടുക്കണമെന്നും അല്ലാതെ ഷോയില്‍നിന്നും ഒരു ജീവിത പങ്കാളിയെ കണ്ടെത്തുകയല്ലെ ശ്രിനിയുടെ ഉദ്ദേശമെന്നും സാബു അനൂപിനോട് വെളിപ്പെടുത്തി. അതേസമയം ഒറ്റയ്ക്കായ പേളിക്ക് പെട്ടെന്ന് ശ്രീനിയുടെ സ്നേഹം ലഭിച്ചപ്പോള്‍ അത് ആത്മാര്‍ഥമാണെന്ന് കരുതിയതായും, ആത്മാര്‍ഥതയോടെയാണ് ശ്രിനിയെ തിരികേ പേളി സ്നേഹിക്കുന്നതെന്നും സാബു പറയുന്നു. ഷോയില്‍ നിന്നും പുറത്തായാല്‍ പേളി വഴിയാധാരമാകുമെന്നാണ് സാബുവിന്റെ കണ്ടെത്തല്‍.