കസ്തൂരിമാനിലെ ശിവാനിയായി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത് നടി സീരിയല്‍ പ്രതീക്ഷ ജി പ്രദീപാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത അമ്മ സീരിയലിലൂടെയാണ് പ്രതീക്ഷ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഇതില്‍ നെഗറ്റീവ് കഥാപാത്രമായിട്ടാണ് പ്രതീക്ഷ തിളങ്ങിയത്. തുടര്‍ന്ന് പ്രണയം, ആത്മസഖി തുടങ്ങിയ സീരിയലിലും പ്രതീക്ഷ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇതിന് പിറകേയാണ് ഇപ്പോള്‍ കസ്തൂരിമാനിലും ശിവാനി എന്ന വില്ലത്തിയായി പ്രതീക്ഷ അഭിനയിച്ച് കസറുന്നത്.
അമ്മ സീരിയലില്‍ ആദ്യമായി എത്തിയപ്പോള്‍ നല്ല നീണ്ട മുടി ഉള്ള പെണ്‍കുട്ടിയായിരുന്നു പ്രതീക്ഷ. ചുരിദാര്‍ ഒക്കെ ധരിച്ച് നല്ല ശാലീന സുന്ദരിയായിട്ടാണ് പ്രതീക്ഷ ആദ്യ സീരിയലില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ കുറച്ച് എപിസോഡ് കഴിഞ്ഞ് പിന്നീട് പ്രതീക്ഷയെ കണ്ടവരോക്കെ ഞെട്ടി. ഓരോ എപിസോഡ് കഴിഞ്ഞപ്പോഴേക്കും പ്രതീക്ഷയുടെ മുടി കുറേശയായി കുറഞ്ഞു. ഒപ്പം ചുരിദാറൊക്കെ മാറി ജീന്‍സും ടോപ്പുമൊക്കെയായി പ്രതീക്ഷയുടെ വേഷം. മേക്കപ്പും അതനുസരിച്ച് മാറിക്കൊണ്ടിരുന്നു. ഇപ്പോഴാകട്ടെ മുടിയൊക്കെ തൊളൊപ്പം മുറിച്ച് മോസ്റ്റ് മോഡേണ്‍ ഡ്രസിലാണ് പ്രതീക്ഷ സീരിയലുകളില്‍ അഭിനയിക്കുന്നത്.
ഹോട്ട് സ്റ്റാറിലെ അമ്മ സീരിയലിലെ പണ്ടത്തെ ചില എപിസോഡിലെ പ്രതീക്ഷുടെ ചില ചിത്രങ്ങള്‍ വൈറലായതോടെയാണ് നടിയുടെ മാറ്റം പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. ഇതൊടെ ഇപ്പോഴത്തെ ചിത്രങ്ങളും പഴയ ചിത്രങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായി. അതേസമയം പിടിച്ചുനില്‍ക്കാനുള്ള പാടിലാകും നടി ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത് എന്ന് ചിലര്‍ പറയുമ്പോള്‍, അതല്ല തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും ചെയ്യാനാവുമെന്ന് തെളിയിക്കാനായിട്ടാണ് പ്രതീക്ഷ മാറിയതെന്നാണ് പ്രതീക്ഷ ഫാന്‍സ് പറയുന്നത്. ഇതിനായിട്ടാണ് ഹെയര്‍സ്റ്റൈലാക്കിയതും മോഡേണ്‍ വസ്ത്രങ്ങളണിയുന്നതെന്നാണ് ഇവര്‍ പറയുന്നതെങ്കിലും പിന്നീട് ഇപ്പോഴുള്ള കസ്തൂരിമാനില്‍ വരെ ഇതേ ലുക്കാണല്ലോ നിലനിര്‍ത്തുന്നതെന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. ഇറുകിപിടിച്ച ഡ്രസ് ഇട്ട് എന്ത് മാറ്റമാണ് ഉണ്ടാക്കുന്നതെന്നും ഇവര്‍ ചോദിക്കുന്നു.