ലോക്കല്‍ വോയ്‌സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അനുജയ് രാമന്‍,അജയ് രാമന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമാണ് ലൂസര്‍.അനൂപ് രാമന്‍, അജയ് രാമന്‍ എന്നീ സഹോദരങ്ങള്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എന്നതാണ് പ്രത്യേകത. നിരാശയിലാണ്ടു പോയ ജീവിതത്തില്‍ നിന്നും, അനുഭവങ്ങളുടെ വെളിച്ചത്തിലൂടെ വിജയത്തിലേക്ക് എത്തിപ്പെടുന്ന യുവാവിന്റെ കഥ പറയുന്ന ഹ്രസ്വ ചിത്രമാണ് ലൂസര്‍. ചിത്രം യുവാക്കളുടെ ഇടയില്‍ ശ്രദ്ധേമായിരിക്കുകയാണ്.എത്തി പിടിക്കാന്‍ സാധിക്കാത്തതായി ഒന്നുമില്ല എന്നതാണ് ചിത്രത്തിന്റെ അവസാനം വരെ നല്‍കുന്നത്സന്ദേശം.
സാലിഹ് മരക്കാര്‍ ആണ് ചിത്രത്തില്‍കേന്ദ്രകഥാപാത്രമായെത്തിയിരിക്കുന്നത്. ശ്രീജിത്ത് തടത്തില്‍, നീധീഷ് പാലംതലക്കല്‍ എന്നിവര്‍ പ്രൊഡ്യൂസര്‍ ആയും, പ്രൊഡക്ഷന്‍ കണ്ട്രോളേഴ്‌സ് ആയും പ്രവര്‍ത്തിച്ചു. കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി, ഹിമാചല്‍ എന്നിവിടങ്ങളില്‍ ആയിരുന്നു ഷൂട്ടിംഗ് ലൊക്കേഷനുകള്‍. ക്‌ളൈമാക്സ് ഷൂട്ടിംഗ് ഹിമാലയത്തിലെ മണാലിയിലേ ദേശീയ പാതയിലെ റോഹ്താങ് പാസില്‍ ആയിരുന്നു.
സമുദ്രനിരപ്പില്‍ നിന്നും 3978 മീറ്റര്‍ ഉയരത്തില്‍, വെറും 2 ഡിഗ്രി താപനിലയില്‍ നടന്ന ഷൂട്ടിംഗ് വളരെ വെല്ലുവിളി ഉയര്‍ന്ന ഒരു അനുഭവമാണ് സമ്മാനിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. മന്ദാരം സിനിമയുടെ സംഗീതം ചെയ്ത മുജീബ് മജീദ് ആണ് ലൂസറിനും സംഗീതം നിര്‍വഹിച്ചത്. ഹിന്ദി സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ഇതിന്റെ മ്യൂസിക് കടന്നുപോവുന്നത്.20 മിനിട്ട് ദൈര്‍ഘ്യമുള്ള ഈ ഹ്രസ്വചിത്രം 43 ദിവസമെടുത്തായിരുന്നു ചിത്രീകരണം പൂര്‍ത്തിയാക്കിയത്. രചനയും ഛായാഗ്രഹണവും, എഡിറ്റിംഗും അനൂപ് രാമനും അജയ് രാമനും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ഹിന്ദി കവി സത്യവ്രത് സിംഗ് ജഡേജയാണ് ഗാനരചന. സൗണ്ട് മിക്സിംഗ് സുജിത്ത് ബത്തേരിയും സൗണ്ട് ഇഫക്ട്സ് ടോണി ബാബുവും നിര്‍വഹിച്ചിരിക്കുന്നു.