മിനിസ്‌ക്രീനില്‍ ഏറെ പ്രേക്ഷക പ്രീതി നേടി മുന്നേറുന്ന സീരിയലാണ് സീത. സീതയിലെ നായകനായ ഇന്ദ്രനെ പുറത്താക്കിയത് സംബന്ധിച്ച് വലിയ വിവാദങ്ങളാണ് ഉണ്ടായത്. എന്നാല്‍ ചില തെറ്റിദ്ധാരണകളുടെ പുറത്താണ് സീതയില്‍ നിന്നും ഇന്ദ്രനെ പുറത്താക്കിയതെന്നും കഥയുടെ ഒരു നിര്‍ണ്ണായക സമയത്ത് ഇന്ദ്രന്‍ മടങ്ങി വരുമെന്നും സംവിധായകന്‍ ഗിരീഷ് കോന്നി മലയാളി ലൈഫിനോട് പറഞ്ഞിരുന്നു. . എന്നാലിപ്പോള്‍ സീതയില്‍ ഇന്ദ്രന്റെ മടങ്ങി വരവാണ് കാണിച്ചിരിക്കുന്നത്. പക്ഷേ ഇന്ദ്രന്‍ മടങ്ങി എത്തിയേതാടെ സീരിയലിലെ രാമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബിപിന്‍ സീതയില്‍ നിന്നും ഇടവേള എടുത്തിരിക്കയാണ് എന്നാണ് വിവരം. ബിപിന്‍ തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
സീതയില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒരു ഇടവേള എടുക്കുകയാണെന്നാണ് ബിപിന്‍ അറിയിച്ചിരിക്കുന്നത്. മൂന്നു വര്‍ഷമായി താന്‍ സീത ടീമിനൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നും എന്നാലിപ്പോള്‍ സീരിയലില്‍ നിന്നും ചെറിയൊരു ഇടവേള എടുക്കുകയാണെന്നുമാണ് ബിപിന്‍ പറഞ്ഞിരിക്കുന്നത്. ഒപ്പം സീതയുടെ ആദ്യ ഭാഗമായ ചിന്താവിഷ്ടയായ സീത എന്ന സീരിയലില്‍ അഭിനയിക്കുമ്പോഴുളള ഒരു ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഇടവേള എടുക്കുന്നതിന്റെ കാരണവും വ്യക്തമാക്കിയിട്ടില്ല.താന്‍ താത്കാലികമായി ഒരു ഇടവേള എടുക്കയാണ് എന്നാണ് ബിപിന്‍ പറഞ്ഞിരിക്കുന്നതെങ്കിലും താരത്തിനെ സപ്പോര്‍ട്ട് ചെയ്തു കൊണ്ടാണ് ആരാധകര്‍ കമന്റുകള്‍ ഇട്ടിരിക്കുന്നത്. ഇത് കുറച്ച് നേരത്തെ എടുക്കേണ്ട തീരുമാനം ആയിരുന്നുവെന്നും നന്നായി എന്നുമാണ് ആരാധകര്‍ പറയുന്നത്. രാമനെയും സീത ടീം എടുത്ത് പുറത്ത് കളഞ്ഞോ എന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ബിപിന്‍ മറുപടിയും നല്‍കുന്നുണ്ട്. മിനിസ്‌ക്രീനില്‍ നിന്നും സിനിമയിലേക്ക് ചേക്കേറുകയാണോ എന്നും ചോദ്യങ്ങളുയരുന്നുണ്ട്. എന്നാല്‍ അത്തരത്തിലൊന്നുമില്ലെന്നും തന്നെ പുറത്താക്കിയതല്ല താന്‍ ഇടവേള എടുത്തതാണെന്നും ബിപിന്‍ ആരാധകര്‍ക്ക് മറുപടിയും നല്‍കുന്നുണ്ട്. രാമനെ ഇനി സ്‌ക്രീനില്‍ കാണാന്‍ പറ്റില്ലല്ലോ എന്ന വിശമ വും ആരാധകര്‍ പങ്കുവയ്ക്കുന്നുണ്ട്.
ചിന്താവിഷ്ടയായ സീത എന്നായിരുന്നു സീരിയലിന്റെ ആദ്യ പേര്. തുടക്കത്തില്‍ സീതയും രാമനുമായിരുന്നു കേന്ദ്രകഥാപാത്രം. അപ്പോള്‍ വില്ലനും, സഹനടനും മാത്രമായിരുന്നു ഇന്ദ്രന്‍. എന്നാല്‍, പിന്നീട് രാമന്‍ സീതയെ ഉപേക്ഷിക്കുകയും സീതയെ ഇന്ദ്രന്‍ വിവാഹം കഴിക്കുകയുമായിരുന്നു. ശേഷം, രാമന്‍ ദേവിയെ സ്വന്തമാക്കി. അതോടെ സീതയുടെ നായകനായി ഇന്ദ്രന്‍ മാറി. അത്തരത്തില്‍ കഥ മുന്നോട്ടു പോകുന്നതിനിടെയാണ് ഇന്ദ്രന്‍ എന്ന കഥാപാത്രത്തിന് അപകടം സംഭവിക്കുന്നതും മരിക്കുന്നതും. ആ കഥാപാത്രത്തെ ഇല്ലാതാക്കിയതിന് ആരാധകരുടെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ സീരിയലിലേക്ക് ഇന്ദ്രന്‍ മടങ്ങിയെത്തിയിരിക്കയാണ്. ആ അവസരത്തിലാണ് രാമനായ ബിപിന്‍ ഇടവേള എടുത്തിരിക്കുന്നത്. ഓരോ കഥാപാത്രങ്ങളും പുറത്ത് പോകുന്നതും പിന്നെ തിരിച്ചു വരുന്നതും കണ്ട് സീരിയലിന്റെ കഥാഗതി എങ്ങോട്ടാണെന്ന ആകാംഷയിലാണ് പ്രേക്ഷകര്‍. അതേ സമയം രാമന്റെ ഭാര്യയായി വേഷമിടുന്ന ഗൗരിയും സീരിയലില്‍ നിന്നും ഇടവേള എടുത്തതായി സൂചനയുണ്ട്.