സിനിമയിലും സീരിയിലിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് ദേവി ചന്ദന. ഭാര്യ എന്ന സീരിയലില്‍ മിന്നുന്ന പ്രകടനമാണ് ദേവി കാഴ്ച വയ്ക്കുന്നത്. കല്യാണം കഴിച്ചെത്തിയ വീട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ഭര്‍ത്താവിനെ ദ്രോഹിക്കുകയും ചെയ്യുന്ന മകള്‍ക്ക് ചേരുന്ന ക്രൂരയായ അമ്മ കഥാപാത്രത്തെയാണ് ഭാര്യയില്‍ ദേവി അവതരിപ്പിക്കുന്നത്. സീരിയല്‍ തുടങ്ങിയ സമയത്ത് തടിച്ചുരുണ്ട രൂപത്തില്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിരുന്ന ദേവി ഇപ്പോള്‍ വണ്ണം ഒക്കെ കുറച്ച് സുന്ദരിയായിട്ടാണ് പ്രേക്ഷകര്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെടുന്നത്. 90 കിലോയില്‍നിന്നും 60 കിലോയിലേക്കാണ് ദേവി വണ്ണം കുറച്ചത്. താന്‍ വണ്ണം കുറയ്ക്കാന്‍ വേണ്ടി ചെയ്ത കാര്യങ്ങള്‍ ഇപ്പോള്‍ ദേവി ചന്ദന തുറന്നുപറഞ്ഞിരിക്കയാണ്.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദേവി താന്‍ വണ്ണം കുറയ്ക്കാന്‍ എടുത്ത തയ്യാറെടുപ്പുകള്‍ പറഞ്ഞത്. ആരോഗ്യപരമായി ഭാരം കുറയ്ക്കാന്‍ നല്ല ക്ഷമ വേണമെന്നും കുറുക്കുവഴികള്‍ ഇല്ലേയില്ലെന്നുമാണ് ദേവിക്ക് ആദ്യം തന്നെ പ്രേക്ഷകരോട് പറയാനുള്ളത്. ഭാര്യ സീരിയലില്‍ മുഴുനീള കഥാപാത്രത്തെയാണ് ദേവി അവതരിപ്പിക്കുന്നത്. അതിനാല്‍ തന്നെ ഓരോ എപിസോഡും പിന്നിടുമ്പോള്‍ ദേവിയുടെ മാറ്റം പ്രേക്ഷകര്‍ ശ്രദ്ധിച്ചിരുന്നു. ഇതൊടെ ഈ കഥാപാത്രത്തിന് ഷുഗര്‍ കാരണമാണ് വണ്ണം കുറയുന്നത് എന്നൊരു ഡയലോഗ് പോലും സംവിധായകന് ചേര്‍ക്കേണ്ടിവന്നു. ഇത് പാതി പ്രേക്ഷകരും സംഗതി സത്യമാണെന്ന് കരുതുകയും ചെയ്തു. പിന്നീട് ഫിറ്റനസ് ചലഞ്ചിന്റെ ഭാഗമായി ദേവി ഇട്ട വര്‍ക്ക് ഔട്ട് വീഡിയോ കണ്ടപ്പോഴാണ് പ്രേക്ഷകര്‍ ദേവി വണ്ണം കുറച്ചതാണെന്ന് മനസിലായത്.
പലരും വണ്ണം കൂടുന്നുവെന്ന് പറഞ്ഞതാണ് വണ്ണം കുറയ്ക്കാന്‍ ദേവിയെ പ്രേരിപ്പിച്ചത്. സീരിയലായാലും സിനിമയായാലും പ്രായത്തേക്കാള്‍ മുതിര്‍ന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനാല്‍ തന്നെ തടി താരത്തിന് ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഇടയ്ക്ക് നീന്തല്‍ പഠിക്കാന്‍ പോയതാണ് വണ്ണം കുറയ്ക്കണം എന്ന താരത്തിന്റെ ആഗ്രഹത്തിന് ആക്കം കൂട്ടിയത്. ശരീരഭാരം കുറച്ചാല്‍ കൂടുതല്‍ നന്നായി നീന്താമെന്ന് അറിഞ്ഞതോടെയാണ് വണ്ണം കുറയ്ക്കാന്‍ തുടങ്ങിയത്. പട്ടിണി കിടന്ന് കുറയ്ക്കാന്‍ താല്‍പര്യമില്ലായിരുന്നു. തുടര്‍ന്ന് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്നതിനൊപ്പം ഡയറ്റിങ്ങും തുടങ്ങി. ഭക്ഷണം കൃത്യസമയത്ത് എന്നാല്‍ അളവ് കുറച്ച് കഴിക്കാന്‍ തുടങ്ങിയതോടെ ഫലം കണ്ട് തുടങ്ങി. എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണം എന്നിവ കുറച്ചു. ചോക്ലേറ്റും കുറച്ചു. കാര്‍ബോഹൈഡ്രൈറ്റ് ഉള്ള അരിഭക്ഷണം തീരെ കഴിക്കാതായി. രാവിലെ ഓട്‌സും ഉച്ചയ്ക്ക് ചപ്പാത്തിയുമാക്കി. ഇടനേരങ്ങളില്‍ വിശപ്പുതോന്നിയാല്‍ സാലഡോ ഡ്രൈ ഫ്രൂട്‌സോ കഴിക്കും. രാത്രിയും സലാഡ് കഴിക്കും. 5,6 മാസം ഭയങ്കര പ്രശ്‌നമായിരുന്നു. പക്ഷേ ബുദ്ധിമുട്ടി തന്നെ അത് നേരിട്ടു. എല്ലാവര്‍ക്കും വണ്ണം കുറയ്ക്കാമെങ്കില്‍ എന്തുകൊണ്ട് എനിക്കും കുറച്ചുകൂടാ എന്ന വാശിയാണ് പ്രധാനമായും വണ്ണം കുറയ്ക്കാന്‍ സഹായിച്ചതെന്ന് ദേവി പറയുന്നു. ഡയറ്റിനും വര്‍ക്ക് ഔട്ടിനുമൊപ്പം ഡാന്‍സ് പരിശീലനവും കൂടിയായപ്പോള്‍ രണ്ടര വര്‍ഷംകൊണ്ട് 25 കിലോയാണ് താരത്തിന് കുറഞ്ഞത്. ഇപ്പോള്‍ പഴയ ദേവിയാണെന്നാണ് എല്ലാവരും പറയുന്നതെന്നും താരം പറയുന്നു. ചിട്ടയായ വ്യായാമവും ഡയറ്റുമുണ്ടെങ്കില്‍ ആര്‍ക്കും വണ്ണം കുറയ്ക്കാമെന്നും ദേവി പറയുന്നത്. അതിന് ആദ്യം വേണ്ടത് നിശ്ചയദാര്‍ഢ്യം മാത്രമാണ്. ഇഷ്ടഭക്ഷണത്തില്‍ ചില വിട്ടുവീഴ്ച്ചകളും ഒപ്പം വേണമെന്ന് മാത്രം.