കൊച്ചിയില്‍ അര്‍മാദിച്ച് ബിഗ്‌ബോസ് താരങ്ങള്‍!! എന്തിനെന്നറിയുമോ? രഞ്ജിനീയത്തിനാണ്..!! ബിഗ്‌ബോസ് താരങ്ങള്‍ വീണ്ടും ഒന്നിച്ചതിന് കാരണം വേറെയാണ്..!!

Malayalilife
കൊച്ചിയില്‍ അര്‍മാദിച്ച് ബിഗ്‌ബോസ് താരങ്ങള്‍!! എന്തിനെന്നറിയുമോ? രഞ്ജിനീയത്തിനാണ്..!!  ബിഗ്‌ബോസ് താരങ്ങള്‍ വീണ്ടും ഒന്നിച്ചതിന് കാരണം വേറെയാണ്..!!

2018ല്‍ ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയ ഷോ ഏതാണെന്ന് ചോദിച്ചാല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ്‌ബോസ് എന്ന ഉത്തരമേ  പ്രേക്ഷകര്‍ക്ക് പറയാന്‍ ഉണ്ടാകൂ. തുടക്കത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും പിന്നീട് ഏറെ കൈയടി നേടിയാണ് ഷോ അവസാനിച്ചത്. ഷോ തീര്‍ന്ന ശേഷം ഷോയില്‍ പങ്കെടുത്തവരെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറുകയായിരുന്നു. ഇവരുടെ ഓരോ വിശേഷങ്ങളും അറിയാനും ആരാധകര്‍ക്ക് ഏറെ താല്‍പര്യമാണ്. ഇപ്പോഴിതാ രഞ്ജിനിയത്തിന് വേണ്ടി ബിഗ്‌ബോസ് അംഗങ്ങള്‍ വീണ്ടും ഒത്തുചേര്‍ന്നതാണ് വൈറലായി മാറുന്നത്.

ബിഗ്ബോസ് ഷോ അത്രവേഗം മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. ഷോയില്‍ പങ്കെടുത്ത ഒരോ അംഗങ്ങളും നിമിഷനേരം കൊണ്ടാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയത്. ബിഗ്ബ്രദര്‍ ഷോയുടെ ചുവട് പിടിച്ച് ബിഗ് ബോസ് രംഗത്തെത്തിയപ്പോള്‍ ഏവരിലും ആകാംഷയായിരുന്നു. ഇവരില്‍ ശ്രദ്ധേയരായവരായിരുന്നു പേളിയും ശ്രിനിയും, സാബുമോനും എല്ലാം. ബിഗ്ബോസ് ഹൗസിലെ പ്രണയമാണ് പേളിയെയും ശ്രീനിയെയും ഏറെ ശ്രദ്ധേയരാക്കിയത്. പ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് വ്യക്തിത്വം ഉണ്ടായിരുന്ന അര്‍ച്ചനയും, രഞ്ജിനിയും, സാബുവും എല്ലാം ഷോ കഴിഞ്ഞതോടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടരായി മാറി. ഷോയില്‍ വിജയിക്കുമെന്ന് കരുതിയ പേളിയെ പിന്തള്ളി സാബുമോനാണ് ഷോയില്‍ വിജയിച്ചത്. രണ്ടു ഭാര്യമാരുള്ള ബഷീര്‍ ബഷിയെയും, ആക്ടിവിസ്റ്റ് ദിയ സനയെയും അരിസ്‌റ്റോ സുരേഷിനെയുമൊക്കെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ഷിയാസും അതിഥിയും ഹിമയുമൊക്കെ പ്രേക്ഷകര്‍ക്ക് മറക്കാന്‍ പറ്റാത്തവരായി മാറുകയും ചെയ്തു. ഇടയ്ക്ക് വച്ച് ബിഗ്‌ബോസ് അംഗങ്ങള്‍ അര്‍ച്ചനയും പത്തിരിക്കടയുടെ ഉദ്ഘാടനത്തിന് എത്തിയതും ഏറെ ശ്രദ്ധ നേടി. ഇപ്പോള്‍ വീണ്ടും രഞ്ജിനിയത്തിനായി ബിഗ്‌ബോസ് അംഗങ്ങള്‍ ഒത്തുകൂടിയതും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്,

രഞ്ജിനി ആര്‍മിയാണ് രഞ്ജിനിയം കൊച്ചിയില്‍ സംഘടിപ്പിച്ചത്. ബിഗ്‌ബോസ് അംഗങ്ങളുടെയും സുഹൃത്തുകളുടെയും രഞ്ജിനി ആര്‍മിയുടെയും കൂടിച്ചേരലായിരുന്നു രഞ്ജിനീയം. അനൂപ് ചന്ദ്രന്‍, രഞ്ജിനി ഹരിദാസ്, സാബുമോന്‍, ബഷീര്‍ ബഷി, ദിയസന, അര്‍ച്ചന, അരിസ്‌റ്റോ സുരേഷ്, തുടങ്ങിയവരെല്ലാം ഒത്തുചേരലിന് എത്തി. ആട്ടവും പാട്ടും കേക്ക് മുറിക്കലുമെല്ലാമായിട്ടാണ് ആഘോഷം ബിഗ്‌ബോസ് താരങ്ങള്‍ പൊടിപൊടിച്ചത്. ഓരോരുത്തരും ബിഗ്‌ബോസ് അനുഭവങ്ങളും സൗഹൃദവുമെല്ലാം ആരാധകരോട് പങ്കുവയ്ക്കുകയും ചെയ്തു. 50 പേരോടെ ഒത്തുചേരലിനായി എത്തി. രഞ്ജിനി ഹരിദാസിന്റെ സഹോദരന്‍ ശ്രീപ്രിയനും കുടുംബാംഗങ്ങളും പരിപാടിയില്‍ പങ്കെടുത്തു.

Bigboss contestants reunion for, ranjineeyam

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES