ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഭാര്യ സീരിയല്‍ ഇപ്പോഴും കുതിപ്പ് തുടരുകയാണ്. ഇടയ്ക്ക് റേറ്റിങ്ങില്‍ താഴെ പോയ സീരിയലിന്റെ സമയക്രമം മാറ്റിയിരുന്നു. പ്രധാന വില്ലനായ വിതുര സുര മരിച്ചെങ്കിലും മെഗാസീരിയല്‍ ഇപ്പോഴും നിര്‍ത്താതെ പുതിയ കഥയുമായി മുന്നോട്ട് പോവുകയാണ്. സീരിയലില്‍ പ്രധാനപ്പെട്ട കഥാപാത്രമായ ഗാന്ധാരിയമ്മയുടെ മകളായ കാവേരിയായി വേഷമിടുന്നത് നടി അശ്രിത ശ്രീദാസ് ആണ്. ചെന്നൈയില്‍ ജനിച്ച വളര്‍ന്ന മലയാളിയായ അശ്രിതയുടെ ചില വിശേഷങ്ങള്‍ നമ്മുക്ക് ഇനി അറിയാം.
ഭാര്യ സീരിയലിലൂടെയാണ് മലയാളികള്‍ അശ്രിതയെ ശ്രദ്ധിക്കാന്‍ തുടങ്ങിയതെങ്കിലും തമിഴ് സീരിയലുകളിലൂടെ അശ്രിത പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ്. മലയാളികളായ ശ്രീദാസിന്റെയും പുഷ്പയുടെയും മകളാണെങ്കിലും അശ്രിത വളര്‍ന്നതും പഠിച്ചതുമൊക്കെ ചെന്നൈയിലാണ്. ഭാര്യ സീരിയലില്‍ ഗാന്ധാരി അമ്മയുടെ മകളായി എത്തിയ കുട്ടിയെ മലയാളി പ്രേക്ഷകര്‍ ശ്രദ്ധിച്ചത് ചിരിയുടെ പേരിലാണ്. മനോഹരമായ ചിരിയാണ് അശ്രിതയുടെ ഹൈലൈറ്റ്. വളരെ മോഡേണായി ഡ്രസ് ചെയ്യുന്ന അശ്രിതയുടെ വസ്ത്രങ്ങള്‍ മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടാറുണ്ട്. മികച്ച അഭിനയമാണ് അശ്രിത സീരിയലില്‍ കാഴ്ച വയ്ക്കുന്നത്. ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ അശ്രിത അഭിനയത്തോടൊപ്പം ഡബ്ബിങ്ങ് രംഗത്തും സജീവമാണ്. കുടുംബത്തൊടൊപ്പം താമസം ചെന്നൈയിലായതിനാല്‍ തന്നെ ഭാര്യ സീരിയലില്‍ അഭിനയിക്കാന്‍ വേണ്ടി താരം ഇടയ്ക്കിടെ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
കാണാന്‍ ഒരു 18 വയസുള്ള പെണ്‍കുട്ടിയാണെങ്കിലും 27 വയസുകാരിയാണ് അശ്രിത. അഭിനയം ഏറെ ഇഷ്ടപ്പെടുന്ന അശ്രിത മൂന്നാം വയസ് മുതല്‍ തന്നെ അഭിനയിക്കാന്‍ ആരംഭിച്ച വ്യക്തിയാണ്. അപ്പ അമ്മ എന്ന സീരിയലിലൂടെയാണ് അശ്രിത ഏറെ ശ്രദ്ധിക്കപ്പെട്ടത്. അശ്രിത ശ്രീദാസ് എന്നാണ് അശ്രിതയുടെ പേരെങ്കിലും നടി ശ്രദ്ധിക്കപ്പെടുന്നത് അശ്രിത കിങ്ങിണി എന്ന പേരിലാണ്. സീരിയലുകളില്‍ മാത്രമല്ല സിനിമകളിലും നായികയിട്ടുള്ള നടിയാണ് അശ്രിത. ഇതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് നടിയുടെ കാതല്‍ തന്ത കാവ്യം എന്ന ചിത്രമാണ്. തമിഴ് സീരിയലുകളായ നാം ഇരുവര്‍ നമ്മുക്ക് ഇരുവര്‍, കല്യാണ പരിസ് തുടങ്ങിയ സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുന്നുണ്ട്.