ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മലയാളികളുടെ പ്രിയപ്പെട്ട സീരിയലാണ് നീലക്കുയില്‍. ആദി എന്ന പത്രപ്രവര്‍ത്തകന്റെയും ഭാര്യ റാണിയുടെയും ആദിക്ക് അപ്രതീക്ഷിത സാഹചര്യത്തില്‍ താലി കെട്ടേണ്ടിവരുന്ന കാട്ടിലെ പെണ്‍കുട്ടി കസ്തൂരിയുടെയും കഥയാണ് സീരിയല്‍ പറയുന്നത്. കസ്തൂരി എന്ന നാടന്‍ പെണ്‍കുട്ടിയെ സീരിയലില്‍ അവതരിപ്പിക്കുന്ന സ്നിഷ ചന്ദ്രന്‍ എന്ന മലപ്പുറംകാരിയാണ്. ഇപ്പോള്‍ തന്റെ ഏറെ നാളായുള്ള ആഗ്രഹം സാധിച്ചെന്ന് കാട്ടി സ്നിഷ പങ്കുവച്ച ഒരു കുറിപ്പാണ് ശ്രദ്ധനേടുന്നത്.
മോഡലിങ്ങില്‍ താല്‍പര്യമുള്ള സ്നിഷ അതുവഴിയാണ് സീരിയയില്‍ എത്തിയത്. ഇതിനോടകം രണ്ടു സിനിമകളിലും സ്നിഷ അഭിനയിച്ചു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് നീലക്കുയിലിലെ ലീഡ് റോള്‍ ഈ പെണ്‍കുട്ടിയെ തേടി എത്തിയത്. നീലക്കുയിലില്‍ വളരെ മനോഹരമായ അഭിനയം കാഴ്ച വയ്ക്കുന്നതിനാല്‍ തന്നെ പ്രേക്ഷകര്‍ക്കും സ്നിഷ ഏറെ പ്രിയപ്പെട്ട അഭിനേത്രിയായി മാറി. കാട്ടില്‍ നിന്നും നഗര ജീവിത്തില്‍ എത്തിപ്പെട്ട് ജീവിക്കുന്ന പെണ്‍കുട്ടിയാണെങ്കിലും യഥാര്‍ഥ ജീവിതത്തില്‍ വളരെ മോഡേണും ബോള്‍ഡുമാണ് സ്നിഷ. വ്യക്തി ജീവിതത്തിലെന്ന പോലെ തിരുവനന്തപുരത്തെ ഷൂട്ടിങ്ങ് ലോക്കെഷനും കൊച്ചു കുസൃതികളും കുരുത്തക്കേടുകളുമൊക്കയായി സജീവമാക്കുന്നതും സ്നിഷ തന്നെയാണ്. വെളുത്ത സ്നിഷ കറുത്ത മേക്കപ്പിലാണ് സീരിയലലിലെത്തുന്നത്. സീരിയല്‍ അവസാന എപിസോഡുകളിലേക്ക് അടുക്കുകയാണ്.
മോഡേണ്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന താരത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. ഏറ്റവും ഒടുവിലായി താരം പങ്ക് വച്ച ഒരു ചിത്രമാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. ''ആ ആഗ്രഹവും സാധിച്ചു' എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രം പങ്ക് വച്ചത്. വലതുകൈയ്യില്‍ ടാറ്റൂ ചെയ്ത വിശേഷമാണ് താരം ആരാധകര്‍ക്കായി പങ്കിട്ടത്. ശിവഭക്തയായ സ്നിഷ ലവ് യൂ മഹാദേവ് എന്നാണ് ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിയത്. നിരവധി ആളുകള്‍ ഫോട്ടോയ്ക്ക് ആശംസകള്‍ നല്‍കി എത്തുന്നുണ്ട്. ഇടത്തേ കൈയില്‍ ഗണപതി ഭഗവാന്റെ ചിത്രവും സ്നിഷ പച്ചകുത്തിയിട്ടുണ്ട്.