Latest News

സംവിധായകനായ ശേഷം മാത്രം വിവാഹത്തെ കുറിച്ച് ആലോചിക്കും; ബിഗ്‌ബോസ് വീടിനേയും അംഗങ്ങളേയും മിസ്സ് ചെയ്യുന്നുവെന്നു അരിസ്‌റ്റോ സുരേഷ്

Malayalilife
സംവിധായകനായ ശേഷം മാത്രം വിവാഹത്തെ കുറിച്ച് ആലോചിക്കും; ബിഗ്‌ബോസ് വീടിനേയും അംഗങ്ങളേയും മിസ്സ് ചെയ്യുന്നുവെന്നു അരിസ്‌റ്റോ സുരേഷ്

ബിഗ്‌ബോസില്‍ അവസാന റൗണ്ടിലെത്തിയ മത്സരാര്‍ത്ഥിയാണ് അരിസ്‌റ്റോ സുരേഷ്. ഹൗസില്‍ ഏറെ പ്രേക്ഷക പിന്തുണ ലഭിച്ച മത്സരാര്‍ത്ഥിയും കൂടിയാണ് സുരേഷ്. നിരവധി അവസരങ്ങള്‍ സുരേഷിനെ തേടിയെത്തി. . വിവാഹത്തെയും ഭാവി ജീവിതത്തെയും കുറിച്ചുളള സുരേഷിന്റെ വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

ബിഗ്‌ബോസില്‍ അവസാനത്തെ അഞ്ചു മത്സരാരാര്‍ത്ഥികളില്‍ ഒരാളായിരുന്നു സുരേഷ്. ഏറെ പ്രേക്ഷക പിന്തുണയും സുരേഷിനു ഉണ്ടായിരുന്നു. ബിഗ്‌ബോസ് ഷോ കഴിഞ്ഞ് തിരികെ നാട്ടിലേക്കു മടങ്ങാനുളള ഒരുക്കത്തിലാണ് സുരേഷ് ഇപ്പോള്‍. ഒരു സ്വകാര്യ പത്രത്തിനു സുരേഷ് നല്‍കിയ അഭിമുഖമാണ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ബിഗ്‌ബോസ് വീട്ടിലെ സൗഹൃദങ്ങളെല്ലാം വിലപ്പെട്ടതു തന്നെയെന്നു പറഞ്ഞ സുരേഷ്  തനിക്ക ഏറ്റവുമധികം കടപ്പാടുളളത് ശ്വേതാ മേനോനോടാണെന്നാണ് പറഞ്ഞിരിക്കുന്നത്.  ബിഗ്‌ബോസ് വീടിനുളളില്‍ ശ്വേത തന്നെ സ്‌നേഹിച്ചതു പോലെ തിരികെ സ്‌നേഹം പ്രകടിപ്പിക്കാന്‍ സാധിച്ചില്ലെന്നും എന്നാല്‍ അത് ഇനിയുമാകാമല്ലോ എന്നും അരിസ്റ്റോ സുരേഷ് പറഞ്ഞു. വീടിനുളളിലെ സൗഹൃദങ്ങള്‍ മിസ് ചെയ്യുമെന്നു പറഞ്ഞ സുരേഷ് അത് എന്നും ഒപ്പമുണ്ടാകുമെന്നും കൂട്ടിച്ചേര്‍ത്തു. 

100 ദിവസം ഒരുമിച്ച് ഉണ്ടുറങ്ങിയ ബിഗ്‌ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ വിഷമമുണ്ടെന്നും ഉറങ്ങുമ്പോഴുമെല്ലാം കൂടെക്കൊണ്ടു നടക്കുന്ന മൈക്ക് മാറ്റിയപ്പോള്‍ ശരീരത്തിലെ ഒരു അവയവും പോയപോലെയാണ്  തോന്നിയതെന്നും സുരേഷ് പറഞ്ഞു. കല്യാണത്തെക്കുറിച്ചുളള ചോദ്യത്തിനു ഒരു സംവിധായകന്‍ ആകണമെന്നാണ് തന്റെ ആഗ്രഹമെന്നും അല്ലാതെ താന്‍ പൂര്‍ണമായും ഒരു സിനിമാക്കാരനാവില്ലെന്നും സുരേഷ് പറഞ്ഞു. ആദ്യം സിനിമയെ വിവാഹം ചെയ്ത ശേഷം ജീവിതത്തില്‍ വിവാഹം ചെയ്യുകയുളളുവെന്നും സുരേഷ് വ്യക്തമാക്കി. എന്നാല്‍ സാബുവും രഞ്ജിനിയും തന്നെ കല്യാണം കഴിപ്പിക്കാന്‍ നടക്കുകയാണെന്നും സുരേഷ് തമാശരൂപേണ പറഞ്ഞു . തുടര്‍ന്ന് ബിഗ്‌ബോസില്‍ തനിക്കു വോട്ടു ചെയ്തവര്‍ക്കും പിന്തുണച്ചവര്‍ക്കും സുരേഷ് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി. എല്ലാവരുടെയും പ്രാര്‍ത്ഥന ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Read more topics: # Aristo Suresh,# Marriage,# future
Aristo suresh about future and marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES