Latest News

കസ്തൂരിമാനില്‍ നിന്നും നീതു നേരെ പോയത് ഭാഗ്യജാതകത്തിലേക്ക്..! നടി ശ്രേയ രാജിന്റെ വിശേഷങ്ങള്‍ ഇതാ..!

Malayalilife
കസ്തൂരിമാനില്‍ നിന്നും നീതു നേരെ പോയത് ഭാഗ്യജാതകത്തിലേക്ക്..! നടി ശ്രേയ രാജിന്റെ വിശേഷങ്ങള്‍ ഇതാ..!

 

ഷ്യാനെറ്റില്‍ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കുന്ന സീരിലയാണ് കസ്തൂരിമാന്‍. കാവ്യയുടയും ജീവയുടെയും പ്രണയപൂര്‍വ്വമായ ദാമ്പത്യത്തിന്റെ കഥ പറയുന്ന സീരിയലില്‍ വില്ലത്തിയായ നീതു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത് നടി ശ്രേയ രാജാണ്. എന്നാല്‍ ഇപ്പോള്‍ ഏറെ നാളായി നീതു എന്ന കഥാപാത്രത്തെ കാണാറില്ല. പക്ഷേ ശ്രേയ വില്ലത്തിയായി മനോരമയിലെ ഭാഗ്യജാതകം സീരിയലില്‍ എത്തിയതാണ് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നത്. താരത്തിന്റെ വിശേഷങ്ങള്‍ അറിയാം.

ഏഷ്യാനെറ്റിലെ ന്യുഫേസ് ഹണ്ട് റിയാലിറ്റി ഷോ ആയ താരോദയത്തിലൂടെ ശ്രേയയുടെ കടന്നുവരവ്. ശ്രേയ എന്‍ജിനീയറിങ് രംഗത്ത് നിന്നുമാണ് സീരിയലിലേക്ക് എത്തുന്നത്. തൃശ്ശൂര്‍ക്കാരിയാണെങ്കിലും കര്‍ണാടകയില്‍ ഹുബ്ലി എന്ന സ്ഥലത്താണ് ശ്രേയ സ്ഥിരതാമസമാക്കിയിരിയ്ക്കുന്നത്. അഞ്ചലീന എന്ന നടിയ്ക്ക് പകരമായിട്ടാണ് ശ്രേയ കസ്തൂരിമാന്‍ സീരിയലിലേക്ക് എത്തിയതെങ്കിലും മികച്ച അഭിനയമാണ് കാഴ്ചവച്ചത്. 

ശ്രേയ അഭിനേത്രി മാത്രമല്ല. ഡാന്‍സറും ഗായികയും കൂടെയാണ്. അഭിനയത്തിനൊപ്പം ഇതിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്നുണ്ട് താരം. റോഡ് എന്ന മലയാള സിനിമയാണ് ശ്രേയയുടെ പുതിയ പ്രൊജക്ട്. അതില്‍ കേന്ദ്ര കഥാപാത്രങ്ങളിലൊരാളായിട്ടാണ് ശ്രയ എത്തുക. താനൊരു ബൈക്കര്‍ കൂടെയാണ്. സ്വന്തമായി ഒരു ബൈക്ക് വാങ്ങി ഹിമാലയന്‍ യാത്ര നടത്തണം എന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ അതിനൊക്കെ മുന്‍പ് പഠനം പൂര്‍ത്തിയാക്കണമെന്നാണ് ആഗ്രഹമെന്നും ശ്രേയ പറയുന്നു. കസ്തൂരിമാനിന് പിന്നാലെ മഴവില്‍ മനോരമയിലെ ഭാഗ്യജാതകത്തിലും ഇപ്പോള്‍ നെഗറ്റീവ് വേഷത്തിലാണ് താരം എത്തുന്നത്. ഭാഗ്യജാതകം സീരിയലില്‍ പാര്‍വ്വതി ഷേണായിയുടെ മകള്‍ നീരജ എന്ന കഥാപാത്രമായി എത്തിയിരുന്നത് മറ്റൊരു നടിയാണ്. കഴിഞ്ഞ ദിവസമാണ് ആ നടി മാറി ശ്രേയ നീരജയുടെ റോളിലേക്ക് എത്തിയത്. കസ്തൂരിമാനിലെ വില്ലത്തി റോള്‍ താന്‍ ഏറെ ആസ്വദിച്ചാണ് ചെയ്തിരുന്നതെന്ന് നേരത്തെ ശ്രേയ വ്യക്തമാക്കിയിരുന്നു. അതേസമയം കസ്തൂരിമാനില്‍ നിന്നും നീതു പുറത്തായോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Read more topics: # About,# serial actress,# Shreya raj
About serial actress Shreya raj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക