Latest News

മേജർ ആർച്ച് ബിഷപ്പിനെ പീഡനക്കേസിൽ പ്രതിയാക്കാനുള്ള നീക്കം പൊളിഞ്ഞത് ഇങ്ങനെ

മലയാളി ലൈഫ്
മേജർ ആർച്ച് ബിഷപ്പിനെ പീഡനക്കേസിൽ പ്രതിയാക്കാനുള്ള നീക്കം പൊളിഞ്ഞത് ഇങ്ങനെ

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡന പരാതിയിൽ സീറോ മലബാർ സഭാ അധ്യക്ഷൻ കർദ്ദിനാൾ ജോർജ് ആലഞ്ചേരിയയെ കുടുക്കാനുള്ള നീക്കം പൊളിഞ്ഞു. എറണാകുളം രൂപതയിലെ ചില വൈദികരും വിശ്വാസികളുമായിരുന്നു ഈ നീക്കത്തിന് പിന്നിൽ. സഭയിലെ സ്വത്ത് തർക്കത്തിൽ കർദിനാളിനെ കുടുക്കാനുള്ള ശ്രമം പൊളിഞ്ഞിരുന്നു. ഇതോടെയാണ് ലത്തീൻ സഭയിലെ സ്ത്രീ പീഡനം ചർച്ചയാക്കി ബിഷപ്പിനെ കുടുക്കാൻ ശ്രമിച്ചത്. കന്യാസ്ത്രീ പീഡന പരാതി കർദിനാളിന് കൊടുത്തുവെന്നും അത് കർദിനാൾ മറച്ചുവച്ചുവെന്നുമായിരുന്നു ആരോപണം. എന്നാൽ ഇത് ശരയില്ലെന്ന് പൊലീസ് കണ്ടെത്തി.

സംഭവത്തിൽ കർദിനാളിന്റെ മൊഴി പൊലീസ് എടുത്തിരുന്നു. ലൈംഗിക പീഡനം സംബന്ധിച്ച ഒരു പരാതിയും കന്യാസ്ത്രീ നൽകിയിട്ടില്ലെന്ന് കർദ്ദിനാൾ മൊഴി നൽകി. വൈക്കം ഡി.വൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സഭാ ആസ്ഥാനത്തെത്തി മാർ ജോർജ് ആലഞ്ചേരിയിൽനിന്ന് മൂന്ന് മണിക്കൂറോളം മൊഴിയെടുത്തത്. ഇതിനിടെ പൊലീസ് പരാതികളും പരിശോധിച്ചു. എന്നാൽ കന്യാസ്ത്രീ നൽകിയ പരാതിയിൽ പീഡനം ഇല്ലെന്ന് പൊലീസിന് മനസ്സിലായി. ഇതോടെയാണ് കർദിനാളിന് പീഡനവുമായി യാതൊരു ബന്ധവുമില്ലെന്ന് മനസ്സിലായത്. നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ തന്നെയാണ് കർദ്ദിനാൾ അന്വേഷണ സംഘത്തോടും ആവർത്തിച്ചത്. കന്യാസ്ത്രീ തന്നെ വന്നുകണ്ടിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

എന്നാൽ, പീഡനം സംബന്ധിച്ച പരാതിയൊന്നും നൽകിയില്ല. മഠത്തിലെ വിഷയങ്ങളാണ് തന്നോട് പറഞ്ഞത്. രഹസ്യ സ്വഭാവമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്നതിനാൽ വിവരങ്ങൾ ആരോടും വെളിപ്പെടുത്തിയില്ല. മറ്റൊരു സഭയിലെ അംഗമായതിനാൽ ആ സഭയിലെ അധികൃതരെ വിവരങ്ങൾ ധരിപ്പിക്കാൻ ഉപദേശിച്ച് കന്യാസ്ത്രീയെ തിരിച്ചയച്ചു എന്നാണ് കർദ്ദിനാൾ മൊഴി നൽകിയിട്ടുള്ളത്. ഒരു കന്യാസ്ത്രീയുടെ പിതാവിനും മറ്റൊരു കന്യാസ്ത്രീയ്ക്കും ഒപ്പം സഭാ ആസ്ഥാനത്തെത്തി ജലന്ധർ ബിഷപ്പിനെതിരായ പീഡന പരാതി കർദ്ദിനാളിന് നൽകിയിരുന്നുവെന്നാണ് പൊലീസിനു മുന്നിലും മജിസ്ട്രേട്ടിന് മുന്നിലും കന്യാസ്ത്രീ മൊഴി നൽകിയിരുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാനാണ് അന്വേഷണസംഘം കർദ്ദിനാളിന്റെ മൊഴിയെടുത്തത്. ഈ പരാതിയിൽ പീഡനമുണ്ടായിരുന്നില്ലെന്നാണ് പൊലീസ് തിരിച്ചറിയുന്നത്.

കന്യാസ്ത്രീ നൽകിയ പരാതിയിൽ ആഭ്യന്തര പ്രശ്നങ്ങളാണു ചൂണ്ടിക്കാട്ടിയിരുന്നത്. ജലന്തർ ബിഷപ്പ് ഫോണിലൂടെ ശല്യപ്പെടുത്തുന്നതായി കന്യാസ്ത്രീയുടെ പരാതിയിൽ പറഞ്ഞിരുന്നു. മറ്റൊരു കന്യാസ്ത്രീയുടെ പിതാവും പരാതി നൽകിയിരുന്നു. ഇതിൽ ജലന്തർ ബിഷപ്പ് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞിരുന്നു. ജലന്തറിലേതു ലത്തീൻ രൂപതയായതിനാൽ സിറോ മലബാർ മേജർ ആർച്ച് ബിഷപ്പിന് അവിടെ അധികാരങ്ങളില്ലാത്തതിനാൽ പരാതി അതുമായി ബന്ധപ്പെട്ട ഇടങ്ങളിൽ നൽകാൻ ഉപദേശിച്ചിരുന്നുവെന്നും അന്വേഷണ സംഘത്തിന് മനസ്സിലായിട്ടുണ്ട്. ബിഷപ്പ് ഡോ: ഫ്രാങ്കോ മുളയ്ക്കലിന്റെ കീഴിൽ ജലന്തർ രൂപതയുടെ ഭാഗമായി പ്രവർത്തിക്കാനാകില്ലെന്നും സിറോ മലബാർ സഭയിലെ ഏതെങ്കിലും സന്യാസ സഭയിൽ ചേരാൻ ആഗ്രഹമുണ്ടെന്നും കന്യാസ്ത്രീ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ബുധനാഴ്ച വൈകിട്ടു നടന്ന മൊഴിയെടുക്കൽ രണ്ടു മണിക്കൂർ നീണ്ടു. 96 ചോദ്യങ്ങളാണ് അന്വേഷണ സംഘം കർദിനാളിനോടു ചോദിച്ചത്. കന്യാസ്ത്രീ നേരത്തെ അറിയില്ലെന്നു കർദിനാൾ പറഞ്ഞു. മറ്റൊരു ബിഷപ്പ് വഴിയാണ് കന്യാസ്ത്രീ പരാതി നൽകാൻ അവസരം ചോദിച്ചത്. അതായത് പീഡന പരാതിക്കപ്പുറത്ത് സഭ മറാനുള്ള അപേക്ഷയാണ് കർദിനാളിന് മുന്നിൽ കന്യാസ്ത്രീ വച്ചത്. ഇതിനെ പരാതിയായി കാണാനാകില്ലെന്നും അതൊരു അപേക്ഷയാണെന്നും പൊലീസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കർദിനാളിനെ ഇനി പൊലീസ് ബുദ്ധിമുട്ടിക്കില്ല. ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ ബിഷപ്പുമാരുടെ സമ്മേളനത്തിലാണു അവസാനമായി കണ്ടതെന്നും കർദിനാൾ പറഞ്ഞു.

അതിനിടെ ഇനിയും ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് തീരുമാനം എടുത്തിട്ടില്ല. ബിഷപ്പിന് വേണ്ട് പല ഉന്നതരും രംഗത്തുണ്ട്. കന്യാസ്ത്രീകളെ ഒത്തുതീർപ്പിന്റെ പാതയിൽ കൊണ്ടു വരാനാണ് നീക്കം. മേലുദ്യോഗസ്ഥരുമായി ചർച്ച ചെയ്തശേഷം ജലന്ധറിലേക്ക് പോകുന്നത് അടക്കമുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് കർദിനാളിന്റെ മൊഴി രേഖപ്പെടുത്തിയശേഷം അന്വേഷണ സംഘത്തലവൻ അറിയിച്ചിട്ടുണ്ട്.

പരാതിക്കാരിയായ കന്യാസ്ത്രീയുടെ മുൻ സഹപ്രവർത്തകയും സഭയിൽ നിന്നു വിട്ടു പോകുകയും ചെയ്ത മുൻ കന്യസ്ത്രീയുടെ മൊഴി രേഖപ്പെടുത്തുന്നതിന് അടുത്ത ദിവസം അന്വേഷണ സംഘം ബെംഗളുരുവിലേക്കു പോകും. ഇത്തരം മൊഴിയെടുപ്പെല്ലാം പൂർത്തിയാക്കിയ ശേഷമേ ജലന്ധർ ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിൽ തീരുമാനം എടുക്കൂ.

major bishop kardinal alencherry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES