രാജസ്ഥാന്റെ സൗന്ദര്യം അറിയാന്‍ ഉമെയ്ദ് ഭവന്‍ പാലസ്

Malayalilife
topbanner
രാജസ്ഥാന്റെ സൗന്ദര്യം അറിയാന്‍ ഉമെയ്ദ് ഭവന്‍ പാലസ്

പ്രൗഢിയിയും പാരമ്പര്യത്തിലും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്ന സ്ഥലമാണ് രാജസ്ഥാനിലെ ജോധ്പൂര്‍. ഒത്തിരിയേറെ രാജവംശങ്ങള്‍ ഭരിച്ച് കടന്നു പോയ ഇവിടം അതിന്റെയെല്ലാം ശേഷിപ്പുകള്‍ ഇപ്പോളും സൂക്ഷിക്കുന്ന ഒരിടം കൂടിയാണ്. അതിന്റെ അടയാളങ്ങളാണ് ഇവിടെ ഇപ്പോഴും കാണുന്ന വാസ്തുവിദ്യയിലും ഭംഗിയിലും ഏറെ മുന്നില്‍ നില്‍ക്കുന്ന കൊട്ടാരങ്ങളും മറ്റു നിര്‍മ്മിതികളും. ഉമെയ്ദ് ഭവന്‍ പാലസ് എന്ന കൊട്ടാരം രാജസ്ഥാന്റെ അടയാളങ്ങളില്‍ ഒന്നാണ്.ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വകാര്യ ഭവനങ്ങളിലൊന്ന് എന്ന ബഹുമതിക്ക് അര്‍ഹമായ ഇവിടം ലോകത്തിലെ ഏറ്റവും മികച്ച ഹോട്ടലായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മഹാരാജാ ഉമെയ്ദ് സിങ് നിര്‍മ്മിച്ച ഈ കൊട്ടാരത്തിന്റെ ഒരു ഭാഗം ഇപ്പോള്‍ താജ് ഗ്രൂപ്പിന്റെ കീഴിലുള്ള ഹോട്ടലായും ബാക്കിയുള്ളത് രാജകുടുംബാംഗങ്ങളുടെ ഭവനമായുമാണ് നിലനിര്‍ത്തിയിരിക്കുന്നത്.

ചിറ്റാര്‍ ഹില്‍സിന്റെ അഭിമാനം രാജസ്ഥാനിലെ ജോഥ്പൂരിലുള്ള ഉമെയ്ദ് ഭവന്‍ പാലസ് ചിറ്റാര്‍ ഹില്‍സ് എന്നു പേരായ ഒരു മലയുടെ സമീപമാണ് സ്ഥിതി ചെയ്യുന്നത്. 1929ല്‍ റാത്തോര്‍ ഭരണാധികാരിയായ ഉമൈദ് സിംഗാണ് ഇതിന്റെ നിര്‍മ്മാണത്തിന് തുടക്കമിടുന്നത്.

ഉമൈദ്ഭവന്‍ കൊട്ടാരത്തിന്റെ നിര്‍മ്മാണത്തിനു പിന്നില്‍ വലിയ ഒരു കഥയുണ്ട്. ഒരു സന്യാസിയുടെ ശാപവുമായി ബന്ധപ്പെട്ടു പറയുന്ന ഈ കഥ അവിടെ ഏറ്റവും പ്രചാരത്തിലുള്ള മിത്ത് കൂടിയാണ്. റാത്തോര്‍ രാജവംശത്തിന്റെ ഭരണത്തിനു ശേ,ം വരള്‍ച്ചയുടെ കാലമായിരിക്കും ജോഥ്പൂരിനെ കാത്തിരിക്കുക എന്ന് ഒരിക്കല്‍ ഒരു സന്യാസി ശപിക്കുകയുണ്ടായി. അങ്ങനെ അവിടുത്തെ പ്രതാപ് സിംഗ് എന്നുപേരായ രാജാവിന്റെ ഭരണകാലത്തിനു ശേഷം ഇവിടെ ആളുകള്‍ തുടര്‍ച്ചയായി വരള്‍ച്ചയും പട്ടിണിയും കൊണ്ട് വലഞ്ഞു. അങ്ങനെ ഈ പ്രദേശങ്ങളിലെ കര്‍ഷകരും മറ്റുള്ളവരും ചേര്‍ന്ന് മര്‍വാറിലെ ഉമൈദ് സിംങ് രാജാവിനെ കാണുകയും അവര്‍ക്ക് ജോലി നല്കുക എന്ന ഉദ്ദേശത്തില്‍ രാജാവ് നിര്‍മ്മാണം തുടങ്ങിവെച്ചതുമാണ് ഉമൈദ്ഭവന്‍ കൊട്ടാരം.

1929 മുതല്‍ 1943 വരെ ഏകദേശം രണ്ടര പതിറ്റാണ്ടിലധികം നീണ്ടു നിന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളായിരുന്നു ഇവിടെ നടന്നിരുന്നത്. കര്‍ഷകരെ സഹായിക്കുക. അവരു ടെ പട്ടിണി അകറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നിര്‍മ്മാണം തുടങ്ങിയതിനാല്‍ വളരെ പതുക്കയാണ് പണി മുന്നോട്ട്നീങ്ങിയിരുന്നത്. ഇത്രയും വര്‍ഷങ്ങളിലായി രണ്ടായിരം മുതല്‍ മൂവായിരംആളുകള്‍ ആണ് ഇവിടെ പണി എടുത്തിരുന്നത്. അങ്ങനെ 1929 ല്‍ തുടങ്ങിയ നിര്‍മ്മാണം 1943 വരെ നീണ്ടുനിന്നുവത്രെ

ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി ലോകത്തിലെ ഏറ്റവും വലിയ സ്വകാര്യ വസതി എന്ന വിശേഷണവും ഉമൈദ് ഭവന്‍ പാലസിനു സ്വന്തമാണ്. 347 മുറികളാണ് ഇതിനുള്ളത്.

26 ഏക്കര്‍ 15 ഏക്കറോളം വരുന്ന പൂന്തോട്ടം ഉള്‍പ്പെടെ 26 ഏക്കര്‍ സ്ഥലത്തായാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. രാജസന്നിധി, സ്വകാര്യ മീറ്റിംങ് ഹാള്‍, ദര്‍ബാര്‍ ഹാള്‍, ബാന്‍ക്വേറ്റ് ഹാള്‍, ഡൈനിങ് ഹാള്‍, ലൈബ്രറി, വിനോദ സ്ഥലങ്ങള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. കൂടാതെ ഇപ്പോള്‍ കൊട്ടാരത്തെ മൂന്നു ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. രാജകുടുംബാംഗങ്ങളുടെ താമസ സ്ഥലം, താജ് ഹോട്ടല്‍ കൂടതൊ ഇരുപതാം നൂറ്റാണ്ടിലെ ജോധ്പൂറിന്റെ കഥ പറയുന്ന മ്യൂസിയം എന്നിവയാണവ.

Read more topics: # ജോധ്പൂര്‍
umaid bhawan palace

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES