Latest News

ഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങള്‍

Malayalilife
 ഗവിയിലേക്ക് പോകുംമുന്‍പ് അറിയാം ഈ കാര്യങ്ങള്‍

ന്യവും നിഗൂഡവുമായ കാഴ്ചകള്‍ കൊണ്ട് കൊതിപ്പിക്കുന്ന കാടാണ് ഗവി. ഓര്‍ഡിനറി എന്ന മലയാള സിനിമയിലൂടെ പുറംലോകമറിഞ്ഞ് പിന്നീട് എക്‌സ്ട്രാ ഓര്‍ഡിനറിയായി മാറിയ ഈ നാട് ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഇടമാണ്. കാടും കാട്ടിലെ കാഴ്ചകളും മഞ്ഞും കാട്ടരുവികളും കാട്ടുമൃഗങ്ങളും ഒക്കെയായുള്ള കാഴ്ചകളും കൊണ്ട് ഗവിയിലേക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട നൂറുകൂട്ടം കാര്യങ്ങളുണ്ട്. 

ട്രക്കിങ് മുതല്‍ ക്യാംപിങ് വരെ ട്രക്കിങ് മുതല്‍ ക്യാംപിങ് വരെ 

ഒരുസഞ്ചാരിക്ക് ആസ്വദിക്കുവാന്‍ വേണ്ടതെല്ലാം ഇവിടെയുണ്ട്. പരിസ്ഥിതി ടൂറിസത്തെ ഉയര്‍ത്തിപിടിക്കുന്ന ഇടമായതിനാല്‍ മറ്റിടങ്ങളില്‍ നിന്നും ഇവിടം തീര്‍ത്തും വ്യത്യസ്തമാണ്. ട്രക്കിങ്ങ്, വൈല്‍ഡ് ലൈഫ് വാച്ചിങ്, ഔട്ട് ഡോര്‍ ക്യാംപിങ്,രാത്രി സഫാരി തുടങ്ങിയവ ഇവിടെ എത്തുന്നവര്‍ക്ക് ആസ്വദിക്കാം. 

കാട്ടിലൂടെ ആനവണ്ടിയ്ക്ക് ഗവിയേക്കുള്ള യാത്രയില്‍ കൂടുതലും ആളുകള്‍ തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങളിലൊന്ന് കെഎസ്ആര്‍ടിസി ബസിലുള്ള യാത്രയാണ്. പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും ഗവി വഴി കുമളിയിലേക്കു ബസുണ്ട്. പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്നും 6.30 നും ഉച്ചയ്ക്ക് 12.30 നും ആണ് ബസ് സമയം. കുമളിയില്‍ നിന്നും ഇതേ സമയം ബസുണ്ട്. ബസുകളുടെ കൃത്യ സമയവും സര്‍വ്വീസും അറിയുവാന്‍ അതാത് ഡിപ്പോകളുമായി ബന്ധപ്പെടുക. 

സ്വന്തം വണ്ടിയില്‍ വരുമ്പോള്‍ സ്വകാര്യ വാഹനങ്ങളില്‍ ഗവിയിലേക്ക് വരുവാന്‍ തടസ്സങ്ങള്‍ ഒന്നുമില്ലെങ്കിലും നിശ്ചിത എണ്ണംവണ്ടികളെ മാത്രമേ കടത്തിവിടും. ആങ്ങമൂഴിയിലുള്ള ഫോറസ്റ്റ് ചെക്‌പോസ്റ്റില്‍ നിന്നും മുന്‍കൂട്ടി പാസുകള്‍ കൈപ്പറ്റിയാല്‍ മാത്രമേ പ്രവേശനം സാധ്യമാവൂ. ഓണ്‍ലൈനില്‍ ബുക്ക് ചെയ്തുവേണം ഫോറസ്റ്റ് ഓഫീസിലെത്തി പാസ് മേടിക്കുവാന്‍. ഒരു ദിവസം 30 വണ്ടികള്‍ക്കു മാത്രമേ പെര്‍മിറ്റ് അനുവദിക്കാറുള്ളൂ. അതകൊണ്ടുതന്നെ അതിരാവിലെ ഇവിടെ എത്താന്‍ ശ്രമിക്കുക. 

ഓഫ് റോഡ് കാടിനുള്ളിലൂടെയുള്ള യാത്ര ഓഫ്‌റോഡ് ആയിരിക്കും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ... അതുകൊണ്ടു തന്നെ സ്വകാര്യ വാഹനങ്ങളില്‍ പോകുന്നവര്‍ അതിനുതക്ക വാഹനങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രമിക്കുക. ഫോര്‍വീല്‍ ഡ്രൈവ് ഉണ്ടെങ്കില്‍ കൂടുതല്‍ അനുയോജ്യം. ജീപ്പുമായി വരുന്നതായിരിക്കും കൂടുതല്‍ നല്ലത്. ടൂ വീലര്‍ ഒഴിവാക്കുവാന്‍ ശ്രമിക്കുക. 

കാടിനുള്ളിലൂടെ കിലോമീറ്ററുകള്‍ കിലോമീറ്ററുകള്‍ ദൂരം കാടിനുള്ളിലൂടെ സഞ്ചരിക്കുവാന്‍ സാധിക്കുന്ന ഒരു യാത്രയായിരിക്കും എന്നതിനാല്‍ സാഹസികരെ ഇത് വല്ലാതെ ആകര്‍ഷിക്കുന്നുണ്ട്. കൊടുംകാടിനു നടുവിലൂടെ മറ്റൊരു ശല്യപ്പെടുത്തലുകളും ഇല്ലാതെ പോകുവാന്‍ സാധിക്കുന്ന ഒരു യാത്ര കൂടിയാണിത്. എത്ര കനത്ത ചൂടാണെങ്കിലും ഇവിടെ കാടിനുള്ളില്‍ കൊടും തണുപ്പ് ആയിരിക്കും. അഞ്ച് അണക്കെട്ടുകള്‍ ഗവി റൂട്ടില്‍ പോകുമ്പോള്‍ ഏറ്റവും അധികം കാണുവാന്‍ സാധിക്കുക അണക്കെട്ടുകളാണ്. അഞ്ച് അണക്കെട്ടുകളാണ് ഈ യാത്രയിലുണ്ടാവുക. മൂഴിയാര്‍, കക്കി, ആനത്തോട്, കൊച്ചുപമ്പ, ഗവി എന്നിവയാണവ. 

 ശ്രദ്ധിക്കുവാന്‍ പ്രകൃതിയെ അതിന്റേതായ രീതിയില്‍ സംരക്ഷിക്കുന്ന ഒരിടമാണിത്. അതുകൊണ്ടു തന്നെ പ്ലാസ്റ്റിക്, മറ്റു മാലിന്യങ്ങള്‍, ഭക്ഷണാവശിഷ്ടങ്ങള്‍ തുടങ്ങിയവ ഒന്നും കാടിനുള്ളില്‍ കളയാന്‍ അനുമതിയില്ല. കൊച്ചാണ്ടി, വള്ളക്കടവ്, ഗവി, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ വണ്ടി തുറന്ന് പരിശോധനയുമുണ്ടാകും.

Read more topics: # ഗവി
travelling to gavi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES