Latest News

അനുഗ്രഹം ഒരു നീലത്താമരയായി വിരിയുന്ന ക്ഷേത്രം

Malayalilife
അനുഗ്രഹം ഒരു നീലത്താമരയായി വിരിയുന്ന ക്ഷേത്രം

കളങ്കമില്ലാത്ത വിശ്വാസവും കറപുരളാത്ത ഭക്തിയും ഉണ്ടെങ്കില്‍ ഭഗവാന്റെ അനുഗ്രഹം ഒരു നീലത്താമരയായി ക്ഷേത്രക്കുളത്തില്‍ വിരിയും.തൃപ്പടിയില്‍ പണം വച്ചു പ്രാര്‍ത്ഥിച്ചാല്‍,  വിശ്വാസം സത്യമെങ്കില്‍ ക്ഷേത്ര കുളത്തില്‍  പൂവ് വിരിയും. നീലത്താമര എന്നാണ് എം.ടി.ആ പുഷ്പത്തിനെ വിളിച്ചത്. 

എന്നാല്‍ അങ്ങനെ ഒരിടമുണ്ട്, നീലത്താമര വിരിയുന്ന ഇടം. ആ പൂവാണ്‌ചെങ്ങഴനീര്‍ പൂവ്, കേട്ടും, വായിച്ചുമറിഞ്ഞ നീലത്താമര. ഭാരതപ്പുഴയുടെ തീരത്ത്, തൃത്താലയ്ക്കടുത്താണ് മലമല്‍ക്കാവ് അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നത്.  കേരളത്തിലെ 108 അയ്യപ്പക്ഷേത്രങ്ങളിലൊന്നാണ് ഈ ക്ഷേത്രം. ഇവിടെ എത്തിയാല്‍  വള്ളുവനാടിന്റെ കാഴ്ചകളും, ചരിത്രങ്ങളും കാണാനും അറിയുവാനും ഏറെയുണ്ട്. ക്ഷേത്രക്കുളത്തില്‍ വിരിയുന്ന ചെങ്ങഴിനീര്‍ പൂവ് എന്ന അദ്ഭുതം അതില്‍ ഒന്നു മാത്രമാണ്.

ഏറെ പ്രസിദ്ധമാണ് മലമല്‍ക്കാവും ഇവിടെ വിരിയുന്ന ചെങ്ങഴിനീര്‍ പൂവും  മലമേല്‍ക്കാവിന്റെ മാത്രം പ്രത്യേകതയായ തായമ്പകയും ക്ഷേത്രത്തിന്റെ പൗരാണികത വിളിച്ചോതുന്നവയാണ്. മലമല്‍ക്കാവ് തായമ്പക ശൈലി വേറിട്ടതാണ്. പ്രഭാ സത്യകാ സമേതനായ അയ്യപ്പനാണിവിടെ കുടികൊള്ളുന്നത്. ശിവന്‍, കന്നിമൂല ഗണപതി, രുദ്രമഹാകാളന്‍, ഭഗവതി, വേട്ടക്കരന്‍ എന്നീ ഉപദേവതകളും ഇവിടെ കുടിയിരിക്കുന്നു.

ശിവക്ഷേത്രങ്ങളിലെ കലശത്തിനാണ് പ്രധാനമായും ചെങ്ങഴനീര്‍ പൂവ് ആവശ്യമായി വരുന്നത്. കലശം നടക്കുന്ന ക്ഷേത്രത്തിലെ ഭാരവാഹികള്‍ പൂവിനു വേണ്ടിയുള്ള അപേക്ഷ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച്, തൃപ്പടിയില്‍ പണം വച്ച് പ്രാര്‍ത്ഥിക്കണം. പിറ്റേ ദിവസം ക്ഷേത്രക്കുളത്തില്‍ പൂവ്വിരിഞ്ഞിട്ടുണ്ടാവും.  മലമേല്‍ക്കാവിലെ വലിയ ക്ഷേത്രത്തില്‍ പ്രത്യേകം കെട്ടിയ രണ്ടു ചെറിയ കുളങ്ങളിലാണ് ചെങ്ങഴനീര്‍ പൂവ് വിരിയുന്നത്.

കാര്യസിദ്ധിക്കായി ക്ഷേത്രമൂര്‍ത്തിയെ തൊഴുത് പടിയില്‍ പണം വച്ച് പ്രാര്‍ത്ഥിച്ചാല്‍ സമയം ആകുമ്പോള്‍ ആവശ്യം വേണ്ടുന്ന പൂവ് ക്ഷേത്രകുളത്തില്‍ വിടര്‍ന്നു നില്‍പ്പുണ്ടാകും. തൃപ്പടിയില്‍ പണം വച്ച് പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം പൂവ് വിടര്‍ന്നു കാണാന്‍ സാധിച്ചിട്ടുമുണ്ട്. ക്ഷേത്രത്തിലേക്കുള്ള നാട്ടുവഴികളും, മുന്നിലെ അരയാലും മനസ്സില്‍ എന്നും മറക്കാത്ത അനുഭവമായി തങ്ങിനില്‍ക്കും. പാലക്കാട് ജില്ലയിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. പട്ടാമ്പിയില്‍ നിന്നും 16 കിലോമീറ്റര്‍ ദൂരമുണ്ട്.

thrithala malamalkkav ayyapa temple

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES