തിരുവനന്തപുരത്തെ വെള്ളയമ്പലം ക്യാപ്‌ടന്‍ ലക്ഷ്‌മി പാര്‍ക്ക് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. പാര്‍ക്കിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. സ്‌മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൊണ്ട് തന്നെ വാട്ടര്‍ അതോറിറ്റി ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉപയോഗിക്കാതിരുന്ന പാര്‍ക്കാണ് 1.92 കോടി രൂപ ചെലവഴിച്ച് നവീകരിച്ചത്.
ഈ പാർക്കിലെ മുഖ്യാകര്ഷണമായി മാറിയിരിക്കുന്നത് ജലധാരകളുടെ പുനരുജ്ജീവനം, ഓപ്പണ്‍ ചെസ് കോര്‍ട്ട്, വാട്ടര്‍ ഫീച്ചറുകള്‍, റോപ്പ് ബ്രിഡ്ജ്, ഓപ്പണ്‍ ജിം, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ഫുഡ് കിയോസ്ക്, റോളര്‍ സ്കേറ്റിംഗ്, ലാന്‍ഡ് സ്കേപ്പിംഗ് തുടങ്ങിയവ ഒരുക്കിയിട്ടുമുണ്ട്. പാര്‍ക്കില്‍ സി.സി ടിവി കാമറകളും സജ്ജീകരിച്ചു.
മന്ത്രി ആന്റണി രാജു ആയിരുന്നു ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ജിഷ ജോണ്‍, ഡി.ആര്‍. അനില്‍, കൗണ്‍സിലര്‍മാരായ പാളയം രാജന്‍, ഡി. രമേശന്‍, മുന്‍ കൗണ്‍സിലര്‍ ഐ.പി. ബിനു,നഗരസഭാ സെക്രട്ടറി ബിനു ഫ്രാന്‍സിസ് എന്നിവര്‍ മേയര്‍ ആര്യാ രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പങ്കെടുത്തു.